മത്സരം തീപാറും; നാലാം ടി20-യില്‍ വിജയം തേടി ടീം ഇന്ത്യയും ഇംഗ്ലണ്ടും

ഇംഗ്ലണ്ടിനെതിരായ നാലാം ടി20 മാച്ച് വെള്ളിയാഴ്ച്ച പുനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ രാത്രി ഏഴിന് നടക്കും. ഇംഗ്ലണ്ട് ഒരു മാച്ചിലും ഇന്ത്യ രണ്ടിലും വിജയിച്ച പരമ്പരയിലെ നാലാം മാച്ച് ഇന്ത്യയെക്കാളും നിര്‍ണായകമായിരിക്കുന്നത് ഇംഗ്ലണ്ടിനാണെന്നത് കൊണ്ടുതന്നെ ഇന്നത്തെ മത്സരം തീപാറും. വിജയിക്കാനുള്ള എല്ലാ തന്ത്രങ്ങളും ഇന്ത്യക്ക് മുമ്പില്‍ ഇംഗ്ലീഷ് പോരാളികള്‍ എടുക്കും. അതേ സമയം ഇന്നത്തെ മത്സരം വിജയിച്ചാല്‍ അഞ്ച് മത്സരങ്ങളുള്ള പരമ്പര ഇന്ത്യക്ക് സ്വന്തമാകും. ആദ്യ രണ്ട് മത്സരങ്ങളിലെയും പോലെ വീറുറ്റ പോരാട്ടം ടീം ഇന്ത്യയുടെ ഭാഗത്ത് നിന്നും പുനെയില്‍ ഉണ്ടാകുമെന്നാണ് ആരാധാകര്‍ പ്രതീക്ഷിക്കുന്നത്.

മത്സരത്തിന് മുന്നോടിയായുള്ള ടീം ഇന്ത്യയുടെ പരിശീലനത്തിലുടനീളം എല്ലാ താരങ്ങളും പങ്കെടുത്തു. പരിക്ക് മൂലം രണ്ടും മൂന്നും മാച്ചുകള്‍ നഷ്ടമായ റിങ്കു സിംഗും ഇന്നലെ പരിശീലനത്തിനെത്തിയിരുന്നു. പുറംവേദനയെ തുടര്‍ന്ന് റിങ്കുവിന് വിശ്രമം അനുവദിക്കുകയായിരുന്നു. എന്നാല്‍ റിങ്കു വെള്ളിയാഴ്ച കളിക്കുമെന്ന കാര്യം ഇന്ത്യയുടെ അസിസ്റ്റന്റ് കോച്ച് റയാന്‍ ടെന്‍ ഡോസ്ചേറ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. വെള്ളിയാഴ്ചത്തെ മത്സരത്തിന് റിങ്കു ഫിറ്റാണെന്ന കാര്യം മത്സരത്തിന് മുമ്പുള്ള വാര്‍ത്ത സമ്മേളനത്തിലാണ് ടെന്‍ ഡോഷേറ്റ് വ്യക്തമാക്കിയത്.

Related Posts

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി
  • June 27, 2026

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി. എന്‍ജിനീയറിങ്ങില്‍ അങ്കമാലി സ്വദേശി റോഷന്‍ രാജു ഒന്നാം റാങ്കും, കണ്ണൂര്‍ സ്വദേശി ധ്യാന്‍ തേജ് രണ്ടാം റാങ്കും നേടി. തൃശൂര്‍ സ്വദേശിനി വിസ്മയ കെ.ആറിനാണ് മൂന്നാം റാങ്ക്. എറണാകുളം…

Continue reading
വീര്യം കുറഞ്ഞ മദ്യത്തിനായി മുന്‍ സര്‍ക്കാര്‍ ഇടപെടല്‍; എം വി ഗോവിന്ദന്‍ നിയമസഭാ സബ്ജക്ട് കമ്മിറ്റിക്ക് നല്‍കിയ കുറിപ്പ് പുറത്ത്
  • June 27, 2026

വീര്യം കുറഞ്ഞ മദ്യത്തിനായി മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയതിന്റെ തെളിവുകള്‍ പുറത്ത്. 20 ശതമാനം വരെ വീര്യമുള്ള മദ്യം ലഭ്യമാക്കിയാല്‍ വീര്യം കൂടിയ മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കാന്‍ സാധിക്കുമെന്ന് എക്‌സൈസ് മന്ത്രിയായിരുന്ന എംവി ഗോവിന്ദന്റെ കുറിപ്പില്‍ പറയുന്നു. ചട്ടം രൂപീകരിക്കേണ്ട…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി

ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി