സഞ്ജുവിനെ അദ്ദേഹത്തിന്റെ ഇഷ്ട പൊസിഷനായ മൂന്നാം നമ്പറില്‍ കളിപ്പിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം സബാ കരീം ആവശ്യപ്പെട്ടിരുന്നു.
സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യയുടെ ടി20 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട താരമായിരുന്നു സഞ്ജു സാംസണ്‍. എന്നാല്‍ അദ്ദേഹം ടി20 ലോകകപ്പ് ടീമിനൊപ്പം ആയതിനാല്‍ ആദ്യ രണ്ട് മത്സരങ്ങള്‍ക്ക് അയക്കേണ്ടെന്ന് തീരുമാനമെടുത്തു. സ്വീകരണ ചടങ്ങുകള്‍ പൂര്‍ത്തിയായ ശേഷം അവസാന മൂന്ന് മത്സരങ്ങള്‍ക്ക് മാത്രമാണ് ടീം മാനേജ്‌മെന്റ് സഞ്ജുവിനെ സിംബാബ്‌വെയിലേക്ക് പറഞ്ഞയച്ചത്. കഴിഞ്ഞ ദിവസം സഞ്ജു പുറപ്പെട്ട സഞ്ജു, ഇന്ന് ഹരാരെയിലെത്തിയിരുന്നു. സഞ്ജു വരുമ്പോള്‍ എവിടെ കൡപ്പിക്കുമെന്നാണ് ടീം മാനേജ്‌മെന്റിന്റെ പ്രധാന ആശങ്ക.
സഞ്ജുവിനെ അദ്ദേഹത്തിന്റെ ഇഷ്ട പൊസിഷനായ മൂന്നാം നമ്പറില്‍ കളിപ്പിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം സബാ കരീം ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. ”സിംബാബ്വെ സഞ്ജുവിനെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടതാവുമെന്ന് ഞാന്‍ കരുതുന്നു. ഈ പരമ്പരയില്‍ അവന്‍ അഞ്ച് മത്സരങ്ങളും കളിക്കണമായിരുന്നു. അതും മൂന്നാം നമ്പറില്‍. കാരണം അതാണ് അവന്‍ ഇഷ്ടപ്പെടുന്നതും മികച്ച പ്രകടനം കാഴ്ചവെച്ചതും. ഇത് ഇന്ത്യന്‍ ക്രിക്കറ്റില്‍ തലമുറ മാറ്റത്തിന്റെ സമയമാണ്. സിംബാബ്‌വെ സീരീസില്‍ നിന്ന് പരിവര്‍ത്തനം ആരംഭിക്കും. സെലക്റ്റര്‍മാര്‍ക്ക് മുന്നില്‍ ധാരാളം ഓപ്ഷനുണ്ടാവും. ഒരുപാട് പുതുമുഖങ്ങളിലേക്ക് ശ്രദ്ധ തിരിയും. വിക്കറ്റ് കീപ്പര്‍ സ്ലോട്ടില്‍ പോലും മത്സരമുണ്ടാവും. എങ്കിലും സഞ്ജുവിനെ മൂന്നാം നമ്പറില്‍ കളിപ്പിക്കാന്‍ ടീം മാനേജ്മെന്റ് തയ്യാറാവണം.” സബാ കരീം പറഞ്ഞു.