താൽക്കാലിക വിസി നിയമനം; ഹൈക്കോടതി വിധിക്കെതിരെ ​ഗവർണർ‌ സുപ്രിംകോടതിയെ സമീപിക്കും

താത്കാലിക വി സി നിയമനത്തിലെ ഹൈക്കോടതി വിധിയിൽ അപ്പീൽ നൽകാൻ രാജ്ഭവൻ. നാളെ സുപ്രീംകോടതിയിൽ അപ്പീൽ ഫയൽ ചെയ്യും. ഡിജിറ്റൽ സാങ്കേതിക സർവകലാശാലകളിലെ താൽക്കാലിക വിസി നിയമനവുമായി ബന്ധപ്പെട്ട് ഇന്നലെയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സുപ്രധാനമായ വിധി പുറപ്പെടുവിച്ചത്. എന്നാൽ ആ വിധി അംഗീകരിക്കാൻ കൂട്ടാക്കാതെ ഇപ്പോൾ രാജ്ഭവൻ അപ്പീൽ നൽകാനുള്ള തീരുമാനത്തിലേക്ക് പോവുകയാണ്.

നിയമ വിമുക്തരുമായുള്ള പ്രാഥമിക ചർച്ചയ്ക്ക് ശേഷമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ പോകാനുള്ള തീരുമാനം എടുത്തിരിക്കുന്നത്. സർവ്വകലാശാലകളിലെ ഭരണ പ്രതിസന്ധിക്കും പ്രശ്നങ്ങൾക്കും അയവില്ലാതെ തുടരുന്നതിനിടെയാണ് രാജ്ഭവൻ‌ നിയമനടപടിയുമായി മുന്നോട്ട് പോകുന്നത്.

താത്കാലിക വിസി നിയമനത്തിൽ ഗവർണർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. താത്കാലിക വൈസ് ചാൻസലറെ നിയമിച്ച നടപടി നിയമപരമല്ലെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ചാൻസലറായ ഗവർണർ നൽകിയ അപീലിലാണ് ഡിവിഷൻ ബെഞ്ച് തള്ളിയത്. സംസ്ഥാന സർക്കാർ നൽകുന്ന പാനലിൽ നിന്ന് വേണം നിയമനമെന്ന് ഹൈക്കോടതി സിംഗിൽ ബെഞ്ചിന്റെ ഉത്തരവാണ് ഗവർണർ ചോദ്യം ചെയ്തത്.

Related Posts

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു
  • June 27, 2026

മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴഞ്ഞു തന്നെ. ഉദ്ഘാടനത്തിനുശേഷം ഉണ്ടായ മന്ദഗതി പുതിയ സർക്കാർ വന്നതിനുശേഷം തുടരുകയാണ്. തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് എൽഡിഎഫ് സർക്കാർ ഉദ്ഘാടനം ചെയ്ത സർക്കാർ ടൗൺഷിപ്പിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഇപ്പോൾ ഉദ്ഘാടനത്തിന് മുമ്പ് ഉണ്ടായിരുന്ന…

Continue reading
പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം
  • June 27, 2026

പിതാവിന്റെ മരണത്തിൽ ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണവുമായി മക്കൾ. ഫറോക്ക് നല്ലൂർ നെൽമണി പറമ്പിൽ കോട്ടായി മോഹൻദാസിന്റെ മരണം ശ്രദ്ധക്കുറവ് കാരണമാണെന്നാണ് മകന്റെ ആരോപണം. ജൂൺ 11 ന് പുലർച്ചെയോടെയാണ് സംഭവം. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടർന്നാണ് മോഹൻദാസിനെ ഫറോക്ക് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി

ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി