ചിതാഭസ്മം നര്‍മദയില്‍ ഒഴുക്കി; അര്‍ജുന്‍ മടങ്ങിയത് ഭാര്യയുടെ അന്ത്യാഭിലാഷം നിറവേറ്റി

ഭാര്യയുടെ അന്ത്യാഭിലാഷം നിറവേറ്റി തന്റെ കുഞ്ഞുമക്കള്‍ക്കടുത്തേക്ക് എത്രയും പെട്ടന്ന് എത്തിച്ചേരാനുള്ള യാത്രയിലായിരുന്നു അര്‍ജുന്‍ മനുഭായി പടോലിയ. എന്നാല്‍ അഹമ്മദാബാദ് വിമാനദുരന്തം ആ പിതാവിനെ മക്കള്‍ക്കടുത്തേക്ക് എത്തിച്ചില്ല. അമ്മയ്ക്ക് പിന്നാലെ നാലും എട്ടും വയസുള്ള ആ പെണ്‍കുട്ടികള്‍ക്ക് അച്ഛനെയും നഷ്ടപ്പെട്ടു.

ഒരാഴ്ച മുന്‍പാണ് അര്‍ജുന്റെ ഭാര്യ ഭാരതി പട്ടേല്‍ ലണ്ടനില്‍ വച്ച് മരണപ്പെട്ടത്. സ്വന്തം നാട്ടില്‍, നര്‍മദാ നദിയില്‍ തന്റെ ചിതാഭസ്മം നിമഞ്ജനം ചെയ്യണമെന്നായിരുന്നു ഭാരതിയുടെ അവസാനത്തെ ആഗ്രഹം. ഇത് നിറവേറ്റുന്നതിനായാണ് ഗുജറാത്തിലെ അമ്രേലിയിലേക്ക് എത്തിയത്. മതപരമായ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി എയര്‍ ഇന്ത്യ വിമാനത്തില്‍ ലണ്ടനിലേക്ക് മടങ്ങുകയായിരുന്നു അര്‍ജുന്‍. എത്രയും പെട്ടന്ന് തന്റെ കുഞ്ഞുമക്കളുടെ അടുത്തേക്കെത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍ വിധി മറ്റൊന്നായിരുന്നു. വിമാനാപകടത്തില്‍ അര്‍ജുന് ജീവന്‍ നഷ്ടമായി.

അര്‍ജുന്‍ അപകടത്തില്‍ പെട്ടതായി അദ്ദേഹത്തിന്റെ അനന്തരവന്‍ ക്രിഷ് ജഗദീഷ് സ്ഥിരീകരിച്ചിട്ടുണ്ട്. ദിവസങ്ങള്‍ക്കിടയിലുണ്ടായ അര്‍ജുന്റെയും ഭാരതിയുടെയും മരണം കുടുംബത്തെയാകെ തകര്‍ത്തു. ലണ്ടനിലാണ് 36കാരനായ അര്‍ജുന്‍ കുടുംബത്തോടൊപ്പം കഴിഞ്ഞിരുന്നത്. ലിവര്‍പൂള്‍ ജോണ്‍ മൂര്‍സ് സര്‍വകലാശാലയില്‍ നിന്ന് എംബിഎ ബിരുദം നേടിയിട്ടുണ്ട്.

അതേസമയം, അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാനപകടത്തിന്റെ കാരണം കണ്ടെത്താന്‍ വ്യോമയാന മന്ത്രാലയം സമഗ്ര അന്വേഷണം തുടങ്ങി. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ അപകടസ്ഥലത്ത് പരിശോധന നടത്തി. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി. അന്വേഷണത്തിനായി യുകെയില്‍ നിന്നും, യുഎസില്‍ നിന്നും വിദഗ്ധ സംഘമെത്തും.

Related Posts

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി
  • June 27, 2026

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി. എന്‍ജിനീയറിങ്ങില്‍ അങ്കമാലി സ്വദേശി റോഷന്‍ രാജു ഒന്നാം റാങ്കും, കണ്ണൂര്‍ സ്വദേശി ധ്യാന്‍ തേജ് രണ്ടാം റാങ്കും നേടി. തൃശൂര്‍ സ്വദേശിനി വിസ്മയ കെ.ആറിനാണ് മൂന്നാം റാങ്ക്. എറണാകുളം…

Continue reading
വീര്യം കുറഞ്ഞ മദ്യത്തിനായി മുന്‍ സര്‍ക്കാര്‍ ഇടപെടല്‍; എം വി ഗോവിന്ദന്‍ നിയമസഭാ സബ്ജക്ട് കമ്മിറ്റിക്ക് നല്‍കിയ കുറിപ്പ് പുറത്ത്
  • June 27, 2026

വീര്യം കുറഞ്ഞ മദ്യത്തിനായി മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയതിന്റെ തെളിവുകള്‍ പുറത്ത്. 20 ശതമാനം വരെ വീര്യമുള്ള മദ്യം ലഭ്യമാക്കിയാല്‍ വീര്യം കൂടിയ മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കാന്‍ സാധിക്കുമെന്ന് എക്‌സൈസ് മന്ത്രിയായിരുന്ന എംവി ഗോവിന്ദന്റെ കുറിപ്പില്‍ പറയുന്നു. ചട്ടം രൂപീകരിക്കേണ്ട…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി

ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി