ആലപ്പുഴയിൽ വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ചു; ദുരൂഹത എന്ന് പോലീസ്

ആലപ്പുഴ മാന്നാറിൽ വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ചു. ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടിൽ രാഘവൻ(92), ഭാര്യ ഭാരതി(92) എന്നിവരാണ് മരിച്ചത്. തീപിടിച്ചതിൽ ദുരൂഹത എന്ന് പോലീസ്. ഇന്ന് പുലർച്ചെയാണ് സംഭവം. വീട്ടിൽ രണ്ടു പേർ മാത്രമാണ് താമസിച്ചിരുന്നത്. വീട്ടിൽ മറ്റാരും ഉണ്ടാകാറില്ല. ഒരു മകൻ മാത്രമാണ് ഉള്ളത്. ഇയാൾ ഇടയ്ക്ക് വന്നിട്ടു പോകാറുണ്ട്. വീടിന് തീപിടിച്ച് രണ്ട് പേരെയും പൊള്ളി മരിച്ച നിലയിലാണ് കണ്ടെത്തിയത്.

വീടിന് എങ്ങനെ തീപിടിച്ചു എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. മകനെ സംബന്ധിച്ച് വിവരങ്ങളില്ല. തീപിടിക്കാനിടയുണ്ടായ സാഹചര്യത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. മകനെ സംശയിച്ചു പോലീസ്. വീട്ടിൽ സ്വത്ത് തർക്കം നിലനിന്നിരുന്നു. കഴിഞ്ഞമാസം പിതാവ് രാഘവന്റെ കൈ മകൻ വിജയൻ തല്ലിയൊടിച്ചിരുന്നു. കഴിഞ്ഞദിവസവും മകൻ ഉപദ്രവിച്ചതായി രാഘവൻ പോലീസിൽ പരാതി നൽകിയിരുന്നു. ഇന്ന് മകൻ വിജയനോട് പോലീസ് സ്റ്റേഷനിൽ എത്തണമെന്ന് അറിയിച്ചിരുന്നു.

ഇന്നലെ രാത്രിയിൽ മകൻ വിജയൻ വീട്ടിലുണ്ടായിരുന്നു എന്ന് പോലീസ് പറയുന്നു. നാട്ടുകാരാണ് തീപിടിത്തം ആദ്യം അറിഞ്ഞ് സ്ഥലത്തെത്തിയത്. പിന്നീട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മന്നാർ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Posts

വടശേരി ദാമോദരന്‍ മേനോന്‍ സതീശന്‍ എന്ന ഞാന്‍… കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി ഡി സതീശന്‍
  • May 18, 2026

സംസ്ഥാനത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. വി ഡി സതീശന് പുറമേ 21 അംഗ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. സ്റ്റേഡിയത്തിനകത്തും പുറത്തും വന്‍ ജനക്കൂട്ടമാണ് ചടങ്ങിന്…

Continue reading
നിയമസഭാ കക്ഷിയില്‍ ഭൂരിപക്ഷമില്ല; ഒരു തവണ പോലും മന്ത്രിയായ ഭരണ പരിചയമല്ല; ഇത് ജനകീയാരോഹണം; വി ഡി സതീശന്‍ എന്ന വിസ്മയം
  • May 18, 2026

രാഷ്ട്രീയത്തിലെ എല്ലാ പാരമ്പര്യങ്ങളെയും സംഘടനാ കീഴ് വഴക്കങ്ങളെയും തകര്‍ത്ത് കൊണ്ടാണ് വി ഡി സതീശന്‍ ഇന്ന് കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നത്. പതിവ് രീതികളെ മറികടന്ന് സതീശന്‍ മുഖ്യമന്ത്രി കസേരയിലേക്ക് എത്തുമ്പോള്‍ അതുമൊരു വിസ്മയമാണ്. തിരഞ്ഞെടുപ്പ് കാലത്ത് വിസ്മയങ്ങള്‍ കാത്തിരിക്കാന്‍ പറഞ്ഞ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഇറാനെതിരെ ഉടന്‍ ആക്രമണം? ഇസ്രയേല്‍ സേനയ്ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി

ഇറാനെതിരെ ഉടന്‍ ആക്രമണം? ഇസ്രയേല്‍ സേനയ്ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി

തുടക്കം കസറി; പ്രതിപക്ഷ നേതൃനിരയിലെ കരുത്തരും സത്യപ്രതിജ്ഞാ ചടങ്ങിന്റെ വേദിയില്‍

തുടക്കം കസറി; പ്രതിപക്ഷ നേതൃനിരയിലെ കരുത്തരും സത്യപ്രതിജ്ഞാ ചടങ്ങിന്റെ വേദിയില്‍

വടശേരി ദാമോദരന്‍ മേനോന്‍ സതീശന്‍ എന്ന ഞാന്‍… കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി ഡി സതീശന്‍

വടശേരി ദാമോദരന്‍ മേനോന്‍ സതീശന്‍ എന്ന ഞാന്‍… കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി ഡി സതീശന്‍

‘സര്‍ അധ്വാനിച്ചതിന് ഫലം കിട്ടി’; 25 വര്‍ഷമായി വി ഡി സതീശനൊപ്പം; സാരഥി ജെയിംസ്

‘സര്‍ അധ്വാനിച്ചതിന് ഫലം കിട്ടി’; 25 വര്‍ഷമായി വി ഡി സതീശനൊപ്പം; സാരഥി ജെയിംസ്

ഗവര്‍ണറുടെ നിര്‍ദേശം തള്ളി; നേതാക്കളും സത്യപ്രതിജ്ഞവേദിയില്‍ എത്തും; അനുവദിക്കില്ലെന്ന് ലോക്ഭവന്‍

ഗവര്‍ണറുടെ നിര്‍ദേശം തള്ളി; നേതാക്കളും സത്യപ്രതിജ്ഞവേദിയില്‍ എത്തും; അനുവദിക്കില്ലെന്ന് ലോക്ഭവന്‍

‘എല്ലാ പ്രശ്നങ്ങളിലും പരിഹാരം ഉണ്ടാക്കി ടീം യുഡിഎഫ് മുന്നോട്ട് പോയി; ഇനിയും ഒന്നിച്ച് മുന്നോട്ട് പോകും’; സണ്ണി ജോസഫ്

‘എല്ലാ പ്രശ്നങ്ങളിലും പരിഹാരം ഉണ്ടാക്കി ടീം യുഡിഎഫ് മുന്നോട്ട് പോയി; ഇനിയും ഒന്നിച്ച് മുന്നോട്ട് പോകും’; സണ്ണി ജോസഫ്