മകന്റെ സിനിമയുടെ ഓഡിയോ ലോഞ്ച്; നിറ സാന്നിധ്യമായി സുരേഷ് ​ഗോപി, യുവൻ ശങ്കർ രാജ മലയാളത്തിലേക്ക്

ആനന്ദം, കച്ചേരി ആരംഭം, ജില്ല ഉൾപ്പടെ തമിഴ് ചിത്രങ്ങളും കീർത്തിചക്ര,തങ്കമണി ഉൾപ്പടെയുള്ള മലയാള ചിത്രങ്ങളും നിർമിച്ച സൂപ്പർഗുഡ് ഫിലിംസിന്റെ 98മത് ചിത്രമാണ് ‘കുമ്മാട്ടിക്കളി’.

സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ രണ്ടാമത്തെ മകൻ മാധവ് സുരേഷ് ആദ്യമായി വെള്ളിത്തിരയിലേക്ക് എത്തുന്ന ചിത്രം ‘കുമ്മാട്ടിക്കളി’യുടെ ഓഡിയോ ലോഞ്ച് ചെന്നൈയിൽ വച്ച് സുരേഷ് ഗോപിയും ചിത്രത്തിന്റെ നിർമാതാവ് ആർ ബി ചൗധരിയും ചേർന്ന് നിർവഹിച്ചു. യുവൻ ശങ്കർ രാജ  ആദ്യമായി പാടുന്ന മലയാള ചിത്രം എന്ന പ്രത്യേകതയും കുമ്മാട്ടിക്കളിക്ക് സ്വന്തം. 

സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരി നിർമ്മിച്ചു ആർ കെ വിൻസെന്റ് സെൽവ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുമ്മാട്ടിക്കളി. ചെന്നൈയിൽ സംവിധായകൻ പ്രിയദർശന്റെ സ്റ്റുഡിയോയിൽ വച്ചു നടന്ന ചടങ്ങിൽ ചിത്രത്തിന്റെ സംവിധായകൻ ആർ കെ വിൻസെന്റ് സെൽവ, പ്രോജക്ട് ഡിസൈനർമാരായസജിത് കൃഷ്ണ,അമൃത അശോക്,ചിത്രത്തിലെ നടന്മാരായ റാഷിക് അജ്മൽ, മിഥുൻ തുടങ്ങിയവർ പങ്കെടുത്തു. 

ആനന്ദം, കച്ചേരി ആരംഭം, ജില്ല ഉൾപ്പടെ തമിഴ് ചിത്രങ്ങളും കീർത്തിചക്ര,തങ്കമണി ഉൾപ്പടെയുള്ള മലയാള ചിത്രങ്ങളും നിർമിച്ച സൂപ്പർഗുഡ് ഫിലിംസിന്റെ 98മത് ചിത്രമാണ് ‘കുമ്മാട്ടിക്കളി’. പ്രിയമുടൻ, യൂത്ത് തുടങ്ങിയ വിജയ് ചിത്രങ്ങളിലൂടെ പ്രശസ്തനായ ആർ കെ വിൻസെന്റ് സെൽവയുടെ ആദ്യ മലയാള ചിത്രമാണ് കുമ്മാട്ടിക്കളി.

നായകൻ മാധവ് സുരേഷിനൊപ്പം മിഥുൻ, റാഷിക് അജ്മൽ, ധനഞ്ജയ്, മൈം ഗോപി, ദിനേശ്, മേജർ രവി ,അസീസ് നെടുമങ്ങാട് എന്നിവർ ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ലെന ഈ ചിത്രത്തിൽ പ്രധാനപ്പെട്ട ഒരു  കഥാപാത്രമായി എത്തുന്നു. ചിത്രത്തിന്റെ തിരക്കഥയും സംവിധായാകന്റേതാണ്. 

Related Posts

പടയപ്പയ്ക്ക് രണ്ടാം ഭാഗം പ്രഖ്യാപിച്ച് രജനികാന്ത്
  • December 10, 2025

കെ എസ് രവികുമാർ സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം പടയപ്പയ്ക്ക് രണ്ടാം ഭാഗം ആലോചനയിലെന്ന് സൂപ്പർസ്റ്റാർ രജനികാന്ത്. രജനികാന്തിന്റെ സിനിമ ജീവിതം അര നൂറ്റാണ്ട് പിന്നിടുന്ന വേളയിലാണ് ചിത്രം റീറിലീസിനൊരുങ്ങുന്നതും അതിനോടനുബന്ധിച്ച് രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുവെന്ന് സൂപ്പർസ്റ്റാർ വെളിപ്പെടുത്തുന്നത്. “പടയപ്പ…

Continue reading
സൂര്യക്ക് പകരം അല്ലുവോ? ഇരുമ്പ് കൈ മായാവി അല്ലു അർജുൻ വെച്ച് ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്നുവെന്ന് റിപ്പോർട്ട്
  • December 4, 2025

സൂര്യയെ നായകനാക്കി ഹിറ്റ് മേക്കർ ലോകേഷ് കനഗരാജ് സംവിധാനം ചെയ്യാനിരുന്ന സയൻസ് ഫിക്ഷൻ സൂപ്പർഹീറോ ചിത്രം ഇരുമ്പ് കൈ മായാവി നിലവിൽ അല്ലു അർജുൻ നായകനാക്കി ഒരുക്കാൻ സംവിധായകൻ തീരുമാനിച്ചു എന്ന് റിപ്പോർട്ട്. നിലവിൽ ആറ്റ്ലി സംവിധാനം ചെയ്യുന്ന ഫാന്റസി ചിത്രത്തിൽ…

Continue reading

You Missed

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം

കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം