വിക്ടറി പരേഡിനിടെയുണ്ടായ ദുരന്തം: എല്ലാവരുടേയും സുരക്ഷയാണ് പ്രധാനമെന്ന് ആര്‍സിബി; വിവരിക്കാനാകാത്ത ദുഃഖമെന്ന് കൊഹ്‌ലി

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ വിക്ടറി പരേഡിനിടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായ സംഭവത്തില്‍ പ്രതികരണവുമായി വിരാട് കൊഹ്‌ലിയും ആര്‍സിബിയും. എല്ലാവരുടേയും സുരക്ഷയാണ് തങ്ങള്‍ക്ക് പ്രധാനമെന്നും സംഭവം അറിഞ്ഞയുടന്‍ തന്നെ പരിപാടിയില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നുവെന്നും ആര്‍സിബി തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ പ്രസ്താവന പുറത്തിറക്കി. വിവരിക്കാനാകാത്ത ദുഃഖമാണ് തനിക്കുണ്ടായിരിക്കുന്നതെന്ന് ആര്‍സിബിയുടെ പോസ്റ്റ് പങ്കുവച്ചുകൊണ്ട് വിരാട് കൊഹ്‌ലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. (virat kohli on RCB event stampede in bengaluru)

ഇന്ന് സംഭവിച്ച ദൗര്‍ഭാഗ്യകരമായ സംഭവത്തില്‍ തങ്ങള്‍ അതീവ ദുഃഖിതരാണെന്ന് ആര്‍സിബി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. മാധ്യമ വാര്‍ത്തകളില്‍ നിന്നാണ് തങ്ങളും ഈ വിവരം അറിയുന്നത്. എല്ലാവരുടേയും സുരക്ഷയും ക്ഷേമവുമാണ് ഞങ്ങള്‍ക്ക് ഏറ്റവും പ്രധാനം. മരിച്ചവര്‍ക്ക് അനുശോചനം അറിയിക്കുന്നതായും മരിച്ചവരുടെ കുടുംബത്തിനൊപ്പമുണ്ടെന്നും ആര്‍സിബി പറഞ്ഞു. വിവരമറിഞ്ഞയുടന്‍ പരിപാടിയില്‍ മാറ്റങ്ങള്‍ വരുത്തിയെന്നും പ്രാദേശിക ഭരണകൂടത്തിന്റെ എല്ലാ നിര്‍ദേശങ്ങളും പാലിച്ചെന്നും പ്രസ്താവനയിലുണ്ട്. ദയവായി എല്ലാവരും സുരക്ഷിതരായിരിക്കണമെന്നും ആര്‍സിബി പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു.

Related Posts

സൂപ്പര്‍ലീഗ് കേരള: കോഴിക്കോട്ടെ രണ്ടാം സെമിഫൈനലും മാറ്റി; സുരക്ഷ കാരണം ചൂണ്ടിക്കാട്ടി തൃശ്ശൂരിലെ ആദ്യ സെമി മാറ്റിവെപ്പിച്ചത് പോലീസ്
  • December 8, 2025

ഞായറാഴ്ച തൃശ്ശൂരില്‍ നടക്കേണ്ടിയിരുന്ന സൂപ്പര്‍ലീഗ് കേരള രണ്ടാംസീസണിന്റെ ആദ്യ സെമിഫൈനല്‍ മത്സരം മാറ്റിവെച്ചതിന് പിന്നാലെ പത്താം തീയ്യതി കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലെ മാച്ചും മാറ്റി. കാലിക്കറ്റ് എഫ്‌സിയും കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയും തമ്മിലുള്ള രണ്ടാംസെമി മാറ്റിയതായാണ് സംഘാടകര്‍ അറി യിച്ചിരിക്കുന്നത്. കഴിഞ്ഞ…

Continue reading
വിവാഹവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ നീക്കം ചെയ്ത് സ്മൃതി മന്ദാന; മൗനം വെടിഞ്ഞ് പാലാകും
  • December 5, 2025

ബോളിവുഡ് സംഗീത സംവിധായകന്‍ പാലാക് മുതലുമായുള്ള വിവാഹ പോസ്റ്റുകള്‍ മുഴുവനായി തന്റെ ഇന്‍സ്റ്റഗ്രാമില്‍ നീക്കം ചെയ്ത് അന്താരാഷ്ട്ര വനിത ക്രിക്കറ്റ് താരം സ്മൃതി മന്ദാന. ഇക്കഴിഞ്ഞ നവംബര്‍ 23-നായിരുന്നു സ്മൃതിയുടെയും പാലാകിന്റെയും വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ വിവാഹ ചടങ്ങുകള്‍ നടക്കുന്നതിനിടെ സ്മൃതിയുടെ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം

കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം