കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന കാരുണ്യ ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്. ഒരു കോടി രൂപയാണ് കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം. എറണാകുളത്ത് വിഷ്ണു കെ എം എന്ന ഏജന്റ് വിറ്റ KD 378007 നമ്പരിലുള്ള ടിക്കറ്റാണ് ഒന്നാം സമ്മാനം നേടിയിരിക്കുന്നത്. 25 ലക്ഷം രൂപയാണ് ടിക്കറ്റിന്റെ രണ്ടാം സമ്മാനം. ഇരിഞ്ഞാലക്കുടയില്‍ ഉമേഷ് ഇ കെ എന്ന ഏജന്റ് വിറ്റ KK 277770 നമ്പരിലുള്ള ടിക്കറ്റാണ് ഈ തുക സ്വന്തമാക്കിയിരിക്കുന്നത്. മൂന്നാം സമ്മാനമായ 10 ലക്ഷം രൂപ നേടിയിരിക്കുന്നത് കൊല്ലത്ത് ബി ഉഷാ കുമാരി എന്ന ഏജന്റ് വിറ്റ KJ 419210 നമ്പരിലുള്ള ടിക്കറ്റാണ് ഈ തുക സ്വന്തമാക്കിയത്.







