വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി മൂലം 34പേര്‍ മരിച്ചു; പതിനായിരത്തിലേറെ പേര്‍ ക്യാമ്പുകളില്‍; ദുരിതം വിതച്ച് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും


വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ മഴക്കെടുതിയില്‍ മരണം 34. അസമിലും ത്രിപുരയിലും മേഘാലയിലും വെള്ളപ്പൊക്കം രൂക്ഷമാണ്. മൂന്നുലക്ഷത്തോളം പേരെ മഴക്കെടുതി ബാധിച്ചു. അസമില്‍ 10000ത്തിലധികം പേര്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.അരുണാചല്‍പ്രദേശില്‍ കുടുങ്ങിക്കിടന്ന 14 പേരെ വ്യോമസേന രക്ഷപ്പെടുത്തി. (34 died in northeast rain flood landslide)

അസം, ത്രിപുര, മേഘാലയ, സിക്കിം, അരുണാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് മഴക്കെടുതിയില്‍ 34 പേര്‍ മരിച്ചത്. അസമിലെ 19 ജില്ലകളെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചു. മേഘാലയിലെ 10 ജില്ലകളില്‍ വെള്ളപ്പൊക്കം ദുരിതം വിതച്ചു. മണിപ്പൂരിലും അരുണാചല്‍പ്രദേശിലും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലാണ്. വിവിധ സംസ്ഥാനങ്ങളിലായി നിരവധി പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.

മണിപ്പൂരിലും അസമിലും നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. ബ്രഹ്‌മപുത്ര , കടഖല്‍, ബരാക് ഉള്‍പ്പെടെ നദികള്‍ അപകടനിലയ്ക്ക് മുകളില്‍ ഒഴുകുകയാണ്.മണിപ്പൂരിലെ ഇംഫാല്‍ ഈസ്റ്റ്, വെസ്റ്റ് ജില്ലകളിലെയും സേനാപതിയിലും അസമിലെ സില്‍ചറിലും സ്‌കൂളുകള്‍ക്ക് അവധി നല്‍കി.

അരുണാചല്‍ പ്രദേശിലെ ലോവര്‍ ദിബാംഗ് താഴ്വരയില്‍ കുടുങ്ങിയവരെ 14 പേരെയും സിക്കിമില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കുടുങ്ങിയ വിനോദസഞ്ചാരികളെയും രക്ഷപ്പെടുത്തി. സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസാരിച്ചു. പ്രളയബാധിത മേഖലകള്‍ക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്ന് അമിത് ഷാ ഉറപ്പുനല്‍കി.

Related Posts

പ്രതിസന്ധി പരിശോധിക്കാൻ വിദഗ്ധരെ നിയമിച്ച് ഇൻഡിഗോ
  • December 12, 2025

ഇൻഡിഗോ പ്രതിസന്ധിയിൽ ആഭ്യന്തര അന്വേഷണം. പ്രതിസന്ധിയെ കുറിച്ച് പരിശോധിക്കാൻ വിദഗ്ധരെ നിയമിച്ച് ഇൻഡിഗോ. ഇൻഡിഗോ സി ഇ ഓ പീറ്റർ എൽബേഴ്സ് ഡിജിസിയെ നാലംഗ സമിതിക്ക് മുന്നിൽ ഹാജരായി. വിമാന സർവീസിലെ തടസ്സങ്ങൾ നിലവിലെ സ്ഥിതിഗതികൾ ഉൾപ്പെടെ പരിശോധിക്കാനാണ് നാലംഗ സമിതിയെ…

Continue reading
മുനമ്പം വഖഫ് ഭൂമി : ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതിയിൽ സ്റ്റേ
  • December 12, 2025

മുനമ്പം വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേ. ഉത്തരവിനെതിരെ വഖഫ് സംരക്ഷണ വേദി നൽകിയ ഹർജിയാണ് സുപ്രീംകോടതി ഇടക്കാല ഉത്തരവ് ഇറക്കിയത്. അന്വേഷണ കമ്മീഷന് നടപടികളുമായി മുന്നോട്ടു പോകാമെന്നും മുനമ്പം വഖഫ് സ്വത്തിൽ തൽസ്ഥിതി തുടരാനും സുപ്രീംകോടതി നിർദേശിച്ചു. ജസ്റ്റിസ്‌…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം

കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം