കോഴിക്കോട് ഗോകുലത്തിന്റെ ഗോള്‍ മഴ; ഡല്‍ഹിക്കെതിരെ തകര്‍പ്പന്‍ ജയം

ഐ ലീഗ് ഫുട്‌ബോളില്‍ ഗോകുലം കേരള എഫ്‌സിക്ക് തകര്‍പ്പന്‍ ജയം. കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഡെല്‍ഹി എഫ് സിയെ മൂന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് ഗോകുലം കീഴടക്കിയത്. ലാബല്‍ഡോ , അഡാമ നിയാനോ എന്നിവരുടെ ഇരട്ടഗോളാണ് ജയം അനായാസമാക്കിയത്. (Gokulam Kerala FC victory in I-League)

തുടര്‍ച്ചയായ മൂന്ന് പരാജയങ്ങളുടെ ആഘാതത്തില്‍ നിന്ന് ശക്തമായ തിരിച്ചുവരവാണ് ഗോകുലം കേരള എഫ്‌സി നടത്തിയത്. കളിയുടെ മൂന്നാം മിനിറ്റില്‍ തന്നെ ആതിഥേയരെ ഞെട്ടിച്ചുകൊണ്ട് ഡല്‍ഹി ഗോള്‍ നേടിയെങ്കിലും ആ സന്തോഷത്തിന് അല്‍പായുസേ ഉണ്ടായിരുന്നുള്ളൂ. പതിമൂന്നാം മിനിറ്റില്‍ മാര്‍ട്ടിന്‍ ഷാവേസ് ഗോള്‍ മടക്കി. ഇരുപത്തിയൊന്നാം മിനിറ്റില്‍ അഡാമ നിയാനെയും ലക്ഷ്യം കണ്ടതോടെ ആദ്യപകുതി രണ്ടേ ഒന്നിന് അവസാനിച്ചു.

രണ്ടാം പകുതിയിലും ഗോകുലത്തിന്റെ മുന്നേറ്റം ആയിരുന്നു. 54 ആം മിനിറ്റില്‍ നിയാനെ തന്റെ രണ്ടാമത്തെ ഗോള്‍ വലയില്‍ എത്തിച്ചു. 57,75 മിനിറ്റുകളില്‍ ലാബല്‍ഡോയും ലക്ഷ്യം കണ്ടു. 64,81 മിനിറ്റുകളില്‍ ഡല്‍ഹി രണ്ട് ഗോള്‍ കൂടി മടക്കി. സ്‌കോര്‍ 5-3. മത്സരത്തിന്റെ അധിക സമയത്ത് രഞ്ജീത് നേടിയ ഗോളിലൂടെ ഗോകുലം എതിരാളിയുടെ പതനം പൂര്‍ത്തിയാക്കി. ജയത്തോടെ 22 പോയിന്റുമായി ഗോകുലം ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

Related Posts

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി
  • June 27, 2026

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി. എന്‍ജിനീയറിങ്ങില്‍ അങ്കമാലി സ്വദേശി റോഷന്‍ രാജു ഒന്നാം റാങ്കും, കണ്ണൂര്‍ സ്വദേശി ധ്യാന്‍ തേജ് രണ്ടാം റാങ്കും നേടി. തൃശൂര്‍ സ്വദേശിനി വിസ്മയ കെ.ആറിനാണ് മൂന്നാം റാങ്ക്. എറണാകുളം…

Continue reading
വീര്യം കുറഞ്ഞ മദ്യത്തിനായി മുന്‍ സര്‍ക്കാര്‍ ഇടപെടല്‍; എം വി ഗോവിന്ദന്‍ നിയമസഭാ സബ്ജക്ട് കമ്മിറ്റിക്ക് നല്‍കിയ കുറിപ്പ് പുറത്ത്
  • June 27, 2026

വീര്യം കുറഞ്ഞ മദ്യത്തിനായി മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയതിന്റെ തെളിവുകള്‍ പുറത്ത്. 20 ശതമാനം വരെ വീര്യമുള്ള മദ്യം ലഭ്യമാക്കിയാല്‍ വീര്യം കൂടിയ മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കാന്‍ സാധിക്കുമെന്ന് എക്‌സൈസ് മന്ത്രിയായിരുന്ന എംവി ഗോവിന്ദന്റെ കുറിപ്പില്‍ പറയുന്നു. ചട്ടം രൂപീകരിക്കേണ്ട…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

കൊച്ചി-ധനുഷ്കോടി ദേശീയപാത നിർമ്മാണ വിലക്കിൽ വഴിത്തിരിവ്; സർക്കാർ സത്യവാങ്മൂലം തിരുത്തി ഖേദം പ്രകടിപ്പിച്ചു

കൊച്ചി-ധനുഷ്കോടി ദേശീയപാത നിർമ്മാണ വിലക്കിൽ വഴിത്തിരിവ്; സർക്കാർ സത്യവാങ്മൂലം തിരുത്തി ഖേദം പ്രകടിപ്പിച്ചു

ഇടുക്കിയിൽ ഏഴാം ക്ലാസ്സുകാരനെ അധ്യാപകൻ മർദിച്ച സംഭവം; കേസെടുത്ത് പൊലീസ്

ഇടുക്കിയിൽ ഏഴാം ക്ലാസ്സുകാരനെ അധ്യാപകൻ മർദിച്ച സംഭവം; കേസെടുത്ത് പൊലീസ്

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു