ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; പിടിയിലായ സുൽത്താൻ ലഹരി മാഫിയ സംഘത്തിലെ കണ്ണി

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ പിടിയിലായ സുൽത്താൻ അന്താരാഷ്ട്ര ലഹരി മാഫിയ സംഘത്തിലെ പ്രധാന കണ്ണിയെന്ന് എക്സൈസ്. നിരോധിത ലഹരി ഇന്ത്യയിലേക്ക് എത്തിക്കുന്നതിലും സ്വർണകടത്തിലും ഇയാൾ പ്രധാനിയെന്നും എക്സൈസ് വ്യക്തമാക്കി.

രണ്ടരക്കോടിയോളം വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായാണ് തസ്ലീമ സുൽത്താനെയും കൂട്ടാളി ഫിറോസും എക്സൈസ് പിടിയിലായത്. തസ്ലീമയുടെ ചാറ്റുകൾ ഉൾപ്പടെ ഫോണിലെ ശാസ്ത്രീയ തെളിവുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സുൽത്താൻ തമിഴ്നാട് ആന്ധ്ര അതിർത്തിയിൽ നിന്നും എക്സൈസ് സംഘത്തിന്റെ പിടിയിലാകുന്നത് . തസ്ലീമയുടെ അറസ്റ്റിന് പിന്നാലെ കൊടും കുറ്റവാളികൾ താമസിക്കുന്ന മേഖലയിലായിരുന്നു സുൽത്താൻ ഒളിവിൽ കഴിഞ്ഞതെന്നും അസിസ്റ്റന്‍റ് എക്സൈസ് കമ്മിഷണർ വ്യക്തമാക്കി.

നിരോധിത ലഹരി ഉൽപ്പന്നങ്ങൾ വിദേശരാജ്യങ്ങളായ സിംഗപ്പൂർ, തായ്‌ലാൻഡ് , മലേഷ്യ, ബാങ്കോക്ക് എന്നിവിടങ്ങളിൽ നിന്നാണ് ഇന്ത്യയിലേക്ക് എത്തിച്ചത്. മലേഷ്യ യാത്രയ്ക്ക് ശേഷം സുൽത്താൻ ഉപയോഗിച്ചത് പുതിയ പാസ്പോർട്ട് ആയിരുന്നു. ഇലക്ട്രോണിക് സ്ഥാപനത്തിലേക്ക് സാധനങ്ങൾ വാങ്ങാൻ എന്ന പേരിലാണ് വിദേശയാത്ര നടത്തിയതെന്നും എക്സൈസ് കണ്ടെത്തലിൽ വ്യക്തമാകുന്നു. ഒടുവിൽ മലേഷ്യയിൽ നിന്ന് ആറര കിലോ ഹൈബ്രിഡ് കഞ്ചാവാണ് എത്തിച്ചത്. ആലപ്പുഴയിൽ നിന്ന് തസ്ലീമയെ പിടി കൂടുമ്പോൾ മൂന്നു കിലോ കഞ്ചാവ് മാത്രമാണ് ഉണ്ടായത്. ബാക്കി മൂന്നര കിലോ കഞ്ചാവ് ആർക്ക് കൈമാറിയെന്നുള്ളതിലെ അന്വേഷണവും പുരോഗമിക്കുന്നു. തസ്ലീമയ്ക്കാണ് സിനിമ മേഖലയുമായി ബന്ധമുള്ളതെന്നാണ് പ്രാഥമിക കണ്ടെത്തൽ. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ഒരുമിച്ച് ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

Related Posts

ആതിര ഇന്ത്യന്‍ റഗ്ബി ടീമില്‍; മലയാളി സാന്നിധ്യം ആദ്യം
  • May 13, 2026

ഇന്ത്യന്‍ വനിതാ റഗ്ബി ടീമില്‍ ആദ്യമായി മലയാളി സാന്നിധ്യം.പാലക്കാട്ടു നിന്നുള്ള ഇരുപത്തിമൂന്നുകാരി കെ.പി. ആതിരയാണ് ചരിത്രനേട്ടക്കാരി. മേയ് 16, 17 തീയതികളില്‍ ഉസ്ബക്കിസ്ഥാനിലെ താഷ്‌കന്റില്‍ നടക്കുന്ന സെന്‍ട്രല്‍ ആന്‍ഡ് സൗത്ത് ഏഷ്യന്‍ റഗ്ബി ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിലാണ് ആതിര സ്ഥാനം നേടിയത്.…

Continue reading
അവയവദാനത്തിനായി വ്യാജരേഖ ചമച്ചുള്ള തട്ടിപ്പ്: നജീബിനായി ലുക്കൗട്ട് സര്‍ക്കുലര്‍; തട്ടിപ്പ് നടന്നത് മെഡിക്കല്‍ ടൂറിസം കമ്പനിയുടെ മറവില്‍
  • May 9, 2026

അവയവദാനത്തിനായി വ്യാജരേഖ ചമച്ചുള്ള തട്ടിപ്പ് നടന്നത് മെഡിക്കല്‍ ടൂറിസം കമ്പനിയുടെ മറവിലെന്ന് പൊലീസ്. മുഖ്യപ്രതി നജീബിനായി ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കി. കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന് ഇന്ന് രൂപം നല്‍കും. ഡോക്ടേഴ്‌സിന്റെ അറിവോടെയാണോ റാക്കറ്റ് ഒപ്പും സീലും ഉപയോഗിച്ചതെന്നതില്‍ പരിശോധന നടക്കുന്നു.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘ക്ളീൻ പൊളിറ്റിക്സ് ചെയ്യുമെന്ന് പറഞ്ഞാണ് TVK വന്നത്,എന്നാൽ നടത്തുന്നത് ഡെർട്ടി പൊളിറ്റിക്സ്’; വിജയ്‌ക്കെതിരെ എം കെ സ്റ്റാലിൻ

‘ക്ളീൻ പൊളിറ്റിക്സ് ചെയ്യുമെന്ന് പറഞ്ഞാണ് TVK വന്നത്,എന്നാൽ നടത്തുന്നത് ഡെർട്ടി പൊളിറ്റിക്സ്’; വിജയ്‌ക്കെതിരെ എം കെ സ്റ്റാലിൻ

ഇന്ധന പ്രതിസന്ധി; പ്രധാനമന്ത്രിയുടെ അകമ്പടി വാഹനങ്ങൾ വെട്ടിക്കുറച്ചു

ഇന്ധന പ്രതിസന്ധി; പ്രധാനമന്ത്രിയുടെ അകമ്പടി വാഹനങ്ങൾ വെട്ടിക്കുറച്ചു

വിഡി സതീശന് ഐക്യദാർഢ്യം: വീട്ടിലേക്ക് നേതാക്കളുടെയും അണികളുടെയും ഒഴുക്ക്

വിഡി സതീശന് ഐക്യദാർഢ്യം: വീട്ടിലേക്ക് നേതാക്കളുടെയും അണികളുടെയും ഒഴുക്ക്

കേരള മുഖ്യമന്ത്രി പ്രഖ്യാപനം, നിർണ്ണായക കൂടിക്കാഴ്ച; രാഹുൽ- ഖർഗെ കൂടിക്കാഴ്ച വൈകിട്ട് 5.30 ന്

കേരള മുഖ്യമന്ത്രി പ്രഖ്യാപനം, നിർണ്ണായക കൂടിക്കാഴ്ച; രാഹുൽ- ഖർഗെ കൂടിക്കാഴ്ച വൈകിട്ട് 5.30 ന്

മലപ്പുറത്ത്‌ മിന്നലേറ്റ് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം: ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു

മലപ്പുറത്ത്‌ മിന്നലേറ്റ് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം: ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു

സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എ സി പൊട്ടിത്തെറിച്ചു, 2 പേർക്ക് പരുക്ക്

സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എ സി പൊട്ടിത്തെറിച്ചു, 2 പേർക്ക് പരുക്ക്