ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഉണ്ടായ അപകടം: കര്‍ണാടക ഹൈക്കോടതി സ്വമേധയാ കേസെടുത്തു

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയതില്‍ ഉണ്ടായ അപകടത്തില്‍ കര്‍ണാടക ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ചൊവ്വാഴ്ചയ്ക്കകം സര്‍ക്കാര്‍ വിശദീകരണം നല്‍കണം. സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം ആരംഭിച്ചു. ആര്‍സിബി മാനേജ്‌മെന്റിനും, ബിസിസിഐക്കും ഇവന്റ് മാനേജ്‌മെന്റ് ടീമിനും നോട്ടിസ് അയക്കും. പോലീസിന് വീഴ്ച്ചയുണ്ടായിട്ടില്ലെന്ന് കാട്ടി ഡി ജി പി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി.

അപകടത്തില്‍ നടുക്കം രേഖപ്പെടുത്തിയ ഹൈക്കോടതി സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഉച്ചയ്ക്ക് റിപ്പോര്‍ട്ട് വായിച്ച ശേഷം സ്റ്റേഡിയത്തിലെ സുരക്ഷയെ പറ്റിയും മുന്‍കരുതലുകളെ പറ്റിയും കോടതി ചോദിച്ചു. ഫ്രീ പാസ് നല്‍കിയിരുന്നോ എന്ന ചോദ്യത്തിന് ആര്‍ സി ബി മാനേജ്‌മെന്റ് ആണ് പരിപാടിയുടെ സംഘടകര്‍ എന്ന് സര്‍ക്കാര്‍ മറുപടി നല്‍കി. പിന്നാലെയാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിനിടെ സര്‍ക്കാര്‍ പ്രഖ്യാപിച്ച മജിസ്‌ട്രെറ്റ് തല അന്വേഷണം ആരംഭിച്ചു. ആര്‍സിബിക്കും, ഇവന്റ് മാനേജ്‌മെന്റ് ടീമിനും ബിസിസിഐക്കും നോട്ടിസ് അയക്കും.

ഇതിനിടെ തങ്ങള്‍ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസ് കൈകഴുകി. സാധ്യമായത് എല്ലാം ചെയ്തെന്ന് ആണ് ഡിജിപി മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ഉള്ളത്. മാധ്യമങ്ങളെ കണ്ട ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ പൊട്ടിക്കരഞ്ഞു.

Related Posts

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി
  • June 27, 2026

ഗസയിലെ നിലപാടിലും പശ്ചിമേഷ്യൻ സംഘർഷത്തിലും പ്രധാനമന്ത്രിയെയും കേന്ദ്രസർക്കാരിനെയും വിമർശിച്ച് സോണിയ ഗാന്ധി. ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നെന്നാണ് വിമർശനം. മധ്യസ്ഥത വഹിക്കാൻ അർഹതയുണ്ടായിരുന്ന ഇന്ത്യയെ മറികടന്ന് പാകിസ്താൻ, ആ സ്ഥാനം കൈക്കലാക്കുന്നെന്നും ഇംഗ്ലീഷ് ദിനപത്രത്തിലെഴുതിയ ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു.…

Continue reading
പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍
  • June 27, 2026

ബെംഗളൂരുവിനെ നടുക്കി കൂട്ടക്കൊല. പ്രണയം എതിര്‍ത്തതിന് സ്വന്തം അമ്മയേയും അച്ഛനേയും സഹോദരിയേയുമാണ് യുവതിയും കാമുകനും ചേര്‍ന്ന് കൊന്നത്. സംഭവത്തില്‍ പ്രതി ശ്വേത നേരത്തെ പിടിയിലായിരുന്നു. ശ്വേതയുടെ സുഹൃത്തും ലിവ് ഇന്‍ പങ്കാളിയുമായ കെന്നത്ത് കൂടി ഇന്നലെ അറസ്റ്റിലായി. കെആര്‍ പുരം പൊലീസ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ആലപ്പുഴ ദേശീയപാതയിൽ ഗർത്തം രൂപപ്പെട്ട സംഭവം; സുരക്ഷാ ഓഡിറ്റിന് ഉത്തരവിട്ട് ജില്ലാ കളക്ടർ

ആലപ്പുഴ ദേശീയപാതയിൽ ഗർത്തം രൂപപ്പെട്ട സംഭവം; സുരക്ഷാ ഓഡിറ്റിന് ഉത്തരവിട്ട് ജില്ലാ കളക്ടർ

ദിവ്യ എസ് അയ്യരെ മാറ്റാൻ അദാനി നേരത്തെ നീക്കം നടത്തി,അവരുടെ മാറ്റത്തിന് പിന്നിൽ അദാനി – VD സതീശൻ ബന്ധം; കെ കെ രാഗേഷ്

ദിവ്യ എസ് അയ്യരെ മാറ്റാൻ അദാനി നേരത്തെ നീക്കം നടത്തി,അവരുടെ മാറ്റത്തിന് പിന്നിൽ അദാനി – VD സതീശൻ ബന്ധം; കെ കെ രാഗേഷ്

ചരിത്ര കുതിപ്പ്; ഫുട്ബോൾ ലോകകപ്പിൽ 20 ഗോളുകള്‍ നേടുന്ന ആദ്യ താരമായി മെസി; അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍

ചരിത്ര കുതിപ്പ്; ഫുട്ബോൾ ലോകകപ്പിൽ 20 ഗോളുകള്‍ നേടുന്ന ആദ്യ താരമായി മെസി; അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍

‘തൂഫാനായി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും’; പെരുമ്പാവൂരിനെ ക്ലീനാക്കാന്‍ തൂഫാന്‍ ജാഗരണ്‍

‘തൂഫാനായി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും’; പെരുമ്പാവൂരിനെ ക്ലീനാക്കാന്‍ തൂഫാന്‍ ജാഗരണ്‍

‘ഒരുതരം ലഹരിയും സമൂഹത്തിൽ ഉണ്ടാവാൻ പാടില്ല’; രമേശ് ചെന്നിത്തലയെ വേദിയിലിരുത്തി സർക്കാരിനെതിരെ വിമർശനവുമായി മാർത്തോമ സഭാധ്യക്ഷൻ

‘ഒരുതരം ലഹരിയും സമൂഹത്തിൽ ഉണ്ടാവാൻ പാടില്ല’; രമേശ് ചെന്നിത്തലയെ വേദിയിലിരുത്തി സർക്കാരിനെതിരെ വിമർശനവുമായി മാർത്തോമ സഭാധ്യക്ഷൻ

ഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐ

ഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