സൂപ്പര്‍ ഗ്ലൂ കൊണ്ട് ചുണ്ടൊട്ടിച്ച് പ്രാങ്ക് വിഡിയോയെടുത്തു; നിമിഷങ്ങള്‍ക്കുള്ളില്‍ പണി പാളി; ‘ദാരുണ’ വിഡിയോ സകലര്‍ക്കും പാഠമെന്ന് കാഴ്ചക്കാര്‍

സോഷ്യല്‍ മീഡിയയില്‍ പ്രാങ്ക് വിഡിയോകളെക്കാള്‍ വൈറലാകാറുള്ളത് പൊളിഞ്ഞ പ്രാങ്കുകളെക്കുറിച്ചുള്ള വിഡിയോകളാണ്. ഇത്തരത്തില്‍ ലോകമെങ്ങും വൈറലാകുകയാണ് ഒരു അതീവ ദാരുണമായ ഒരു പാളിയ പ്രാങ്ക് വിഡിയോ. സൂപ്പര്‍ ഗ്ലൂ കൊണ്ട് വായ മൂടിക്കെട്ടി തുറക്കാന്‍ പറ്റില്ലെന്ന പോലെ പ്രാങ്ക് ചെയ്യാന്‍ വിചാരിച്ച യുവാവിന് ഒന്നൊന്നര പണി തന്നെ കിട്ടി. ചുണ്ട് മുഴുവനായി ഒട്ടിപ്പോയ യുവാവിന്റെ വിഡിയോ സകല ‘പ്രാങ്കുകാര്‍ക്കും’ പാഠമായിരിക്കണമെന്ന് നെറ്റിസണ്‍സ് പറയുന്നു. (Man’s Superglue Prank Goes Wrong, Seals His Lips Shut)

ഫിലിപ്പിന്‍സുകാരനായ യുവാവാണ് പ്രാങ്ക് വിഡിയോ പങ്കുവച്ചത്. ബാഡിസ് ടിവി എന്ന ചാനലില്‍ നിന്നാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. യുവാവ് ഒരു കടയിലിരിക്കുന്നതായും സൂപ്പര്‍ ഗ്ലൂ പയ്യെ തന്റെ ചുണ്ടുകളില്‍ മുഴുവനായും പുരട്ടുന്നതായും വിഡിയോയില്‍ കാണാം. സെക്കന്റുകള്‍ക്കുള്ളില്‍ തന്നെ യുവാവിന്റെ ചുണ്ടുകള്‍ പൂര്‍ണമായും പരസ്പരം ഒട്ടിപ്പിടിച്ചു.

തന്റെ ട്രിക്ക് ഏറ്റെന്ന് മനസിലായ യുവാവ് തന്റെ ഒട്ടിയിരിക്കുന്ന ചുണ്ടുകള്‍ കണ്ട് ഉറക്കെ പൊട്ടിച്ചിരിക്കുന്നതായി വിഡിയോയുടെ തുടക്കത്തിലുണ്ട്. എന്നാല്‍ വളരെ കഠിനമായി ചുണ്ടുകള്‍ വേര്‍പെടുത്താന്‍ പരിശ്രമിച്ചപ്പോളാണ് പണി പാളിയെന്ന് യുവാവിന് മനസിലായത്. എത്രയൊക്കെ പണി പയറ്റിയിട്ടും ചുണ്ടുകള്‍ വേര്‍പെട്ടില്ല. പയ്യെ യുവാവിന്റെ മുഖത്തെ പുഞ്ചിരി മാഞ്ഞു. ചുണ്ടുകള്‍ വേര്‍പെടുത്തിയെടുക്കാന്‍ വെപ്രാളത്തോടെ ഇയാള്‍ ശ്രമിക്കാന്‍ തുടങ്ങി. എന്നിട്ടും ഒരു പൊടിപോലും ചുണ്ടുകള്‍ വേര്‍പെടുന്നില്ലെന്ന് കണ്ടപ്പോള്‍ പയ്യെ യുവാവ് കരയാന്‍ തുടങ്ങി. ഇതോടെ പരിഭ്രാന്തനായ യുവാവ് വിഡിയോ ഓഫ് ചെയ്യുന്നു. 6.7 മില്യണ്‍ കാഴ്ചക്കാരാണ് വിഡിയോയ്ക്ക് ഇതുവരെ ലഭിച്ചിരിക്കുന്നത്.

Related Posts

ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം
  • December 13, 2025

തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ യുഡിഎഫ് മുന്നേറ്റം. ഇടത് കോട്ടകളായിരുന്ന കൊല്ലത്തടക്കമാണ് യുഡിഎഫ് മുന്നേറുന്നത്. തൃശൂർ, കോല്ലം, കോഴിക്കോട് കോർപ്പറേഷനുകളാണ് യു‍ഡിഎഫ് മുന്നേറ്റം. കൊല്ലം കോർപ്പറേഷനിൽ ഫലമറിഞ്ഞ 19 ഡിവിഷനുകളിൽ യുഡിഎഫ് -12, എൽഡിഎഫ് 3, എൻഡിഎ – 4 എന്നിങ്ങനെയാണ്…

Continue reading
‘കോടതി വിധി നിരാശയുണ്ടാക്കി; കമ്മ്യൂണിസ്റ്റ് പാർട്ടി അതിജീവിതയ്ക്കൊപ്പം മാത്രം’; ബിനോയ് വിശ്വം
  • December 12, 2025

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ കോടതി വിധി നിരാശയുണ്ടാക്കിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നീതി ന്യായ വ്യവസ്ഥയെ ഈ വിധി എത്രമാത്രം പരിഗണിച്ചു എന്ന് നോക്കി കാണണം. കമ്മ്യൂണിസ്റ്റ് പാർട്ടി അതിജീവിതയ്ക്കൊപ്പം മാത്രമാണ് നിലകൊള്ളുക. അതിജീവിതയുടെ പോരാട്ടത്തെ പാർട്ടി…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു

ശബരിമല സ്വർണകൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിന് ജാമ്യമില്ല

ശബരിമല സ്വർണകൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിന് ജാമ്യമില്ല

പ്രതീക്ഷിക്കാത്ത തിരിച്ചടി, ശക്തമായി തിരിച്ചു വരും; തെറ്റുകൾ ഉണ്ടെങ്കിൽ കണ്ടെത്തി തിരുത്തും’; ബിനോയ് വിശ്വം

പ്രതീക്ഷിക്കാത്ത തിരിച്ചടി, ശക്തമായി തിരിച്ചു വരും; തെറ്റുകൾ ഉണ്ടെങ്കിൽ കണ്ടെത്തി തിരുത്തും’; ബിനോയ് വിശ്വം

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി