ഇഷാൻ കിഷന് സെഞ്ചുറി, SRH ന് IPL ചരിത്രത്തിലെ രണ്ടാമത്തെ മികച്ച ടീം ടോട്ടൽ; രാജസ്ഥാന് 287 റൺസ് വിജയലക്ഷ്യം

ഐപിഎല്ലിൽ ഹൈദരാബാദിന് കുറ്റൻ സ്കോർ. രാജസ്ഥാന് 287 റൺസ് വിജയലക്ഷ്യം. ഐപിഎൽ ചരിത്രത്തിലെ രണ്ടാമത്തെ മികച്ച ടീം ടോട്ടലാണിത്. കഴിഞ്ഞ സീസണിൽ ഹൈദരാബാദ് തന്നെ നേടിയ 287 ആണ് ഉയർന്ന ടീം ടോട്ടൽ. ഹെഡിന്റെ തകർപ്പൻ തുടക്കത്തിന് ശേഷം ഹൈദരാബാദിനായി ഇറങ്ങിയ എല്ലാ ബാറ്റർമാരും വെടിക്കെട്ട് ബാറ്റിങ്ങായിരുന്നു പുറത്തെടുത്തത്.

20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 286 റൺസാണ് നേടിയത്. ഇഷാൻ കിഷൻ 45 പന്തിലാണ് സെഞ്ചുറി നേട്ടം. ഇഷാന്റെ ആദ്യ ഐപിഎൽ സെഞ്ചുറിയാണിത്. ഇഷാൻ കിഷൻ പുറത്താകാതെ 106 റൺസ് നേടി. 47 പന്തിൽ 11 ഫോറും 6 സിക്സും ഉൾപ്പെടുന്നതാണ് ഇഷാന്റെ സെഞ്ചുറി. 67 റൺസ് എടുത്ത ട്രാവിസ് ഹെഡും തിളങ്ങി. തുഷാർ ദേശ് പാണ്ഡെ മൂന്നും മഹേഷ് തീക്ഷണ രണ്ടും സന്ദീപ് ശർമ്മ ഒരു വിക്കറ്റും നേടി.

രാജസ്ഥാന്റെ ബോളർ ആർച്ചർക്ക് നാണക്കേടിന്റെ റെക്കോർഡ്. ഐപിഎല്ലിൽ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ ബൗളറായി രാജസ്ഥാൻ റോയൽസിന്റെ ജോഫ്ര ആർച്ചർ. നാല് ഓവറിൽ ആർച്ചർ വഴങ്ങിയത് 76 റൺസ്. 73 റൺസ് വഴങ്ങിയ മോഹിത് ശർമയുടെ പേരിലായിരുന്നു മുമ്പ് ഈ റെക്കോർഡ്.

നേരത്തേ ടോസ് നേടിയ രാജസ്ഥാന്‍ റോയൽസ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മൂന്ന് കളികളില്‍ സഞ്ജു ഇംപാക്ട് പ്ലേയറായിട്ടാവും കളിക്കുകയെന്ന് ടോസ് നേടിയശേഷം റിയാന്‍ പരാഗ് പറഞ്ഞു. സഞ്ജുവിന് പകരം ധ്രുവ് ജുറെല്‍ ആണ് രാജസ്ഥാന്‍റെ വിക്കറ്റ് കീപ്പറാകുന്നത്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ കൈവിരലിന് പരിക്കറ്റ സഞ്ജു പരിക്ക് പൂര്‍ണമായും ഭേദമാകാത്തതിനാലാണ് ക്യാപ്റ്റന്‍സിയില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്.

