പ്രിയംവദ കൊലപാതകം; ‘ആദ്യം കണ്ടത് ഒരു കൈ, ഭയന്ന് ഒരു ദിവസം മുഴുവൻ ഇക്കാര്യം

തിരുവനന്തപുരം പനച്ചമൂട് വീട്ടമ്മയെ കൊന്ന് കുഴിച്ചിട്ട കേസിൽ നിർണായക വെളിപ്പെടുത്തൽ. പ്രിയംവദയുടെ മൃതദേഹം ആദ്യം കണ്ടത് താനെന്ന് പ്രതി വിനോദിന്റെ ഭാര്യാ മാതാവ് സരസ്വതി അമ്മ. ദുർഗന്ധം അനുഭവപ്പെട്ടപ്പോഴാണ് വീട്ടിൽ വന്ന് നോക്കിയത്. പേടി കാരണം ഒരു ദിവസം മുഴുവൻ ഇക്കാര്യം മറച്ചുവച്ചെന്നും പിന്നീടാണ് പുരോഹിതനോട് പറഞ്ഞതെന്നും സരസ്വതി അമ്മ ട്വന്റിഫോറിനോട് പറഞ്ഞു.

പ്രതി വിനോദിന്റെ മകളെയും കൂട്ടി പോയി നോക്കിയപ്പോഴാണ് കൈ കണ്ടത്. വിശ്വസിക്കാൻ കഴിയാതെ ചെറുമകളെക്കൊണ്ട് വീണ്ടും നോക്കിച്ചു എന്ന് സരസ്വതി അമ്മ പറയുന്നു. അതേസമയം പ്രതി വിനോദുമായി അമ്മയ്ക്ക് ബന്ധവുമില്ലെന്നും , സാമ്പത്തിക ഇടപാട് ഉണ്ടെന്ന ആരോപണം കള്ളമാണെന്നും പ്രിയംവദയുടെ മക്കളായ ചിഞ്ചുവും രേഷ്മയും ട്വന്റിഫോറിനോട് പറഞ്ഞു. അമ്മയുടെ കഴുത്തിൽ ഉണ്ടായിരുന്ന മൂന്നര പവൻ സ്വർണവും കാണാനില്ലെന്നും മക്കൾ പറഞ്ഞു.

വീട്ടിലെ അയണി പ്ലാവിൽ നിന്നും വിനോദിന്റെ വീട്ടുമുറ്റത്തേക്ക് ചക്ക വീഴുന്നതിന് തുടർന്ന് തർക്കം ഉണ്ടായിരുന്നു. കഴിഞ്ഞയാഴ്ചയും തർക്കമുണ്ടായി. നേരത്തെ വഴി നടത്തുന്നതിനെ ചൊല്ലി പ്രശ്നമുണ്ടായിരുന്നു. കേസ് പിന്നീട് പൊലീസ് സ്റ്റേഷനിലാണ് ഒത്തുതീർപ്പായതെന്ന് മക്കൾ പറയുന്നു.

വിനോദിൻ്റെ ഭാര്യാമാതാവും മക്കളുമായിരുന്നു കൊലപാതക വിവരം പുറത്തെത്തിച്ചിരുന്നത്. കടം വാങ്ങിയ പണത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലയിൽ കലാശിച്ചതെന്ന് പ്രതി വിനോദ് കുറ്റം സമ്മതിച്ചു. പ്രിയംവദയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതിനു ശേഷം മൂന്നുദിവസം വീട്ടിലെ കട്ടിലിനടിയിലാണ് മൃതദേഹം സൂക്ഷിച്ചത്. മൃതദേഹം കുഴിച്ചിടാൻ സഹായിച്ചതിനാൽ സഹോദരൻ സന്തോഷും പോലീസ് കസ്‌റ്റഡിയിലാണ്.

Related Posts

ഹിന്ദുവിന്റെ സംരക്ഷകരെന്ന് അവകാശപ്പെടുന്നവർ കേരളത്തിലെത്തിയാൽ ഒന്നും പറയുന്നില്ല, ബിജെപി ആഗ്രഹം ഇടതുപക്ഷം ജയിക്കണമെന്ന്; രാഹുൽ ഗാന്ധി
  • March 31, 2026

സിപിഐഎം തീവ്രലതുപക്ഷമായി മാറിയെന്നും സിപിഐഎമ്മും ബിജെപിയും തമ്മിൽ കേരളത്തിൽ കൂട്ടുകച്ചവടമാണെന്നും രാഹുൽ ഗാന്ധി. കണ്ണൂരിൽ യുഡിഎഫിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. തളിപ്പറമ്പിലെ യുഡിഎഫ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടികെ ഗോവിന്ദൻ. പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി വി കുഞ്ഞികൃഷ്ണൻ എന്നിവരടക്കം…

Continue reading
‘നേമത്ത് SDPIയുടെ പിന്തുണ തേടി എന്നത് വസ്തുതാ വിരുദ്ധം; വർ​ഗീയതയുമായി ഇടതുമുന്നണിക്ക് സന്ധിയില്ല’; മുഖ്യമന്ത്രി
  • March 31, 2026

നേമത്ത് എസ്ഡിപിഐയുടെ പിന്തുണ തേടി എന്നത് വസ്തുതാ വിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ തവണ പിന്തുണച്ചു എന്ന് പറയുമ്പോൾ, നേമത്തെ പ്രത്യേക സാഹചര്യം കൂടി കാണണം. തുറന്ന അക്കൗണ്ട് പൂട്ടിക്കും എന്ന് പ്രഖ്യാപിച്ചാണ് 2021ൽ മത്സരിച്ചത്. ബിജെപിയെ പരാജയപ്പെടുത്താൻ എൽഡിഎഫാണ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

എഫ് സി ആർ എ നിയമ ഭേദഗതി; പ്രതിഷേധം ശക്തമാക്കാൻ ഏഴംഗ കോർ കമ്മിറ്റി രൂപീകരിച്ച് സിബിസിഐ

എഫ് സി ആർ എ നിയമ ഭേദഗതി; പ്രതിഷേധം ശക്തമാക്കാൻ ഏഴംഗ കോർ കമ്മിറ്റി രൂപീകരിച്ച് സിബിസിഐ

”പോറ്റിയെ സോണിയയെ കാണിച്ചത് ആരപ്പാ” രാഹുൽഗാന്ധിയുടെ പാട്ടിന് മറുപാട്ടുമായി ബൃന്ദ കാരാട്ട്

”പോറ്റിയെ സോണിയയെ കാണിച്ചത് ആരപ്പാ” രാഹുൽഗാന്ധിയുടെ പാട്ടിന് മറുപാട്ടുമായി ബൃന്ദ കാരാട്ട്

‘എൽഡിഎഫിന് എല്ലാവരുടെയും വോട്ട് വേണം’; SDPI വോട്ടുകൾ വേണ്ടെന്ന് പറയാതെ ബിനോയ് വിശ്വം

‘എൽഡിഎഫിന് എല്ലാവരുടെയും വോട്ട് വേണം’; SDPI വോട്ടുകൾ വേണ്ടെന്ന് പറയാതെ ബിനോയ് വിശ്വം

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് പരാതി; വിജയ്ക്കെതിരെ കേസെടുത്ത് പൊലീസ്

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് പരാതി; വിജയ്ക്കെതിരെ കേസെടുത്ത് പൊലീസ്

‘ആലപ്പുഴയിലെ ക്ഷേത്ര ഉത്സവ പരിപാടിക്ക് വേടിൻറെ പാട്ട് വിലക്കിയത് രാഷ്ട്രീയം, എറിയുന്ന കല്ലുകൾ പെറുക്കിക്കൂട്ടി പാത വിരിച്ച് മുന്നോട്ടുപോകും’; വേടന്റെ സഹോദരൻ

‘ആലപ്പുഴയിലെ ക്ഷേത്ര ഉത്സവ പരിപാടിക്ക് വേടിൻറെ പാട്ട് വിലക്കിയത് രാഷ്ട്രീയം, എറിയുന്ന കല്ലുകൾ പെറുക്കിക്കൂട്ടി പാത വിരിച്ച് മുന്നോട്ടുപോകും’; വേടന്റെ സഹോദരൻ

‘മൂന്നാമതും പിണറായി വന്നാൽ കേരളം കണ്ട മഹാ ദുരന്തമായി അത് മാറും; UDF ഇടിമുഴക്കം പോലെ തിരിച്ചു വരും’; എകെ ആന്റണി

‘മൂന്നാമതും പിണറായി വന്നാൽ കേരളം കണ്ട മഹാ ദുരന്തമായി അത് മാറും; UDF ഇടിമുഴക്കം പോലെ തിരിച്ചു വരും’; എകെ ആന്റണി