ടൊവിനോ തോമസിന്റെ ‘തന്ത വൈബ്’ വരുന്നൂ …

തല്ലുമാലയെന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മുഹ്‌സിൻ പെരാരിയും ടൊവിനോ തോമസും വീണ്ടും ഒന്നിക്കുന്നു. ‘തന്ത വൈബ് ഹൈബ്രിഡ്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കഴിഞ്ഞ വർഷം സോഷ്യൽ മീഡിയയിൽ തരംഗം ആയി മാറിയ വാക്കായിരുന്നു ‘തന്ത വൈബ്’. ഖാലിദ് റഹ്മാൻ സംവിധാനത്തിൽ 2022ൽ പുറത്തിറങ്ങിയ തല്ലുമാല വ്യത്യസ്തമായ ഛായാഗ്രഹണവും ആർട് ഡയറക്ഷനും ഗാനങ്ങളും സംഘട്ടന രംഗങ്ങളും കൊണ്ട് രാജ്യമാകെ ശ്രദ്ധ നേടിയിരുന്നു.

മുഹ്‌സിൻ പെരാരിയും അഷ്‌റഫ് ഹംസയും ചേർന്നായിരുന്നു ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. കൂടാതെ ഗാനരചനയും മുഹ്സിൻ പെരാരി തന്നെയായിരുന്നു കൈകാര്യം ചെയ്തത്. കെ.എൽ 10 പത്ത് എന്ന ചിത്രമാണ് മുഹ്‌സിൻ പെരാരിയുടെ ആദ്യ സംവിധാന സംരംഭം. തന്ത വൈബ് ഹൈബ്രിഡിന്റെ അനൗൺസ്‌മെന്റ് പോസ്റ്ററിലൂടെയാണ് ചിത്രം അണിയറയിലൊരുങ്ങുന്ന വിവരം ആരാധകരെ അറിയിച്ചത്.പോസ്റ്ററിൽ കൈവിരൽ കൊണ്ട് ഒരു പ്രത്യേക മുദ്ര കാണിച്ച്, ഒറ്റക്കാലിൽ ടൊവിനോയെ കാണാൻ സാധിക്കും. ആഷിക്ക് ഉസ്മാൻ നിമ്മിക്കുന്ന ചിത്രത്തിന്റെ ടാഗ് ലൈൻ ആയി കൊടുത്തിരിക്കുന്നത്, ‘ഹൌ ഓൾഡ് ഈസ് യുവർ ഇന്നർ ചൈൽഡ്’ എന്നാണ്. പോസ്റ്റർ പങ്കുവെച്ച് പോസ്റ്റിനു കീഴിലായി ‘ഡിഡ്യു പാസ് ദി വൈബ് ചെക്ക് ? എന്നൊരു ശീർഷകവും കൊടുത്തിട്ടുണ്ട്. ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം വിഷ്ണു വിജയ്‍യും എഡിറ്റിങ് ചമൻ ചാക്കോയും കൈകാര്യം ചെയ്യും.

Related Posts

ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം
  • December 13, 2025

തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ യുഡിഎഫ് മുന്നേറ്റം. ഇടത് കോട്ടകളായിരുന്ന കൊല്ലത്തടക്കമാണ് യുഡിഎഫ് മുന്നേറുന്നത്. തൃശൂർ, കോല്ലം, കോഴിക്കോട് കോർപ്പറേഷനുകളാണ് യു‍ഡിഎഫ് മുന്നേറ്റം. കൊല്ലം കോർപ്പറേഷനിൽ ഫലമറിഞ്ഞ 19 ഡിവിഷനുകളിൽ യുഡിഎഫ് -12, എൽഡിഎഫ് 3, എൻഡിഎ – 4 എന്നിങ്ങനെയാണ്…

Continue reading
‘കോടതി വിധി നിരാശയുണ്ടാക്കി; കമ്മ്യൂണിസ്റ്റ് പാർട്ടി അതിജീവിതയ്ക്കൊപ്പം മാത്രം’; ബിനോയ് വിശ്വം
  • December 12, 2025

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ കോടതി വിധി നിരാശയുണ്ടാക്കിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നീതി ന്യായ വ്യവസ്ഥയെ ഈ വിധി എത്രമാത്രം പരിഗണിച്ചു എന്ന് നോക്കി കാണണം. കമ്മ്യൂണിസ്റ്റ് പാർട്ടി അതിജീവിതയ്ക്കൊപ്പം മാത്രമാണ് നിലകൊള്ളുക. അതിജീവിതയുടെ പോരാട്ടത്തെ പാർട്ടി…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു

ശബരിമല സ്വർണകൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിന് ജാമ്യമില്ല

ശബരിമല സ്വർണകൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിന് ജാമ്യമില്ല

പ്രതീക്ഷിക്കാത്ത തിരിച്ചടി, ശക്തമായി തിരിച്ചു വരും; തെറ്റുകൾ ഉണ്ടെങ്കിൽ കണ്ടെത്തി തിരുത്തും’; ബിനോയ് വിശ്വം

പ്രതീക്ഷിക്കാത്ത തിരിച്ചടി, ശക്തമായി തിരിച്ചു വരും; തെറ്റുകൾ ഉണ്ടെങ്കിൽ കണ്ടെത്തി തിരുത്തും’; ബിനോയ് വിശ്വം

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി