ഒന്നാമന് 223 കോടി ! കൽക്കിയ്ക്ക് തൊടാനാകാത്ത ദ ബെസ്റ്റ് ഓപ്പണിം​ഗ്, ആദ്യദിനം പണംവാരിയ ഇന്ത്യൻ സിനിമകൾ ഇതാ

ജൂൺ 27ന് ആയിരുന്നു കൽക്കി റിലീസ് ചെയ്തത്.

ന്ത്യൻ സിനിമാ ലോകത്തിപ്പോൾ ചർച്ചാ വിഷയം കൽക്കി 2898 എഡി എന്ന സിനിമയാണ്. ഇന്ത്യൻ സിനിമാ ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിൽ അണിയിച്ചൊരുക്കിയ സിനിമ ഭാഷാഭേദമെന്യെ ഏവരും ഏറ്റെടുത്തു കഴിഞ്ഞു. പുരാണകഥകളെ ഫ്യൂച്ചറിസ്റ്റിക് വീക്ഷണത്തോടെ അവതരിപ്പിച്ച ചിത്രം കണ്ട് ഓരോ പ്രേക്ഷകന്റെയും മനംനിറഞ്ഞു. ഓരോ ദിവസവും കൽക്കിയ്ക്ക് ലഭിക്കുന്ന കളക്ഷൻ തന്നെയാണ് അതിന് തെളിവ്.

ജൂൺ 27ന് ആയിരുന്നു കൽക്കി റിലീസ് ചെയ്തത്. പ്രഖ്യാപനം മുതൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രം ആയതുകൊണ്ട് തന്നെ ആദ്യദിനം റെക്കോർഡ് കളക്ഷൻ ഇടാൻ കൽക്കി 2898 എഡിയ്ക്ക് സാധിച്ചു. 191കോടി ആയിരുന്നു ചിത്രത്തിന്റെ ആദ്യദിന കളക്ഷൻ. എന്നാൽ ആ​ഗോള ബോക്സ് ഓഫീസിൽ ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കിയ ചിത്രം കൽക്കി അല്ല. പകരം എസ്.എസ്. രാജമൗലി അണിയിച്ചൊരുക്കിയ മറ്റൊരു ബ്രഹ്മാണ്ഡ ചിത്രമാണ്. രാം ചരണും ജൂനിയർ എൻടിആറും തകർത്ത് അഭിനയിച്ച ആർആർആർ ആണ് ആ ചിത്രം. 223 കോടിയാണ് ചിത്രത്തിന്റെ ആദ്യദിന കളക്ഷൻ. 

രണ്ടാം സ്ഥാനത്ത്  ബാഹുബലി 2 ആണ്. 217 കോടിയിലധികം ആയിരുന്നു ഈ ചിത്രം ആദ്യദിനം സ്വന്തമാക്കിയത്. ഇതും പ്രഭാസ് നായകനായി എത്തിയ ചിത്രം എന്നത് ഏറെ ശ്രദ്ധേയമാണ്. എസ്.എസ്. രാജമൗലി ആയിരുന്നു സംവിധാനം. 

ഇത്തരത്തിൽ ആദ്യദിനം മികച്ച കളക്ഷൻ നേടിയ ഇന്ത്യൻ സിനിമകളിൽ ഒന്നാം സ്ഥാനം ആർആർആറിനും രണ്ടാം സ്ഥാനം ബാഹുബലി 2നും മൂന്നാം സ്ഥാനം കൽക്കിക്കും ആണ്. കെജിഎഫ് 2 (159 കോടി രൂപ), സലാർ (158 കോടി രൂപ), ലിയോ (142.75 കോടി രൂപ) എന്നിവയാണ് തൊട്ട് പിന്നിലുള്ള മറ്റ് സിനിമകൾ. ഈ പട്ടികയിൽ ബോളിവുഡ് സിനിമകൾ ഒന്നും തന്നെ ഇല്ല എന്നത് ഏറെ ശ്രദ്ധേയമാണ്. 

Related Posts

ഉണ്ണി മുകുന്ദനെതിരെ അഭിലാഷ് പിള്ള, മുട്ടനാടുകള്‍ തമ്മില്‍ കൂട്ടിയിടിക്കുമ്പോള്‍ ചോര കുടിക്കുന്ന ചിലരുണ്ട്!
  • April 23, 2026

നടൻ ഉണ്ണി മുകുന്ദനെതിരെ ആരോപണവുമായി സംവിധായകനും തിരക്കഥാകൃത്തുമായ അഭിലാഷ് പിള്ള. തങ്ങൾക്കെതിരെ നടക്കുന്ന പ്രചാരണത്തിൽ ഉണ്ണിമുകുന്ദന് പങ്കുണ്ട്. ഉണ്ണിമുകുന്ദൻ രക്ഷകനെന്ന് മുരളി കുന്നുമ്പുറം പറയുന്നു. ഉണ്ണിമുകുന്ദൻ മുരളി കുന്നുമ്പുറത്തിന് ഡേറ്റ് കൊടുത്തു. നഷ്ടം സംഭവിച്ച മറ്റ് നിർമാതാക്കൾക്ക് എന്തുകൊണ്ട് ഡേറ്റ് നൽകുന്നില്ലെന്നും…

Continue reading
കുഞ്ചാക്കോ ബോബൻ ചിത്രം ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ ട്രെയിലർ പുറത്തിറങ്ങി
  • April 4, 2026

രതീഷ് ബാലകൃഷ്ണൻ പൊതുവാൾ രചനയും സംവിധാനവും നിർവഹിച്ച് കുഞ്ചാക്കോ ബോബൻ നായകനാകുന്ന “ഒരു ദുരൂഹ സാഹചര്യത്തിൽ” എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. വയനാട് ജില്ലയിലെ വിവിധ ലൊക്കേഷനുകളിലായി ഷൂട്ടിങ് പൂർത്തിയാക്കിയ ഈ ചിത്രം ഏപ്രിൽ 15-ന് തിയേറ്ററുകളിൽ എത്തും. തിരുനെല്ലി പഞ്ചായത്തിലെ…

Continue reading

You Missed

ചോറിൽ പാറ്റ, കോഴിക്കറിയിൽ ചോര; ഹോസ്റ്റലുകളിൽ ഗുണനിലവാരം ഇല്ലാത്ത ഭക്ഷണം, മൈസൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർഥികൾക്ക് ദുരിതം

ചോറിൽ പാറ്റ, കോഴിക്കറിയിൽ ചോര; ഹോസ്റ്റലുകളിൽ ഗുണനിലവാരം ഇല്ലാത്ത ഭക്ഷണം, മൈസൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർഥികൾക്ക് ദുരിതം

‘വോട്ടെണ്ണലിന് എല്ലാം സജ്ജം: പയ്യന്നൂർ ഉൾപ്പെടെ പ്രത്യേക ജാഗ്രതയോടു കൂടി പ്രവർത്തിക്കും’; DGP റവാഡ ചന്ദ്രശേഖർ

‘വോട്ടെണ്ണലിന് എല്ലാം സജ്ജം: പയ്യന്നൂർ ഉൾപ്പെടെ പ്രത്യേക ജാഗ്രതയോടു കൂടി പ്രവർത്തിക്കും’; DGP റവാഡ ചന്ദ്രശേഖർ

ഇന്ധന വില വർധനവ്: സമ്മർദം ശക്തമാക്കി പൊതുമേഖല എണ്ണക്കമ്പനികൾ, തീരുമാനം ഒരാഴ്ചയ്ക്കകം?

ഇന്ധന വില വർധനവ്: സമ്മർദം ശക്തമാക്കി പൊതുമേഖല എണ്ണക്കമ്പനികൾ, തീരുമാനം ഒരാഴ്ചയ്ക്കകം?

ആദിത്യന്റെ മരണം: അധ്യാപകന്റെ മാനസിക പീഡനം കാരണം പഠനം ഉപേക്ഷിച്ചത് 18 പേർ; വിവരങ്ങൾ പുറത്ത്

ആദിത്യന്റെ മരണം: അധ്യാപകന്റെ മാനസിക പീഡനം കാരണം പഠനം ഉപേക്ഷിച്ചത് 18 പേർ; വിവരങ്ങൾ പുറത്ത്

ക്യൂബയ്ക്കുമേലുള്ള ഉപരോധം വ്യാപിപ്പിക്കാൻ നീക്കം: എക്‌സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ച് ട്രംപ്

ക്യൂബയ്ക്കുമേലുള്ള ഉപരോധം വ്യാപിപ്പിക്കാൻ നീക്കം: എക്‌സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ച് ട്രംപ്

‘മലപ്പുറം, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകൾ വിഭജിക്കണം’: പി വി അൻവർ

‘മലപ്പുറം, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകൾ വിഭജിക്കണം’: പി വി അൻവർ