ധനുഷിന്റെ സംവിധാനത്തിൽ ആ ഹിറ്റ് ജോഡി വീണ്ടും എത്തുന്നു…

രായന് ശേഷം ധനുഷ് സംവിധാനം ചെയ്യുന്ന “ഇഡ്ലി കടെയ്’ ഏപ്രിൽ 10 റിലീസ് ചെയ്യും. തിരുച്ചിട്രമ്പലം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഹിറ്റ് ജോഡികളായ ധനുഷും നിത്യാ മേനെനും രണ്ടാമതും ഒരുമിക്കുകയാണ് ഇഡ്ലി കെടെയിൽ. ക്യാപ്റ്റൻ മില്ലറിന് ശേഷം ധനുഷും ജി.വി പ്രകാശ് കുമാറും വീണ്ടും ഒന്നിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ധനുഷിന്റെ തന്നെ നിർമാണ കമ്പനിയായ വണ്ടർബാർ ഫിലിംസും ഡോൺ പിക്‌ചേഴ്‌സും ചേർന്നാണ്. ചിത്രത്തിൽ ധനുഷിനും നിത്യ മേനെനും ഒപ്പം രാജ് കിരൺ,പ്രകാശ് രാജ്,ശാലിനി പാണ്ഡെ, അരുൺ വിജയ് എന്നിവരും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു.

പൊങ്കൽ പ്രമാണിച്ച് റിലീഷ് ചെയ്തിരിക്കുന്ന പോസ്റ്ററുകളിലൊന്നിൽ നെൽപ്പാടത്തിനു നടുവിൽ ആലിംഗനം ചെയ്ത് നിൽക്കുന്ന ധനുഷിനെയും നിത്യ മെനെനെയും കാണാം. മറ്റൊന്നിൽ പശുക്കിടാവുമായി മരചുവട്ടിലിരിക്കുന്ന ധനുഷിനെയാണ് കാണാവുന്നത്.

ഫീൽ ഗുഡ് ഡ്രാമ ജോണറിൽ ഒരുങ്ങുന്ന ഇഡ്ലി കടെയിൽ ധനുഷ് രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലെത്തും. ചിത്രത്തിന്റെ പ്രമേയവുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും അണിയറപ്രവർത്തകർ പുറത്തു വിട്ടിട്ടില്ലെങ്കിലും, ഇതുവരെ റിലീസ് ചെയ്ത് 4 പോസ്റ്ററുകളിൽ നിന്നും ചിത്രത്തിന്റെ കഥ നടക്കുന്നത് ഗ്രാമ പരിസരത്താണെന്ന് മനസിലാക്കാം.

‘വളരെ ഇമോഷണൽ ആയൊരു ചിത്രമാണ് ഇഡ്ലി കടെയ്, അത് നിങ്ങളെ കരയിക്കും. എന്നെ അതുപോലൊരു വേഷത്തിൽ പ്രേക്ഷകർ ഒരിക്കലും എന്നെ പ്രതീക്ഷിക്കുന്നുണ്ടാവില്ല’ നിത്യ മേനെൻ പറയുന്നു.

മാത്യു തോമസ്,അനിഖ സുരേന്ദ്രൻ,പ്രിയ പ്രകാശ് വാര്യർ തുടങ്ങിയവർ പ്രധാന വേഷങ്ങളിലഭിനയിച്ച്, ധനുഷ് തന്നെ സംവിധാനം ചെയ്ത ‘നിലവുക്ക് എന്മേൽ എന്നടി കോപം” എന്ന ചിത്രം ഫെബ്രുവരി 7 ന് റിലീസ് ചെയ്യാനിരിക്കവെയാണ് ഇഡ്ലി കടെയുടെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.

ഇപ്പോൾ ശേഖർ കമ്മുല സംവിധാനം ചെയ്യുന്ന മൾട്ടിസ്റ്റാർ ചിത്രമായ ‘കുബേര’യിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ധനുഷ്. ധനുഷിനൊപ്പം നാഗാർജുന അക്കിനേനിയും രാശ്മിക മന്ദനയും കുബേരയിൽ അഭിനയിക്കുന്നുണ്ട്.

Related Posts

നീറ്റ് പരീക്ഷ ക്രമക്കേട്; അറസ്റ്റിലായ ബിവാൽ സഹോദരങ്ങൾ നേരത്തെയും ചോദ്യപേപ്പർ ചോർത്തി?, കഴിഞ്ഞവർഷം നീറ്റ് പാസായത് കുടുംബത്തിലെ 4 പേർ
  • May 14, 2026

നീറ്റ് – യുജി പരീക്ഷ ക്രമക്കേടിൽ അറസ്റ്റിലായ ബിജെപി പ്രാദേശിക നേതാക്കളായ ബിവാൽ സഹോദരങ്ങൾ നേരത്തെയും ചോദ്യപേപ്പർ ചോർത്തിയെന്ന സംശയത്തിൽ അന്വേഷണസംഘം. ഈ കുടുംബത്തിലെ നാല് പേർ കഴിഞ്ഞവർഷം നീറ്റ് പരീക്ഷ പാസായി. ഇതിൽ ദൂരുഹതയുണ്ടോയെന്നാണ് സിബിഐയുടെ സംശയം. ഈ വർഷം…

Continue reading
തമിഴ്‌നാട്ടിൽ അണ്ണാ ഡിഎംകെയിലെ പിളർപ്പിൽ തുടർ നടപടികൾ
  • May 14, 2026

തമിഴ്‌നാട്ടിൽ അണ്ണാ ഡിഎംകെയിലെ പിളർപ്പിൽ തുടർ നടപടികൾ. തമിഴക വെട്രി കഴകം സർക്കാരിന് പിന്തുണ നൽകിയ നേതാക്കൾക്കെതിരെ ഇന്നലെ പാർട്ടി ജനറൽ സെക്രട്ടറിയുടെ നടപടി. വിമത നേതാക്കളെ പാർട്ടി പദവികളിൽ നിന്ന് നീക്കി. സി വി ഷൺമുഖം, എസ് പി വേലുമണി,…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

20 വർഷത്തെ ശിക്ഷാ കാലാവധി അവസാനിച്ചു; സൗദി അറേബ്യയിലെ ജയിൽ കഴിയുന്ന അബ്ദുറഹീം ഉടൻ ജയിൽമോചിതനാകും

20 വർഷത്തെ ശിക്ഷാ കാലാവധി അവസാനിച്ചു; സൗദി അറേബ്യയിലെ ജയിൽ കഴിയുന്ന അബ്ദുറഹീം ഉടൻ ജയിൽമോചിതനാകും

നീറ്റ് പരീക്ഷ ക്രമക്കേട്; അറസ്റ്റിലായ ബിവാൽ സഹോദരങ്ങൾ നേരത്തെയും ചോദ്യപേപ്പർ ചോർത്തി?, കഴിഞ്ഞവർഷം നീറ്റ് പാസായത് കുടുംബത്തിലെ 4 പേർ

നീറ്റ് പരീക്ഷ ക്രമക്കേട്; അറസ്റ്റിലായ ബിവാൽ സഹോദരങ്ങൾ നേരത്തെയും ചോദ്യപേപ്പർ ചോർത്തി?, കഴിഞ്ഞവർഷം നീറ്റ് പാസായത് കുടുംബത്തിലെ 4 പേർ

വീണ്ടും കാട്ടാനക്കലി; മലമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം

വീണ്ടും കാട്ടാനക്കലി; മലമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം

ലോകം ഉറ്റുനോക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഇനി മണിക്കൂറുകൾ മാത്രം; ഡോണൾഡ് ട്രംപ്- ഷി ജിൻപിങ് ചർച്ച ഇന്ന് ബീജിങ്ങിൽ

ലോകം ഉറ്റുനോക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഇനി മണിക്കൂറുകൾ മാത്രം; ഡോണൾഡ് ട്രംപ്- ഷി ജിൻപിങ് ചർച്ച ഇന്ന് ബീജിങ്ങിൽ

തമിഴ്‌നാട്ടിൽ അണ്ണാ ഡിഎംകെയിലെ പിളർപ്പിൽ തുടർ നടപടികൾ

തമിഴ്‌നാട്ടിൽ അണ്ണാ ഡിഎംകെയിലെ പിളർപ്പിൽ തുടർ നടപടികൾ

കാത്തിരിപ്പിന് വിരാമം; കോൺഗ്രസിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന്

കാത്തിരിപ്പിന് വിരാമം; കോൺഗ്രസിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന്