വിവേക് എക്സ്പ്രസിന്റെ സമയക്രമത്തിൽ മാറ്റം; അറിയിപ്പുമായി റെയിൽവെ

പെയറിങ് ട്രെയിൻ വൈകുന്നതിനാലാണ് വിവേക് എക്സ്പ്രസിന്റെ യാത്ര മൂന്ന് മണിക്കൂറും അഞ്ച് മിനിറ്റും വൈകി ആരംഭിക്കേണ്ടി വരുന്നതെന്ന് റെയിൽവെ

 കന്യാകുമാരിയിൽ നിന്ന് ദിബ്രുഗഡിലേക്ക് പോകുന്ന വിവേക് എക്സ്പ്രസിന്റെ സമയക്രമത്തിൽ മാറ്റം അറിയിച്ച് റെയിൽവെയുടെ പ്രത്യേക അറിയിപ്പ്. ചൊവ്വാഴ്ച (2024 ജൂലൈ 2) വൈകുന്നേരം 5.25ന് കന്യാകുമാരിയിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ (നമ്പർ – 22503) ചൊവ്വാഴ്ച രാത്രി 8.30ന് മാത്രമേ പുറപ്പെടുകയുള്ളൂ.  പെയറിങ് ട്രെയിൻ വൈകുന്നതിനാലാണ് വിവേക് എക്സ്പ്രസിന്റെ യാത്ര മൂന്ന് മണിക്കൂറും അഞ്ച് മിനിറ്റും വൈകി ആരംഭിക്കേണ്ടി വരുന്നതെന്നും റെയിൽവെ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നുണ്ട്. 

ലോക്മാന്യ തിലക് ടെർമിനസ് റെയിൽവെ സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നിശ്ചയിച്ചിരിക്കുന്നതിനാൽ നേത്രാവതി എക്സ്പ്രസ് ഉൾപ്പെടെ രണ്ട് ട്രെയിനുകളുടെ യാത്രാക്രമത്തിൽ മാറ്റം വരുത്തി റെയിൽവെയുടെ അറിയിപ്പ് പുറത്തിറക്കിയിരുന്നു.  ജൂൺ 30 മുതൽ ജൂലൈ 30 വരെയാണ് പുനഃക്രമീകരണം. തിരുവനന്തപുരം സെൻട്രലിൽ നിന്ന് രാവിലെ 9.15ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16346 –  നേത്രാവതി എക്സ്പ്രസ് ജൂൺ 30 മുതൽ ജൂലൈ 30 വരെ പൻവേലിൽ യാത്ര അവസാനിപ്പിക്കും. പൻവേൽ മുതൽ  ലോക്മാന്യ തിലക് ടെർമിനസ് വരെയുള്ള യാത്ര റദ്ദാക്കും. മംഗലാപുരം സെൻട്രലിൽ നിന്ന് ഉച്ചയ്ക്ക് 12.45ന് പുറപ്പെടുന്ന മത്സ്യഗന്ധ എക്സ്പ്രസ് ജൂൺ 30 മുതൽ ജൂലൈ 30 വരെ പൻവേലിൽ യാത്ര അവസാനിപ്പിക്കും. പൻവേൽ മുതൽ  ലോക്മാന്യ തിലക് ടെർമിനസ് വരെയുള്ള യാത്ര റദ്ദാക്കും.

ലോക്മാന്യ തിലക് ടെർമിനസിൽ നിന്ന് 11.40ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ടിയിരുന്ന 16345 – നേത്രാവതി എക്സ്പ്രസ് ജൂൺ 30 മുതൽ ജൂലൈ 30 വരെ പൻവേലിൽ നിന്നായിരിക്കും യാത്ര ആരംഭിക്കുക. രാവിലെ 12.50ന് ആയിരിക്കും ട്രെയിൻ യാത്ര തുടങ്ങുന്നത്. ഈ ട്രെയിനിന്റെ ലോക്മാന്യ തിലക് ടെർമിനസ് മുതൽ പൻവേൽ വരെയുള്ള യാത്ര റദ്ദാക്കും. ലോക്മാന്യ തിലക് ടെർമിനസിൽ നിന്ന് വൈകുന്നേരം 03.50ന് മംഗലാപുരത്തേക്ക് പുറപ്പെടേണ്ടിയിരുന്ന 12619 – മത്സ്യഗന്ധ എക്സ്പ്രസ് ജൂൺ 30 മുതൽ ജൂലൈ 30 വരെ പൻവേലിൽ നിന്നായിരിക്കും യാത്ര ആരംഭിക്കുക. വൈകുന്നേരം 04.25ന് ആയിരിക്കും ട്രെയിൻ യാത്ര തുടങ്ങുന്നത്. ഈ ട്രെയിനിന്റെ ലോക്മാന്യ തിലക് ടെർമിനസ് മുതൽ പൻവേൽ വരെയുള്ള യാത്ര റദ്ദാക്കും.

  • Related Posts

    ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം
    • December 13, 2025

    തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ യുഡിഎഫ് മുന്നേറ്റം. ഇടത് കോട്ടകളായിരുന്ന കൊല്ലത്തടക്കമാണ് യുഡിഎഫ് മുന്നേറുന്നത്. തൃശൂർ, കോല്ലം, കോഴിക്കോട് കോർപ്പറേഷനുകളാണ് യു‍ഡിഎഫ് മുന്നേറ്റം. കൊല്ലം കോർപ്പറേഷനിൽ ഫലമറിഞ്ഞ 19 ഡിവിഷനുകളിൽ യുഡിഎഫ് -12, എൽഡിഎഫ് 3, എൻഡിഎ – 4 എന്നിങ്ങനെയാണ്…

    Continue reading
    ‘കോടതി വിധി നിരാശയുണ്ടാക്കി; കമ്മ്യൂണിസ്റ്റ് പാർട്ടി അതിജീവിതയ്ക്കൊപ്പം മാത്രം’; ബിനോയ് വിശ്വം
    • December 12, 2025

    കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ കോടതി വിധി നിരാശയുണ്ടാക്കിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നീതി ന്യായ വ്യവസ്ഥയെ ഈ വിധി എത്രമാത്രം പരിഗണിച്ചു എന്ന് നോക്കി കാണണം. കമ്മ്യൂണിസ്റ്റ് പാർട്ടി അതിജീവിതയ്ക്കൊപ്പം മാത്രമാണ് നിലകൊള്ളുക. അതിജീവിതയുടെ പോരാട്ടത്തെ പാർട്ടി…

    Continue reading

    You Missed

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

    തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

    തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

    ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

    ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

    കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം

    കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം