ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; മുഖ്യപ്രതിക്ക് കർണാടകയിലും ലഹരി വില്പന, അറിയപ്പെടുന്നത് 3 പേരുകളിൽ

ആലപ്പുഴയിൽ രണ്ടുകോടിയുടെ ഹൈബ്രിഡ് കഞ്ചാവ് കേസിലെ ഒന്നാം പ്രതി
തസ്ലിമ സുൽത്താനയ്‌ക്ക് തമിഴ്നാടിനും കേരളത്തിനും പുറമെ കർണാടകയിലും ലഹരി വില്പന. കണ്ണൂരിലും ചെന്നൈയിലും തസ്ലിമ സുൽത്താന. സിനിമാലോകത്ത് ക്രിസ്റ്റീന. കർണാടകയിൽ മഹിമ മധു എന്ന പേരിലാണ് ഇവർ ലഹരി വില്പന നടത്തിയിരുന്നത്. തസ്ലിമയുടെ കർണാടകത്തിലെ വ്യാജ ആധാർ കാർഡും ഡ്രൈവിംഗ് ലൈസൻസ് വിവരങ്ങളും എക്സൈസിനു ലഭിച്ചു.

ലഹരി കടത്താൻ ഉപയോഗിച്ച കാർ എറണാകുളത്തു നിന്നാണ് ഇവർ വാടകയ്ക്ക് എടുത്തത്. എക്സൈസ് അന്വേഷണത്തിൽ മറ്റൊരു സ്ത്രീയുടെ പേരിലാണ് വാഹനമെടുത്ത് നിന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ആ സ്ത്രീ ആരാണെന്ന് അന്വേഷണത്തിലാണ് അത് തസ്ലീമ സുൽത്താന തന്നെ തന്റെ വ്യാജ ഐഡി കാർഡ് ഉപയോഗിച്ച് വാഹനം വാടകയ്ക്ക് എടുത്തതാണെന്ന് ബോധ്യപ്പെട്ടത്.

കഴിഞ്ഞ മൂന്നുവർഷമായി മലയാള സിനിമ മേഖലയിൽ ഇവർ ലഹരി വിതരണം ചെയ്യുന്നുണ്ട്. കേരളത്തിലും തമിഴ്നാട്ടിലും കർണാടകത്തിലും വ്യത്യസ്ത ഐഡി കാർഡുകളാണ് ഇവർക്കുള്ളത്. കർണാടകയിൽ ഉപയോഗിച്ചുവന്നിരുന്ന മഹിമ മധു എന്ന ഐഡി കാർഡ് എക്സൈസിനു ലഭിച്ചു. ആറ് കിലോ “പുഷ്” കിട്ടിയെന്ന ഒന്നാംപ്രതി തസ്ലീമ സുൽത്താനയുടെ ചാറ്റ് വിവരങ്ങൾ പുറത്തായി. വിൽപ്പനക്കാർക്കിടയിൽ ഹൈബ്രിഡ് കഞ്ചാവിന്റെ പേരാണ് പുഷ്.

ബാംഗ്ലൂരിൽ നിന്നും ആറ് കിലോ ഹൈബ്രിഡ് കഞ്ചാവാണ് ഇവർ കേരളത്തിലേക്ക് എത്തിച്ചത് അതിൽ മൂന്നു കിലോ മാത്രമാണ് പിടിച്ചെടുത്തത്. ഇതോടെ ബാക്കി മൂന്നു കിലോ എവിടെയെന്നതും എക്സൈസ് അന്വേഷിക്കുകയാണ്. വാടകക്കെടുത്ത വാഹനത്തിൽ ജിപിഎസ് ഘടിപ്പിച്ചിട്ടുള്ളതിനാൽ എവിടെയെല്ലാം ഇവർ സഞ്ചരിച്ചിട്ടുണ്ട് എത്ര സമയം ചെലവഴിച്ചു തുടങ്ങിയ വിവരങ്ങളും എക്സൈസിന് ലഭിക്കും. ഇതിലൂടെ മറ്റു പ്രതികളിലേക്ക് എത്താം എന്നാണ് എക്സൈസ് കണക്കുകൂട്ടുന്നത്. പിടിയിലായ തസ്ലീമ സുൽത്താനയ്ക്ക് പിന്നിൽ വൻ ശൃംഖല ഉണ്ടെന്നാണ് വിവരം. കൊച്ചി കേന്ദ്രീകരിച്ചുള്ള സിനിമ പെൺവാണിഭ ക്വട്ടേഷൻ സംഘങ്ങളുമായി അടുത്ത ബന്ധമാണ് തസ്ലീമ സുൽത്താനക്കുള്ളത്.

Related Posts

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി
  • June 27, 2026

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി. എന്‍ജിനീയറിങ്ങില്‍ അങ്കമാലി സ്വദേശി റോഷന്‍ രാജു ഒന്നാം റാങ്കും, കണ്ണൂര്‍ സ്വദേശി ധ്യാന്‍ തേജ് രണ്ടാം റാങ്കും നേടി. തൃശൂര്‍ സ്വദേശിനി വിസ്മയ കെ.ആറിനാണ് മൂന്നാം റാങ്ക്. എറണാകുളം…

Continue reading
വീര്യം കുറഞ്ഞ മദ്യത്തിനായി മുന്‍ സര്‍ക്കാര്‍ ഇടപെടല്‍; എം വി ഗോവിന്ദന്‍ നിയമസഭാ സബ്ജക്ട് കമ്മിറ്റിക്ക് നല്‍കിയ കുറിപ്പ് പുറത്ത്
  • June 27, 2026

വീര്യം കുറഞ്ഞ മദ്യത്തിനായി മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയതിന്റെ തെളിവുകള്‍ പുറത്ത്. 20 ശതമാനം വരെ വീര്യമുള്ള മദ്യം ലഭ്യമാക്കിയാല്‍ വീര്യം കൂടിയ മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കാന്‍ സാധിക്കുമെന്ന് എക്‌സൈസ് മന്ത്രിയായിരുന്ന എംവി ഗോവിന്ദന്റെ കുറിപ്പില്‍ പറയുന്നു. ചട്ടം രൂപീകരിക്കേണ്ട…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി

ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി