പാതിവില തട്ടിപ്പ്; പ്രതി അനന്തു കൃഷ്ണനുമായി ഇന്ന് പൊലീസ് തെളിവെടുപ്പ്

പാതിവില തട്ടിപ്പിൽ പ്രതി അനന്തു കൃഷ്ണനുമായി ഇന്ന് പൊലീസ് തെളിവെടുപ്പ്. തൊടുപുഴയിലെ വീട്ടിലും ഓഫീസിലും എത്തിച്ച് തെളിവെടുക്കും. സായിഗ്രാമം ഡയറക്ടർ കെ എൻ ആനന്ദ് കുമാറിന് രണ്ടുകോടി രൂപ നൽകിയെന്ന് പ്രതിയുടെ മൊഴി. ഇടുക്കി ജില്ലയിലെ എൽഡിഎഫ്-യുഡിഎഫ് നേതാക്കൾക്ക് പണം കിട്ടി.

ബാങ്ക് രേഖകൾ പൊലീസ് കണ്ടെടുത്തു. പെരിന്തൽമണ്ണ പൊലീസിന് ലഭിച്ച പരാതിയിൽ നജീബ് കാന്തപുരം എംഎൽഎക്കെതിരെയും കേസ്. പാതിവില തട്ടിപ്പിന്റെ മാസ്റ്റർ ബ്രയിനെ തേടുകയാണ് പൊലീസ്. അനന്തു കൃഷ്ണന് പിന്നിൽ മറ്റാരോ കൂടിയുണ്ടെന്നാണ് സംശയം. അനന്തുവിന്റെ സാമ്പത്തിക സ്രോതസ്സുകൾ തേടിയുള്ള അന്വേഷണവും പൊലീസ് ഊർജിതമാക്കി. ആദ്യം കേന്ദ്രസർക്കാർ സബ്‌സിഡി പദ്ധതികൾ വഴി തട്ടിപ്പ് നടത്താനായിരുന്നു അനന്തു കൃഷ്ണൻ ഉദ്ദേശിച്ചിച്ചത്. നടക്കാതെ വന്നതോടെ പ്ലാൻ ബി യുമായി രംഗത്തെത്തി. അതാണ് സിഎസ്ആർ തട്ടിപ്പ്.

സായിഗ്രാമം ഡയറക്ടർ കെ എൻ ആനന്ദ് കുമാറിന് രണ്ടു കോടി രൂപ നൽകിയെന്ന് പാതിവില തട്ടിപ്പിലെ മുഖ്യപ്രതി അനന്തുകൃഷ്ണന്റെ മൊഴി. പണം നൽകിയതിന്റെ ബാങ്ക് രേഖകൾ പോലീസ് കണ്ടെത്തി. ഇടുക്കിയിലെ എൽഡിഎഫ്,യുഡിഎഫ് നേതാക്കൾക്ക് 50 ലക്ഷം രൂപയിലധികമാണ് നൽകിയത്. തെരഞ്ഞെടുപ്പ് ഫണ്ടിലേക്കാണ് ഇത് കൈമാറിയിരിക്കുന്നത് എന്നും പ്രതി പറയുന്നു.

ഇടുക്കിയുടെ വിവിധ ഭാഗങ്ങളിൽ സ്ഥലം വാങ്ങിയെന്നും പ്രതിയുടെ മൊഴി. പണം നൽകിയതിന്റെ രേഖകളും,ഗൂഗിൾ പേ ഇടപാടിന്റെ വിവരങ്ങളും പൊലീസ് ശേഖരിച്ചു. ഇടുക്കിയുടെ വിവിധ ഭാഗങ്ങളിൽ സ്ഥലം വാങ്ങിയെന്നും പ്രതിയുടെ മൊഴി. അനന്തുവിന്റെ ബാങ്ക് അക്കൗണ്ടുകളിൽ സിഎസ്ആർ തുക എത്തിയിട്ടില്ല എന്നാണ് പൊലീസ് നിഗമനം.

