ഒരേ സിറിഞ്ചില്‍ ലഹരി ഉപയോഗം? വളാഞ്ചേരിയില്‍ 9 പേര്‍ എച്ച്‌ഐവി പോസിറ്റീവ്

മലപ്പുറം വളാഞ്ചേരിയില്‍ ഒന്‍പത് പേര്‍ എച്ച്‌ഐവി പോസിറ്റീവ്. ഒരേ സിറിഞ്ചിലൂടെ ലഹരി ഉപയോഗിച്ചതിനാലാണ് രോഗവ്യാപനം ഉണ്ടായതെന്നാണ് സൂചന. രോഗം സ്ഥിരീകരിച്ച ഒന്‍പത് പേരും സുഹൃത്തുക്കളാണ്. ( 9 HIV positive cases in malappuram Valanchery)

ആരോഗ്യവകുപ്പ് നടത്തിയ സര്‍വെയിലാണ് ഒരാള്‍ക്ക് എചച്ച്‌ഐവി ബാധയുള്ളതായി കണ്ടെത്തിയത്. പിന്നീട് എയ്ഡിസ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയപ്പോഴാണ് ഒന്‍പത് പേര്‍ക്കും രോഗമുള്ളതായി സ്ഥിരീകരിച്ചത്. ഒരേ സിറിഞ്ച് ഉപയോഗിച്ച് ലഹരി കുത്തിവച്ചതിനെ തുടര്‍ന്നാണ് സുഹൃത്തുക്കള്‍ക്കിടയില്‍ രോഗം പകര്‍ന്നതെന്ന് ആരോഗ്യവകുപ്പിന്റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. ഒന്‍പത് പേരും ലഹരി ഉപയോഗിക്കുന്നവരാണ്. ഇവരില്‍ പലരും വിവാഹിതരാണെന്നും കൂടുതല്‍ പേര്‍ക്ക് രോഗം പകര്‍ന്നോയെന്ന് കണ്ടെത്താന്‍ പരിശോധന നടത്തി വരികയാണെന്നും ആരോഗ്യവകുപ്പ്‌ അറിയിച്ചു.

വളാഞ്ചേരിയിലെ എച്ച്‌ഐവി റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലാ ഭരണകൂടം അടിയന്തര യോഗം ചേരാനിരിക്കുകയാണ്. തുടര്‍നടപടികള്‍ സംബന്ധിച്ച് യോഗത്തില്‍ തീരുമാനമെടുക്കും. എച്ച്‌ഐവി സ്ഥിരീകരിച്ചതില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തൊഴിലിനായി എത്തിയവരും ഉണ്ടെന്നാണ് വിവരം. പ്രാഥമിക ചികിത്സ നല്‍കിയശേഷം വീട്ടില്‍ വിശ്രമിക്കാനാണ് ഡോക്ടേഴ്‌സ് ഇവരോട് നിലവില്‍ നിര്‍ദേശിച്ചിരിക്കുന്നത്.

Related Posts

‘ഇരുണ്ട കാലത്തുനിന്ന് നാടിനെ രക്ഷിക്കാനുള്ള ഉത്തരവാദിത്തം എൽഡിഎഫ് ഏറ്റെടുത്തു’; മുഖ്യമന്ത്രി
  • March 23, 2026

സർക്കാർ ലക്ഷ്യം വികസനവും ജനക്ഷേമവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുരോഗതിയുടെ അടുത്ത തലത്തിലേക്ക് കേരളത്തെ ഉയർത്തും. മതനിരപേക്ഷതയും ജനാധിപത്യമൂല്യവും ഉയർത്തിപ്പിടിക്കും. അസത്യം പറഞ്ഞും വർഗീയത പരത്തിയും ജനങ്ങളെ വഴിതെറ്റിക്കാൻ ഇടതുപക്ഷം ശ്രമിക്കുന്നു. ബിജെപിയും യുഡിഎഫും കോർപ്പറേറ്റുകൾക്ക് എല്ലാം വിറ്റ് തുലയ്ക്കുന്നു. ഇരുണ്ട…

Continue reading
‘പിണറായി വിജയൻ മുഖ്യമന്ത്രി ആയാൽ സന്തോഷമുണ്ട്, മൂന്നാമൂഴം സഫലമാകില്ലെന്നാണ് പറഞ്ഞത്’; ജി സുധാകരൻ
  • March 20, 2026

പിണറായി വിജയൻ മുഖ്യമന്ത്രി ആയാൽ സന്തോഷമുണ്ട്, മൂന്നാമൂഴം സഫലമാകില്ലെന്നാണ് പറഞ്ഞതെന്ന് ജി സുധാകരൻ. അവധിയുടെ സാഹചര്യത്തിൽ നോമിനേഷൻ നൽകുന്നത് നീളാൻ സാധ്യത. മൂന്ന് ദിവസം കൂടി നോമിനേഷൻ നൽകാൻ സമയം അനുവദിക്കണം. പത്രികകളിൽ പിശകുണ്ട്. കോണ്ഗ്രസ് നേതാക്കൾ വീട്ടിൽ എത്തി. സ്വീകരണം…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

നിരന്തര തോല്‍വി; കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

നിരന്തര തോല്‍വി; കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

‘യുദ്ധം ജനങ്ങളെ ബാധിക്കുന്നു, രാജ്യത്ത് ഇന്ധന ക്ഷാമം രൂക്ഷമായേക്കാം’; പ്രധാനമന്ത്രി

‘യുദ്ധം ജനങ്ങളെ ബാധിക്കുന്നു, രാജ്യത്ത് ഇന്ധന ക്ഷാമം രൂക്ഷമായേക്കാം’; പ്രധാനമന്ത്രി

വെടിനിര്‍ത്തലിന് ഇനി താത്പര്യമില്ല, നിബന്ധനകളോടെ യുദ്ധം പൂര്‍ണമായി നിര്‍ത്താന്‍ തയ്യാര്‍: ഇറാന്‍

വെടിനിര്‍ത്തലിന് ഇനി താത്പര്യമില്ല, നിബന്ധനകളോടെ യുദ്ധം പൂര്‍ണമായി നിര്‍ത്താന്‍ തയ്യാര്‍: ഇറാന്‍

‘ബേപ്പൂരിൽ എല്ലാ ഇസങ്ങളും അവസാനിക്കും, റീൽസ് മാറി റിയാലിറ്റി വരും’; പി വി അൻവർ

‘ബേപ്പൂരിൽ എല്ലാ ഇസങ്ങളും അവസാനിക്കും, റീൽസ് മാറി റിയാലിറ്റി വരും’; പി വി അൻവർ

മൂന്നാം പിണറായി സർക്കാർ ഉണ്ടാകില്ല, UDF റെക്കോർഡ് വിജയം നേടും; ഉപമുഖ്യമന്ത്രി സ്ഥാനത്തോട് താത്പര്യം ഇല്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

മൂന്നാം പിണറായി സർക്കാർ ഉണ്ടാകില്ല, UDF റെക്കോർഡ് വിജയം നേടും; ഉപമുഖ്യമന്ത്രി സ്ഥാനത്തോട് താത്പര്യം ഇല്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

ഇനി നിലത്ത് നിക്ക് പൊന്നേ; സ്വര്‍ണവില പവന് ഒരു ലക്ഷത്തില്‍ താഴെ; ഇന്ന് രണ്ട് തവണകളായി 7000ലേറെ രൂപ കുറഞ്ഞു

ഇനി നിലത്ത് നിക്ക് പൊന്നേ; സ്വര്‍ണവില പവന് ഒരു ലക്ഷത്തില്‍ താഴെ; ഇന്ന് രണ്ട് തവണകളായി 7000ലേറെ രൂപ കുറഞ്ഞു