ഷഹബാസ് കൊലപാതകം; പ്രതികൾക്കെതിരായ ആരോപണങ്ങൾ ഗൗരവതരം; 25ന് വിശദമായ വാദം കേൾക്കുമെന്ന് ഹൈക്കോടതി

താമരശ്ശേരി ഷഹബാസ് കൊലപാതകത്തിൽ പിതാവിന്റെ കക്ഷി ചേരൽ അപേക്ഷ ഹൈക്കോടതി അനുവദിച്ചു. പ്രതികൾക്കെതിരായ ആരോപണങ്ങൾ ഗൗരവതരം. കുട്ടികളെ കോടതിയില്‍ ഹാജരാക്കുന്നതില്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കോടതി മുന്നോട്ടുവെച്ചു.പ്രതികളായ കുട്ടികളുടെ ഹർജികളിൽ പ്രോസിക്യൂഷനോട് വിശദീകരണം തേടി. കേസിൽ 25ന് വിശദമായ വാദം കേൾക്കും. പ്രതികൾ കുട്ടികളാണെന്നും, അതിനാൽ കേസ് ഒരുപാട് ദിവസത്തേക്ക് നീട്ടിവയ്ക്കാനാവില്ലെന്നും കോടതി.

കുറ്റാരോപിതരെ കോടതിയില്‍ ഹാജരാക്കുന്നതില്‍ ഹൈക്കോടതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങൾ നൽകി. അസാധാരണ സാഹചര്യങ്ങളില്‍ മാത്രമേ കുട്ടികളെ കോടതിയിലെത്തിക്കാവൂ. കുട്ടികളെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ ശ്രദ്ധപുലര്‍ത്തണമെന്നും നിര്‍ദ്ദേശം. കുട്ടികളുടെ അന്തസും സ്വകാര്യതയും മാനിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. കോടതി നടപടികള്‍ അവസാനിക്കും വരെ കുട്ടികള്‍ കാത്തിരിക്കുന്ന സാഹചര്യം സൃഷ്ടിക്കരുതെന്നും കോടതി നിർദേശം നൽകി. കുട്ടികളുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനായാണ് ഹൈക്കോടതി മാര്‍​ഗനിർദേശം.

ഹർജികളിൽ പ്രോസിക്യൂഷനോട് ഹൈക്കോടതി വിശദീകരണം തേടി. നീതി പീഠത്തിൽ വിശ്വാസമുണ്ടെന്ന് ഷഹബാസിന്റ പിതാവ് പ്രതികരിച്ചു. കേസില്‍ മേയ് അവസാനവാരം പൊലീസ് കുറ്റപത്രം സമര്‍പ്പിക്കും. മെയ് അവസാനത്തോടെ ഇവർക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് ഒഴിവാക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം

  • Related Posts

    കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി
    • June 27, 2026

    കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി. എന്‍ജിനീയറിങ്ങില്‍ അങ്കമാലി സ്വദേശി റോഷന്‍ രാജു ഒന്നാം റാങ്കും, കണ്ണൂര്‍ സ്വദേശി ധ്യാന്‍ തേജ് രണ്ടാം റാങ്കും നേടി. തൃശൂര്‍ സ്വദേശിനി വിസ്മയ കെ.ആറിനാണ് മൂന്നാം റാങ്ക്. എറണാകുളം…

    Continue reading
    വീര്യം കുറഞ്ഞ മദ്യത്തിനായി മുന്‍ സര്‍ക്കാര്‍ ഇടപെടല്‍; എം വി ഗോവിന്ദന്‍ നിയമസഭാ സബ്ജക്ട് കമ്മിറ്റിക്ക് നല്‍കിയ കുറിപ്പ് പുറത്ത്
    • June 27, 2026

    വീര്യം കുറഞ്ഞ മദ്യത്തിനായി മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയതിന്റെ തെളിവുകള്‍ പുറത്ത്. 20 ശതമാനം വരെ വീര്യമുള്ള മദ്യം ലഭ്യമാക്കിയാല്‍ വീര്യം കൂടിയ മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കാന്‍ സാധിക്കുമെന്ന് എക്‌സൈസ് മന്ത്രിയായിരുന്ന എംവി ഗോവിന്ദന്റെ കുറിപ്പില്‍ പറയുന്നു. ചട്ടം രൂപീകരിക്കേണ്ട…

    Continue reading

    Leave a Reply

    Your email address will not be published. Required fields are marked *

    You Missed

    ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

    ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

    കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

    കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

    പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

    പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

    മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

    മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

    പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

    പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

    ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി

    ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി