ശ്രീലങ്ക-ബംഗ്ലാദേശ് മത്സരത്തിനിടെ പിച്ചില്‍ പാമ്പ്; പ്രേമദാസ സ്റ്റേഡിയം പാമ്പുകളുടെ ഡെര്‍ബി തന്നെയെന്ന് ക്രിക്കറ്റ് ആരാധകര്‍.

ഇന്നലെ ശ്രീലങ്കയും ബംഗ്ലാദേശും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യമാച്ച് ആയിരുന്നു. മത്സരം തകര്‍ത്തു കൊണ്ടിരിക്കെ അതാ സ്‌റ്റേഡിയത്തിലേക്ക് ഒരു പാമ്പ് കയറി വരുന്നു. കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ ബംഗ്ലാദേശ് ഇന്നിംഗ്‌സിന്റെ ആദ്യ ഓവറുകളിലാണ് പാമ്പിനെ കളിക്കാരും കാണികളും ആദ്യം കണ്ടത്. എന്നാല്‍ കുറച്ചുനേരം ഇഴഞ്ഞതിന് ശേഷം മാളത്തിലേക്കോ മറ്റോ അപ്രത്യക്ഷമായിരുന്നു. എന്നാല്‍ പാമ്പിനെ കണ്ടതോടെ മത്സരത്തിന് ചെറിയ ഇടവേള അമ്പയര്‍മാര്‍ അനുവദിച്ചിരുന്നു. പിന്നീട് ഇതേ പാമ്പ് തന്നെ മറ്റൊരു തവണയും പുറത്തേക്ക് വന്നു.

സ്റ്റേഡിയത്തിലും വീട്ടിലും മത്സരം കണ്ട ആരാധകര്‍ക്ക് ഈ അപൂര്‍വ കാഴ്ച കണ്ട് ഞെട്ടലും ഒപ്പം കൗതുകവുമായി. ‘പാമ്പ് ഇന്നിങ്‌സി’ന്റെ മീമുകളും തമാശകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. സ്ഥിരമായി പാമ്പുകളെ കാണാറുള്ള കൊളംബോ ആര്‍. പ്രേമദാസ സ്റ്റേഡിയത്തെ ആരാധകരില്‍ ചിലര്‍ ‘നാഗിന്‍ ഡെര്‍ബി’ യെന്ന് കളിയാക്കി വിളിക്കാറുണ്ട്. മുന്‍കാലങ്ങളിലും സമാന സംഭവങ്ങള്‍ക്ക് സ്റ്റേഡിയം വേദിയായിട്ടുണ്ട്. മുന്‍വര്‍ഷങ്ങളില്‍ ലങ്ക പ്രീമിയര്‍ ലീഗിലെ ചില മത്സരങ്ങളും ‘പാമ്പുകള്‍ തടസ്സപ്പെടുത്തിയിരുന്നു’. സ്ഥിരമായി പാമ്പുകളെ കണ്ടതോടെയാണ് ആര്‍. പ്രേമദാസ സ്റ്റേഡിയത്തിന് നാഗിന്‍ ഡെര്‍ബിയെന്ന് വിളിപ്പേര് കൂടി ക്രിക്കറ്റ് ആരാധകര്‍ ചാര്‍ത്തിക്കൊടുത്തത്. അതേ സമയം പാമ്പുകളെ കാണുന്ന മാത്രയില്‍ തന്നെ ഗ്രൗണ്ട് സ്റ്റാഫുകളുടെ ഓടിയെത്തി അപകടസാധ്യത ഒഴിവാക്കാറുണ്ട്. ഏകദിന പരമ്പരയിലെ ആദ്യമത്സരത്തില്‍ 77 റണ്‍സിന് ശ്രീലങ്ക വിജയിച്ചു.

Related Posts

വീട്ടിൽ നിന്ന് കത്തിക്കരിഞ്ഞ നോട്ടുകെട്ടുകൾ കണ്ടെത്തി; ജസ്റ്റിസ് യശ്വന്ത് വർമ്മക്കെതിരായ ആരോപണങ്ങൾ ശരിവെച്ച് അന്വേഷണ റിപ്പോർട്ട്
  • August 12, 2026

വീട്ടിൽ നിന്ന് പണം കണ്ടെത്തിയ സംഭവത്തിൽ ജസ്റ്റിസ് യശ്വന്ത് വർമ്മയ്ക്കെതിരായ ആരോപണങ്ങൾ ശരിവെച്ച് അന്വേഷണ റിപ്പോർട്ട്. ജഡ്ജിയുടെ വസതിയോട് ചേർന്നുള്ള സ്റ്റോർറൂമിനുള്ളിൽ നിന്ന് കത്തിക്കരിഞ്ഞ നിലയിൽ നോട്ടുകെട്ടുകൾ കണ്ടെത്തി എന്ന് റിപ്പോർട്ടിൽ പരാമർശം. സ്ഥലത്തുണ്ടായിരുന്ന ഉദ്യോഗസ്ഥർ സംഭവത്തിന്റെ ഫോട്ടോകളും വീഡിയോകളും പകർത്തി.ദൃശ്യങ്ങൾ…

Continue reading
‘വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ചർച്ച വേണം: ചർച്ചയ്ക്ക് സർക്കാർ തയ്യാർ’; സ്പീക്കർക്ക് കത്ത് നൽകി അമിത് ഷാ
  • August 12, 2026

വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് ലോക്സഭ സ്പീക്കർക്ക് കത്ത് നൽകി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യത്തിനും ഉത്തരം നൽകാൻ തയ്യാർ. ചർച്ചയിലൂടെ മാത്രമേ പരിഹാരങ്ങൾ സാധ്യമാകൂവെന്ന് അമിത് ഷാ പറഞ്ഞു. അതേസമയം ഇന്നും പാർലമെന്റിൽ അമിത് ഷാ…

Continue reading

You Missed

മണ്ണിടിച്ചില്‍ ഭീഷണി; കുതിരാന്‍ പടിഞ്ഞാറേ തുരങ്കമുഖത്ത് പാലക്കാട് ഭാഗത്തേക്കുള്ള പാതയില്‍ ഗതാഗത നിയന്ത്രണം

മണ്ണിടിച്ചില്‍ ഭീഷണി; കുതിരാന്‍ പടിഞ്ഞാറേ തുരങ്കമുഖത്ത് പാലക്കാട് ഭാഗത്തേക്കുള്ള പാതയില്‍ ഗതാഗത നിയന്ത്രണം

വിഡ്ഢിത്തം ഒരു പാര്‍ട്ടിയുടെ പ്രൈവറ്റ് പ്രോപര്‍ട്ടിയല്ല, ലുങ്കി പരാമര്‍ശം നടത്തിയ ബിജെപി എംപിയും വിഡ്ഢി, മുന്‍പ് ഇത് പറഞ്ഞ ജയറാം രമേശും വിഡ്ഢി: രാജീവ് ചന്ദ്രശേഖര്‍

വിഡ്ഢിത്തം ഒരു പാര്‍ട്ടിയുടെ പ്രൈവറ്റ് പ്രോപര്‍ട്ടിയല്ല, ലുങ്കി പരാമര്‍ശം നടത്തിയ ബിജെപി എംപിയും വിഡ്ഢി, മുന്‍പ് ഇത് പറഞ്ഞ ജയറാം രമേശും വിഡ്ഢി: രാജീവ് ചന്ദ്രശേഖര്‍

ഫ്രീഡം ക്വിസിലെ സവര്‍ക്കര്‍ വിവാദം; സസ്പെന്‍ഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകന്‍ ഹൈക്കോടതിയില്‍

ഫ്രീഡം ക്വിസിലെ സവര്‍ക്കര്‍ വിവാദം; സസ്പെന്‍ഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകന്‍ ഹൈക്കോടതിയില്‍

എംഡിഎംഎ കേസില്‍ അറസ്റ്റിലായ രണ്ടുപേരെ അറിയാം, ഒരാള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍, അയാള്‍ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററല്ല: മുഖ്യമന്ത്രി

എംഡിഎംഎ കേസില്‍ അറസ്റ്റിലായ രണ്ടുപേരെ അറിയാം, ഒരാള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍, അയാള്‍ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററല്ല: മുഖ്യമന്ത്രി

നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച; ചോദ്യപേപ്പര്‍ തയാറാക്കുന്നവരെ തിരഞ്ഞെടുക്കാന്‍ വ്യക്തമായ മാനദണ്ഡങ്ങളില്ല; സിബിഐ കുറ്റപത്രം

നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച; ചോദ്യപേപ്പര്‍ തയാറാക്കുന്നവരെ തിരഞ്ഞെടുക്കാന്‍ വ്യക്തമായ മാനദണ്ഡങ്ങളില്ല; സിബിഐ കുറ്റപത്രം

ഓണക്കാലത്തും പട്ടിണിയിലായി ഡയറ്റ് ജീവനക്കാര്‍; ശമ്പളമില്ലാതായിട്ട് നാല് മാസം; മുന്നൂറോളം ജീവനക്കാര്‍ വന്‍ പ്രതിസന്ധിയില്‍

ഓണക്കാലത്തും പട്ടിണിയിലായി ഡയറ്റ് ജീവനക്കാര്‍; ശമ്പളമില്ലാതായിട്ട് നാല് മാസം; മുന്നൂറോളം ജീവനക്കാര്‍ വന്‍ പ്രതിസന്ധിയില്‍