ഗുരുവായൂര്‍ അമ്പലനടയില്‍ ശരിക്കും നേടിയത്?, ഒടിടിയിലും ഹിറ്റ്

ഒടിടിയിലും ഹിറ്റാകുകയാണ് ഗുരുവായൂര്‍ അമ്പലനടയില്‍.

പൃഥ്വിരാജ് നായകനായി പ്രദര്‍ശനത്തിന് വന്ന ചിത്രമാണ് ഗുരുവായൂര്‍ അമ്പലനടയില്‍. ആഗോളതലത്തില്‍ ഗുരുവായൂര്‍ അമ്പലനടയില്‍ 90.20 കോടി രൂപയില്‍ അധികം നേടിയെന്നാണ് റിപ്പോര്‍ട്ട്. ബേസിലും നിര്‍ണായക വേഷത്തിലുണ്ടായിരുന്നു. പൃഥ്വിരാജ് നായകനായ ഗുരുവായൂര്‍ അമ്പലനടയില്‍ ഒടിടിയില്‍ ഹിറ്റായിരിക്കുകയാണ്.

മ്പൻ ഹിറ്റായ ഗുരുവായൂര്‍ അമ്പലനടയില്‍ ഒടിടിയില്‍ ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലൂടെ സ്‍ട്രീമിംഗ് തുടങ്ങിയപ്പോഴും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്ന് 2024ലെ ഓപ്പണിംഗ് കളക്ഷനില്‍ ഗുരുവായൂര്‍ അമ്പലനടയില്‍ മൂന്നാം സ്ഥാനത്താണെന്നാണ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പൃഥ്വിരാജ് നായകനായ ആടുജീവിതം 5.83 കോടി രൂപ നേടി കേരളത്തില്‍ രണ്ടാമതുണ്ടെന്നാണ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബൻ 5.85 കോടിയുമായി റിലീസിന് കേരളത്തില്‍ ഒന്നാം സ്ഥാനത്തുമുണ്ട്.

ഗുരുവായൂര്‍ അമ്പലനടയില്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും, ഇ4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ഗുരുവായൂര്‍ അമ്പലനടയില്‍ കോമഡി എന്റര്‍ടെയ്‍നര്‍ ചിത്രമായിട്ടാണ് പ്രിയങ്കരമാകുന്നത്. കല്യാണം നടക്കുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. സംവിധായകൻ വിപിൻ ദാസിന്റെ പൃഥ്വിരാജ് ചിത്രമാണ് ഗുരുവായൂര്‍ അമ്പലനടയില്‍.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിനി ദിവാകര്‍, സംഗീതം അങ്കിത് മേനോന്‍, മേക്കപ്പ് സുധി സുരേന്ദ്രന്‍, ആര്‍ട്ട് ഡയറക്ടര്‍ സുനില്‍ കുമാര്‍. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് അനീഷ് നന്ദിപുലം. അരുണ്‍ എസ് മണി ആണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനര്‍. പൃഥ്വിരാജിന്റെ ഗുരുവായൂര്‍ അമ്പലനടയില്‍ സെക്കന്റ് യൂണിറ്റ് ക്യാമറ അരവിന്ദ് പുതുശ്ശേരി, വിനോഷ് കൈമള്‍, സ്റ്റില്‍സ്‌ ജസ്റ്റിന്‍, ഓൺലൈൻ മാർക്കറ്റിംഗ് ടെൻ ജി.

Related Posts

‘അമ്മ’യിലേക്ക് ഇനി മത്സരിക്കാനില്ല, യുവതലമുറ വരട്ടെ; അൻസിബ ഹസൻ
  • June 23, 2026

അമ്മ ഭരണസമിതിയിലേക്ക് മത്സരിക്കാനില്ലെന്ന് നടി അൻസിബ ഹസൻ. യുവതലമുറ മത്സരരംഗത്ത് വരട്ടെയെന്നും അംഗങ്ങൾക്ക് അയച്ച തുറന്ന കത്തിൽ അൻസിബ ഹസൻ പറഞ്ഞു. സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു. ശക്തവും, കരുണയും, ആർജ്ജവവുമുള്ള ഒരു പുതിയ…

Continue reading
‘ആയിരക്കണക്കിന്‌ സിനിമാപ്രവര്‍ത്തകര്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കുന്ന ബജറ്റ്’; വി ഡി സതീശന് നന്ദി അറിയിച്ച് മോഹൻലാൽ
  • June 19, 2026

പുതിയ ബജറ്റില്‍, സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിച്ച കേരള സര്‍ക്കാരിന്‍റെ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു എന്ന് മോഹൻലാൽ. ഈ തീരുമാനം, സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ചയാണെന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. ആയിരക്കണക്കിന്‌ സിനിമാപ്രവര്‍ത്തകര്‍ക്ക് പുതിയ…

Continue reading

You Missed

കനത്ത മഴ; അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയം

കനത്ത മഴ; അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയം

ശബരിമല സ്വർണ്ണക്കൊള്ള: ‘എനിക്കെതിരെ ദേവസ്വം മന്ത്രി പരാതി നൽകിയത് തെറ്റിദ്ധാരണമൂലം’; പി ഡി സന്തോഷ് കുമാർ

ശബരിമല സ്വർണ്ണക്കൊള്ള: ‘എനിക്കെതിരെ ദേവസ്വം മന്ത്രി പരാതി നൽകിയത് തെറ്റിദ്ധാരണമൂലം’; പി ഡി സന്തോഷ് കുമാർ

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: സംസ്ഥാന വ്യാപക പ്രതിഷേധവുമായി DYFI

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: സംസ്ഥാന വ്യാപക പ്രതിഷേധവുമായി DYFI

പി. എം ശ്രീ പദ്ധതി; നിയമസഭയിൽ പരസ്പരം പോരടിച്ച് ഭരണപക്ഷവും പ്രതിപക്ഷവും

പി. എം ശ്രീ പദ്ധതി; നിയമസഭയിൽ പരസ്പരം പോരടിച്ച് ഭരണപക്ഷവും പ്രതിപക്ഷവും

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കോടിക്കണക്കിന് വിദ്യാർഥികളുടെ ഭാവി തകർന്നു, ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കണമെന്ന് മല്ലികാർജുൻ ഖാർഗെ

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കോടിക്കണക്കിന് വിദ്യാർഥികളുടെ ഭാവി തകർന്നു, ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കണമെന്ന് മല്ലികാർജുൻ ഖാർഗെ

വാണിയപ്പാറ പള്ളിയിലെ ദുരൂഹത നീങ്ങുന്നു; കല്ലറയിൽ ഉള്ളത് രണ്ട് മൃതദേഹം മാത്രം

വാണിയപ്പാറ പള്ളിയിലെ ദുരൂഹത നീങ്ങുന്നു; കല്ലറയിൽ ഉള്ളത് രണ്ട് മൃതദേഹം മാത്രം