രാജസ്ഥാൻ റോയൽസ് പ്ലേയിംഗ് ഇലവൻ: യശസ്വി ജയ്‌സ്വാൾ, ശുഭം ദുബെ, നിതീഷ് റാണ, റിയാൻ പരാഗ് (ക്യാപ്റ്റൻ), ധ്രുവ് ജൂറൽ, ഷിമ്രോൺ ഹെറ്റ്‌മെയർ, ജോഫ്ര ആർച്ചർ, മഹീഷ തീക്ഷണ, തുഷാർ ദേശ്പാണ്ഡെ, സന്ദീപ് ശർമ, ഫസൽഹഖ് ഫാറൂഖി

സൺറൈസേഴ്സ് ഹൈദരാബാദ് പ്ലേയിംഗ് ഇലവൻ: ട്രാവിസ് ഹെഡ്, അഭിഷേക് ശർമ, ഇഷാൻ കിഷൻ, നിതീഷ് കുമാർ റെഡ്ഡി, ഹെൻറിച്ച് ക്ലാസെൻ, അനികേത് വർമ, അഭിനവ് മനോഹർ, പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), സിമർജീത് സിംഗ്, ഹർഷൽ പട്ടേൽ, മുഹമ്മദ് ഷമി.

Related Posts

2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം
  • August 18, 2026

ഡൽഹി: 2025 ലെ ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര യുവജനക്ഷേമ-കായിക മന്ത്രാലയം. മലയാളികളായ പാലക്കാട് സ്വദേശി മുഹമ്മദ് അജ്മൽ വി, ബാഡ്മിന്റൺ താരമായ കണ്ണൂർ സ്വദേശിനി ട്രീസ ജോളി എന്നിവർ അർജുന പുരസ്കാരങ്ങൾ നേടി. ദിവ്യ ദേശ്മുഖ്, തേജസ്വിൻ ശങ്കർ,…

Continue reading
‘ജാർഖണ്ഡിലെ വിദ്യാർത്ഥി സമരം സർക്കാർ ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചതിൽ സന്തോഷം’: രാഹുൽ ​ഗാന്ധി
  • August 18, 2026

ഡൽഹി:ജാർഖണ്ഡിലെ വിദ്യാർത്ഥി സമരം സർക്കാർ ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചതിൽ സന്തോഷമുണ്ടെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. വിദ്യാർത്ഥികൾ സംയമനം പാലിച്ച് ആവശ്യങ്ങൾ അംഗീകരിപ്പിച്ചു. രാജ്യത്തെ ഓരോ വിദ്യാർത്ഥിക്കുമൊപ്പം ഉറച്ചുനിൽക്കുന്നു. ചൂഷണ സംവിധാനത്തെ വേരോടെ പിഴുതുമാറ്റം. വിദ്യാർത്ഥികളെ പിന്നോട്ട് വലിക്കാതെ മുന്നോട്ട് നയിക്കുന്ന…

Continue reading

You Missed

RSS പരിപാടിയുടെ ഉദ്ഘാടകനായി മുസ്ലിം ലീഗ് നേതാവ്; സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്ത നേതാവിനോട് വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

RSS പരിപാടിയുടെ ഉദ്ഘാടകനായി മുസ്ലിം ലീഗ് നേതാവ്; സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്ത നേതാവിനോട് വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

മാസപ്പടി കേസിലെ ED റെയ്ഡ് 9 മണിക്കൂർ പിന്നിട്ടു

മാസപ്പടി കേസിലെ ED റെയ്ഡ് 9 മണിക്കൂർ പിന്നിട്ടു

2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം

2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം

കരുവാറ്റയിൽ 74കാരനെ കൊന്നത് ഐ ഫോണും ബൈക്കും വാങ്ങാനായി; 13കാരിയുടെ ക്വട്ടേഷനിൽ കൗമാര സംഘത്തിന്റെ മൃ​ഗീയ കൊലപാതകം

കരുവാറ്റയിൽ 74കാരനെ കൊന്നത് ഐ ഫോണും ബൈക്കും വാങ്ങാനായി; 13കാരിയുടെ ക്വട്ടേഷനിൽ കൗമാര സംഘത്തിന്റെ മൃ​ഗീയ കൊലപാതകം

മുട്ടിൽ മരംമുറി വഞ്ചനാ കേസ്; അഗസ്റ്റിൻ സഹോദരന്മാർ കോടതിയിൽ ഹാജരായില്ല