‘കങ്കുവയ്ക്ക് മുന്‍പ് ഒപ്പിട്ട കരാര്‍’; സംവിധാനം ചെയ്യാന്‍ പോകുന്ന ആദ്യ സിനിമയെക്കുറിച്ച് ബാല

ഒക്ടോബര്‍ 10 നാണ് കങ്കുവയുടെ റിലീസ്

നടന്‍ എന്ന നിലയില്‍ മാത്രമല്ല, വ്യക്തി എന്ന നിലയിലും മലയാളികളുടെ പ്രിയം നേടിയ കലാകാരനാണ് ബാല. സിനിമയ്ക്ക് പുറമെ സാമൂഹിക പ്രവര്‍ത്തനങ്ങളിലും വ്യാപൃതനായ താരം. നടന്‍ എന്നതിനപ്പുറം സംവിധായകനായുള്ള അരങ്ങേറ്റത്തിനുള്ള തയ്യാറെടുപ്പുകളിലാണ് ബാല. സംവിധാനം ചെയ്യാന്‍ പോകുന്ന സിനിമയുടെ തിരക്കഥയും ബാലയുടേത് തന്നെയാണ്. തമിഴിലാണ് ചിത്രം. നാന്‍ വീഴ്വേന്‍ എന്ന് നിനൈത്തായോ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. 

ബാലയുടെ സഹോദരനും പ്രമുഖ തമിഴ് സംവിധായകനുമായ ശിവയുടെ പുതിയ ചിത്രം, സൂര്യ നായകനാവുന്ന കങ്കുവയുടെ നിര്‍മ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയുമായി ഒരു സിനിമ സംവിധാനം ചെയ്യാന്‍ കരാര്‍ ഒപ്പിട്ടിരുന്നുവെന്നും ബാല പറയുന്നു. സെല്ലുലോയ്ഡ് മാഗസിന്‍ എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണഅ ബാല ഇക്കാര്യങ്ങള്‍ പറയുന്നത്. 

“കങ്കുവയ്ക്ക് മുന്‍പ് നിര്‍മ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയുടെ മറ്റൊരു സിനിമ ഞാന്‍ സംവിധാനം ചെയ്യാന്‍ കരാര്‍ ഒപ്പിട്ടിരുന്നു. ആ സമയത്താണ് ജീവിതത്തില്‍ ചില പ്രശ്നങ്ങള്‍ വന്നത്. ഇനി അത് ചെയ്യും. നാന്‍ വീഴ്വേന്‍ എന്ന് നിനൈത്തായോ എന്നാണ് സിനിമയുടെ പേര്. എന്‍ ഇരുതി ആയുധം ഞാന്‍ എന്നാണ് ടാ​ഗ് ലൈന്‍ ഇട്ടിരുന്നത്. ആ ടാ​ഗ് ലൈന്‍ സൂര്യ സാറിന് ഭയങ്കരമായി ഇഷ്ടപ്പെട്ടിരുന്നു. അതിന്‍റെ അര്‍ഥം, ബന്ധുക്കളും ഭാര്യയും മക്കളും സുഹൃത്തുക്കളും, കൈയിലുള്ള മുഴുവന്‍ ആയുധങ്ങളും പോയാലും നില്‍ക്കാന്‍ കഴിഞ്ഞാല്‍ പോരാടാനാവും എന്നാണ്. അവനവന്‍ തന്നെ ആയുധം. ആ പടം ചെയ്യണമെന്നത് ഏറ്റവും വലിയ ഒരു ആ​ഗ്രഹമാണ്. കങ്കുവയുടെ റിലീസിന് ശേഷം അത് സംസാരിക്കും. ഞാനായിരിക്കും സംവിധാനം. എന്‍റെ തന്നെയാണ് തിരക്കഥ”, ബാല പറഞ്ഞ് നിര്‍ത്തുന്നു. 

Related Posts

‘അമ്മ’യിലേക്ക് ഇനി മത്സരിക്കാനില്ല, യുവതലമുറ വരട്ടെ; അൻസിബ ഹസൻ
  • June 23, 2026

അമ്മ ഭരണസമിതിയിലേക്ക് മത്സരിക്കാനില്ലെന്ന് നടി അൻസിബ ഹസൻ. യുവതലമുറ മത്സരരംഗത്ത് വരട്ടെയെന്നും അംഗങ്ങൾക്ക് അയച്ച തുറന്ന കത്തിൽ അൻസിബ ഹസൻ പറഞ്ഞു. സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു. ശക്തവും, കരുണയും, ആർജ്ജവവുമുള്ള ഒരു പുതിയ…

Continue reading
‘ആയിരക്കണക്കിന്‌ സിനിമാപ്രവര്‍ത്തകര്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കുന്ന ബജറ്റ്’; വി ഡി സതീശന് നന്ദി അറിയിച്ച് മോഹൻലാൽ
  • June 19, 2026

പുതിയ ബജറ്റില്‍, സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിച്ച കേരള സര്‍ക്കാരിന്‍റെ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു എന്ന് മോഹൻലാൽ. ഈ തീരുമാനം, സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ചയാണെന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. ആയിരക്കണക്കിന്‌ സിനിമാപ്രവര്‍ത്തകര്‍ക്ക് പുതിയ…

Continue reading

You Missed

കനത്ത മഴ; അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയം

കനത്ത മഴ; അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയം

ശബരിമല സ്വർണ്ണക്കൊള്ള: ‘എനിക്കെതിരെ ദേവസ്വം മന്ത്രി പരാതി നൽകിയത് തെറ്റിദ്ധാരണമൂലം’; പി ഡി സന്തോഷ് കുമാർ

ശബരിമല സ്വർണ്ണക്കൊള്ള: ‘എനിക്കെതിരെ ദേവസ്വം മന്ത്രി പരാതി നൽകിയത് തെറ്റിദ്ധാരണമൂലം’; പി ഡി സന്തോഷ് കുമാർ

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: സംസ്ഥാന വ്യാപക പ്രതിഷേധവുമായി DYFI

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: സംസ്ഥാന വ്യാപക പ്രതിഷേധവുമായി DYFI

പി. എം ശ്രീ പദ്ധതി; നിയമസഭയിൽ പരസ്പരം പോരടിച്ച് ഭരണപക്ഷവും പ്രതിപക്ഷവും

പി. എം ശ്രീ പദ്ധതി; നിയമസഭയിൽ പരസ്പരം പോരടിച്ച് ഭരണപക്ഷവും പ്രതിപക്ഷവും

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കോടിക്കണക്കിന് വിദ്യാർഥികളുടെ ഭാവി തകർന്നു, ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കണമെന്ന് മല്ലികാർജുൻ ഖാർഗെ

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കോടിക്കണക്കിന് വിദ്യാർഥികളുടെ ഭാവി തകർന്നു, ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കണമെന്ന് മല്ലികാർജുൻ ഖാർഗെ

വാണിയപ്പാറ പള്ളിയിലെ ദുരൂഹത നീങ്ങുന്നു; കല്ലറയിൽ ഉള്ളത് രണ്ട് മൃതദേഹം മാത്രം

വാണിയപ്പാറ പള്ളിയിലെ ദുരൂഹത നീങ്ങുന്നു; കല്ലറയിൽ ഉള്ളത് രണ്ട് മൃതദേഹം മാത്രം