മുസ്ലിം ലീഗ് പോഷക സംഘടനയുടെ പരിപാടിയില്‍ പി വി അന്‍വറിന് ക്ഷണം

മുസ്ലിം ലീഗ് പോഷക സംഘടനയുടെ പരിപാടിയില്‍ പി വി അന്‍വറിന് ക്ഷണം. ഗ്ലോബല്‍ കെഎംസിസി തിരുവമ്പാടിയില്‍ സംഘടിപ്പിക്കുന്ന പരിപാടിയിലാണ് പി വി അന്‍വറും ലീഗ് സംസ്ഥാന സെക്രട്ടറി ചെറിയ മുഹമ്മദും പങ്കെടുക്കുന്നത്. പി വി അന്‍വറിന് ഒപ്പം മുസ്ലിം ലീഗ് നേതാക്കളെയും ഉള്‍പ്പെടുത്തി മണ്ഡലത്തില്‍ കെഎംസിസി പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചു. അതേസമയം, പരിപാടിയെ തള്ളി മുസ്ലിം ലീഗ് നേതൃത്വം രംഗത്തെത്തി.

തിരുവമ്പാടി പഞ്ചായത്തില്‍ മുസ്ലിം ലീഗ് പോഷക സംഘടനയായ കെഎംസിസിയാണ് അന്‍വറിനെയും ലീഗ് നേതാക്കളെയും ഉള്‍പ്പെടുത്തി കുടുംബ യോഗം സംഘടിപ്പത്. ഗ്ലോബല്‍ കെഎംസിസിയുടെ യോഗത്തില്‍ പി വി അന്‍വറിനെ മുഖ്യ അഥിതിയാക്കിയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. നാളെ വൈകിട്ട് 5 മണിവരെ നടക്കുന്ന കുടുംബ സംഗമത്തില്‍ ലീഗ് സംസ്ഥാന സെക്രട്ടറി പങ്കെടുക്കുമെന്നാണ് പരസ്യബോര്‍ഡുകളില്‍

പറയുന്നത്.

പരിപാടിയില്‍ ലീഗ് സംസ്ഥാന സെക്രട്ടറി ചെറിയ മുഹമ്മദും മുഖ്യഥിതിയാണ്. ഇരുവരുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പരസ്യ ബോര്‍ഡുകള്‍ ഉയര്‍ന്നിരിക്കുന്നത്. നിലമ്പൂരില്‍ യുഡിഎഫ് പ്രചാരണത്തിന്റെ ചുമതലയുള്ള നേതാവാണ് ചെറിയ മുഹമ്മദ്. മുഖ്യതെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ചുമതലയും ലീഗില്‍ ചെറിയ മുഹമ്മദിനാണ്. ചെറിയ മുഹമ്മദിനെ കൂടാതെ ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് ബാബു, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി വി കെ ഉസൈന്‍ കുട്ടി തുടങ്ങി നേതാക്കളും യോഗത്തില്‍ പങ്കെടുക്കും എന്നാണ് പരസ്യ ബോര്‍ഡിലുള്ളത്.

അതേസമയം പരിപാടിയുമായി ബന്ധമില്ലെന്ന് വ്യക്തമാക്കി മുസ്ലിം ലീഗ് തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് രംഗത്തെത്തി. മുസ്ലിം ലീഗ് നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കില്ലെന്നും സി കെ കാസിം വ്യക്തമാക്കി.

Related Posts

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി
  • June 27, 2026

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി. എന്‍ജിനീയറിങ്ങില്‍ അങ്കമാലി സ്വദേശി റോഷന്‍ രാജു ഒന്നാം റാങ്കും, കണ്ണൂര്‍ സ്വദേശി ധ്യാന്‍ തേജ് രണ്ടാം റാങ്കും നേടി. തൃശൂര്‍ സ്വദേശിനി വിസ്മയ കെ.ആറിനാണ് മൂന്നാം റാങ്ക്. എറണാകുളം…

Continue reading
വീര്യം കുറഞ്ഞ മദ്യത്തിനായി മുന്‍ സര്‍ക്കാര്‍ ഇടപെടല്‍; എം വി ഗോവിന്ദന്‍ നിയമസഭാ സബ്ജക്ട് കമ്മിറ്റിക്ക് നല്‍കിയ കുറിപ്പ് പുറത്ത്
  • June 27, 2026

വീര്യം കുറഞ്ഞ മദ്യത്തിനായി മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയതിന്റെ തെളിവുകള്‍ പുറത്ത്. 20 ശതമാനം വരെ വീര്യമുള്ള മദ്യം ലഭ്യമാക്കിയാല്‍ വീര്യം കൂടിയ മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കാന്‍ സാധിക്കുമെന്ന് എക്‌സൈസ് മന്ത്രിയായിരുന്ന എംവി ഗോവിന്ദന്റെ കുറിപ്പില്‍ പറയുന്നു. ചട്ടം രൂപീകരിക്കേണ്ട…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി

ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി