ഇടുക്കി തൊടുപുഴയിൽ കഴിഞ്ഞ ദിവസം ഉടമ വെട്ടിപരുക്കേൽപ്പിച്ച വളർത്തുനായ ചത്തു. ദേഹമാസകലം മുറിവേറ്റ നിലയിൽ തൊടുപുഴ മുതലക്കോടത്ത് നിന്നായിരുന്നു നായയെ അനിമൽ റെസ്ക്യൂ ടീമിന് ലഭിക്കുന്നത്. വഴിയാത്രക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് ടീം അംഗങ്ങളായ കീർത്തിദാസ്,മഞ്ജു എന്നിവർ സ്ഥലത്തെത്തി നായയെ ആശുപത്രിയിലെത്തിച്ച് അവശ്യമായ ചികിൽസ നൽകിയ ശേഷം അഭയകേന്ദ്രത്തിലേക്ക് മാറ്റിയത്.
നായയുടെ ശരീരത്തിൽ പത്തോളം മുറിവുകൾ ആണ് ഉണ്ടായിരുന്നത്. സംഭവത്തിൽ ഉടമ ഷൈജു തോമസിനെതിരെ തൊടുപുഴ പൊലീസ് കേസെടുത്തിരുന്നു. ഉടമയുടെ ആജ്ഞ അനുസരിച്ചില്ല എന്ന കാരണത്താലാണ് നായയെ ഇയാൾ വെട്ടിപ്പരുക്കേൽപ്പിച്ച് തെരുവിൽ ഉപേക്ഷിച്ചത്.








