ലഹരി മാഫിയക്കെതിരായ ട്വന്റിഫോർ അന്വേഷണം തുടരുന്നു. കൊച്ചിയിൽ ലഹരി ചേർത്തുള്ള ചോക്ലേറ്റ് നിർമാണം തകൃതിയായി നടക്കുകയാണ്. പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾക്കിടെയിലാണ് ഇത്തരം ലഹരി വസ്തുകളുടെ വിതരണവും വിൽപനയും കൂടുതലെന്നാണ് കണ്ടെത്തൽ. ലഹരി ചേർത്ത് ചോക്ലേറ്റുകൾ തയ്യാറാക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചു.
പ്രായപൂർത്തിയാകാത്ത കുട്ടികൾ വിവിധ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന ദൃശ്യങ്ങൾ, കുട്ടികളുടെ ഗ്രൂപ്പുകളിൽ കൈമാറ്റം ചെയ്യുന്നു. ലഹരിവസ്തുക്കൾ വാങ്ങാൻ പണമില്ലാത്തപ്പോൾ മോഷണം നടത്തുന്നതായും കുട്ടി ക്രിമിനലുകൾ വെളിപ്പെടുത്തുന്നു.








