ഇറാനുമായുള്ള യുദ്ധം അവസാനിച്ചിട്ടില്ലെന്ന് ട്രംപ്; ആണവനിലയം വീണ്ടും ആക്രമിച്ചെന്ന് ഇസ്രയേൽ

പശ്ചിമേഷ്യൻ യുദ്ധം തുടങ്ങിയിട്ട് ഒരു മാസം. യുദ്ധം അവസാനിച്ചിട്ടില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനിലെ 3554 ലക്ഷ്യങ്ങൾ ഇനിയും ആക്രമിക്കപ്പെട്ടിട്ടില്ലെന്നും ട്രംപ്. ഇറാൻ മിസൈൽ ശേഖരത്തിന്റെ മൂന്നിൽ ഒന്ന് തകർത്തെന്ന് അമേരിക്കൻ ഇന്റലിജൻസ്. സംഘർഷത്തിൽ നയതന്ത്ര പരിഹാരം കാണാൻ സാധ്യതകൾ തേടി റഷ്യ. ചെങ്കടൽ വഴി ഇറാനെതിരെ ആക്രമണം നടത്തിയാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഹൂതികൾ.

ഇറാനിലെ ബുഷെഹർ ആണവനിലയം വീണ്ടും ആക്രമിച്ച് ഇസ്രയേൽ. ഇത് മൂന്നാം വട്ടമാണ് ബുഷെഹർ ആണവനിലയം ഇസ്രയേൽ ആക്രമിക്കുന്നത്. ഇസ്രയേൽ ലക്ഷ്യമിടുന്നത് ആണവദുരന്തമാണെന്ന് റഷ്യ ഇന്നലെ ആരോപിച്ചിരുന്നു. ബുഷെഹർ ആണവനിലയം ആക്രമിക്കരുതെന്നും റഷ്യ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. അതേസമയം പശ്ചിമേഷ്യയിലേക്ക് മറ്റൊരു വിമാനവാഹിനി കപ്പൽ കൂടി എത്തിക്കാൻ അമേരിക്കൻ നീക്കം. യു എസ് എസ് ജോർജ് എച്ച് ഡബ്ല്യു ബുഷ് വിമാനവാഹിനി കപ്പലാകും പശ്ചിമേഷ്യയിലേക്ക് എത്തുക. പ്രദേശത്തുള്ള മറ്റ് രണ്ട് വിമാനവാഹിനി കപ്പലുകളിൽ ഏതെങ്കിലുമൊന്നിന് പകരമാണോ പുതിയ കപ്പൽ എത്തുന്നതെന്ന് വ്യക്തമല്ല.

ഇറാനെതിരെയുള്ള സൈനിക നീക്കങ്ങൾ മാസങ്ങളോളം നീണ്ടുനിൽക്കില്ലെന്നും ഏതാനും ആഴ്ചകൾക്കുള്ളിൽ ലക്ഷ്യം കാണുമെന്നും അമേരിക്ക. എല്ലാ ലക്ഷ്യങ്ങളും പൂർത്തീകരിക്കാൻ കരസേന ആവശ്യമില്ലെന്നും യുഎസ് സ്റ്റെറ്റ്‌ സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. ഫ്രാൻസിൽ നടന്ന ജി7 (G7) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മാർക്കോ റൂബിയോ. ഇതിനിടെ യുഎഇയിലും ബഹ്റൈനിലും കുവൈത്തിലും സൗദിയിലും ഇറാൻ ആക്രമണം തുടരുന്നു.

Related Posts

‘സഹകരണ മന്ത്രിയുടെ വാദം കള്ളം’; ദിനേശ് ബീഡി സഹകരണ സംഘത്തിന് ടെൻഡർ നൽകിയതിൽ ദുരൂഹത ആവർത്തിച്ച് രമേശ് ചെന്നിത്തല
  • March 28, 2026

ദിനേശ് ബീഡി സഹകരണ സംഘത്തിന് ടെൻഡർ നൽകിയതിൽ ദുരൂഹത ആവർത്തിച്ച് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.ദിനേശ് ബീഡി സഹകരണ സംഘം സമർപ്പിച്ചതിനേക്കാൾ കുറഞ്ഞ തുക ക്വാട്ട് ചെയ്തവരെ ഒഴിവാക്കി. മന്ത്രി വാസവന്റെ നിർദ്ദേശ പ്രകാരമാണ് ഉദ്യോഗസ്ഥർ പ്രവർത്തിച്ചത്. സഹകരണമേഖലയിൽ അഴിമതി ആവർത്തിക്കുന്നുവെന്നും…

Continue reading
ലൈംഗിക പീഡന പരാതി: പ്രശോഭ് വത്സനെ പുറത്താക്കി കോൺഗ്രസ്‌
  • March 28, 2026

ലൈംഗിക പീഡന പരാതിയെ തുടർന്ന് പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് വത്സനെ പുറത്താക്കി കോൺഗ്രസ്‌. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗമാണ് പ്രശോഭ് വത്സൻ. പ്രശോഭിനെതിരെ പൊലീസ് ഇന്ന് കേസെടുത്തേക്കും. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ആയിരിക്കും പോലീസ് കേസെടുക്കുക.സംഭവത്തിനുശേഷം…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി

‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി

‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ് പിഷാരടി

‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ് പിഷാരടി