Related Posts

90 കടന്നു, ധർമ്മടത്ത് പിണറായി പിന്നിൽ! യുഡിഎഫ് ട്രെന്‍ഡ് ഉറപ്പിച്ച് ആദ്യ മണിക്കൂര്‍; 11 മന്ത്രിമാര്‍ പിന്നിൽ
  • May 4, 2026

കേരളം ഇനി അഞ്ചുവർഷത്തേക്ക് കേരളം ആര് ഭരിക്കുമെന്ന് മണിക്കൂറുകള്‍ക്കകം അറിയാം. നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ ഫല സൂചനകളിൽ യുഡിഎഫും എൽഡിഎഫും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവച്ചത്. ആദ്യ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ യുഡിഎഫ് ആണ് മുന്നേറുന്നത്. നിലവിൽ യുഡിഎഫ് 91…

Continue reading
ആദ്യ മണിക്കൂറിൽ ഇഞ്ചോടിഞ്ച്: പോസ്റ്റൽ വോട്ടുകളിൽ യുഡിഎഫ് മുന്നേറ്റം
  • May 4, 2026

പോസ്റ്റൽ വോട്ടുകളിൽ യുഡിഎഫ് മുന്നേറ്റം. എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ എൽഡിഎഫ് ആയിരുന്നു മുന്നിൽ. പിന്നീട് യുഡിഎഫ് ലീഡ് പിടിച്ചെടുത്തു. 8.30 വരെയുള്ള കണക്കുകൾ പ്രകാരം യുഡിഎഫ് 71 ഇടത്താണ് മുന്നിൽ നിൽക്കുന്നത്. എൽഡിഎഫ് 61…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

വെട്രി നിശ്ചയം! ഡിഎംകെ കോട്ടയിൽ ടിവികെ തരം​ഗം; എം കെ സ്റ്റാലിനും ഉദയനിധിയും പിന്നിൽ, തമിഴ്നാട്ടിൽ ഞെട്ടിച്ച് വിജയ്; 100 കടന്ന് ലീഡ്

വെട്രി നിശ്ചയം! ഡിഎംകെ കോട്ടയിൽ ടിവികെ തരം​ഗം; എം കെ സ്റ്റാലിനും ഉദയനിധിയും പിന്നിൽ, തമിഴ്നാട്ടിൽ ഞെട്ടിച്ച് വിജയ്; 100 കടന്ന് ലീഡ്

‘താനൂർ അതിന്റെ ആത്മാവിനെ വീണ്ടെടുത്തിരിക്കുന്നു; വികസനങ്ങൾക്കുവേണ്ടി അക്ഷീണം പ്രവർത്തിക്കും’; പികെ നവാസ്

‘താനൂർ അതിന്റെ ആത്മാവിനെ വീണ്ടെടുത്തിരിക്കുന്നു; വികസനങ്ങൾക്കുവേണ്ടി അക്ഷീണം പ്രവർത്തിക്കും’; പികെ നവാസ്

പിന്നിൽ പോയ സതീശൻ മുന്നിലെത്തി, ധർമടത്ത്‌ പിണറായി പിന്നിൽ; ലീഡിൽ കുതിച്ച് ചാണ്ടി ഉമ്മൻ

പിന്നിൽ പോയ സതീശൻ മുന്നിലെത്തി, ധർമടത്ത്‌ പിണറായി പിന്നിൽ; ലീഡിൽ കുതിച്ച് ചാണ്ടി ഉമ്മൻ

കുതിച്ച് UDF, നൂറ് സീറ്റിൽ മുന്നേറ്റം: കിതച്ച് LDF

കുതിച്ച് UDF, നൂറ് സീറ്റിൽ മുന്നേറ്റം: കിതച്ച് LDF

90 കടന്നു, ധർമ്മടത്ത് പിണറായി പിന്നിൽ! യുഡിഎഫ് ട്രെന്‍ഡ് ഉറപ്പിച്ച് ആദ്യ മണിക്കൂര്‍; 11 മന്ത്രിമാര്‍ പിന്നിൽ

90 കടന്നു, ധർമ്മടത്ത് പിണറായി പിന്നിൽ! യുഡിഎഫ് ട്രെന്‍ഡ് ഉറപ്പിച്ച് ആദ്യ മണിക്കൂര്‍; 11 മന്ത്രിമാര്‍ പിന്നിൽ

വീണ്ടും മുഖ്യമന്ത്രിയാകണം, പിണറായി വിജയന് വേണ്ടി കദളിപ്പഴം പാൽ വഴിപാട് അർപ്പിച്ച് ആരാധകൻ

വീണ്ടും മുഖ്യമന്ത്രിയാകണം, പിണറായി വിജയന് വേണ്ടി കദളിപ്പഴം പാൽ വഴിപാട് അർപ്പിച്ച് ആരാധകൻ