ഇറാന്‍- അമേരിക്ക വെടി നിര്‍ത്തല്‍ ധാരണ; എണ്ണവിലയില്‍ ആശ്വാസം; ബ്രെന്റ് ക്രൂഡ് വിലയില്‍ 19% ഇടിവ്

ഇറാന്‍- അമേരിക്ക വെടി നിര്‍ത്തല്‍ ധാരണയ്ക്ക് പിന്നാലെ എണ്ണവിലയില്‍ ആശ്വാസം. ബ്രെന്റ് ക്രൂഡ് വിലയില്‍ 19 ശതമാനം ഇടിവുണ്ടായി. അസംസ്‌കൃത എണ്ണ വില ബാരലിന് 92 ഡോളറായി. അമേരിക്കന്‍ വിപണികളിലും നേട്ടമുണ്ടായി. എന്‍വിഡിയ,ടെസ്ല,ഇന്റല്‍ ഓഹരികള്‍ക്ക് നേട്ടം. ജാപ്പനീസ് ഓഹരി വിപണി നിക്കൈയും കൊറിയന്‍ വിപണി കോസ്പിയും 6% നേട്ടത്തില്‍ വ്യാപാരം ആരംഭിച്ചു.

ഇന്ത്യയ്ക്ക് ആശ്വാസമായി രണ്ട് എല്‍പിജി കപ്പലുകള്‍ ഉടന്‍ തീരത്തെത്തും. ഗ്രീന്‍ സാന്‍വി, ഗ്രീന്‍ ആശ എന്ന 2 എല്‍പിജി ടാങ്കറുകളാണ് തീരത്ത് എത്തുക. രണ്ട് കപ്പലുകളിലുമായി 60000 മെട്രിക് ടണ്ണിലധികം എല്‍പിജി ഉണ്ട്. പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലുള്ള 16 ഇന്ത്യന്‍ ടാങ്കറുകള്‍ക്ക് കൂടി ഹോര്‍മുസ് കടക്കാന്‍ ഉടന്‍ അനുമതി ലഭിക്കുമെന്ന് ഷിപ്പിംഗ് മന്ത്രാലയം പ്രതീക്ഷ പങ്കുവെച്ചു. രാജ്യത്ത് ഇന്ധന പ്രതിസന്ധി ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചു.

ആഭ്യന്തര സര്‍വീസുകള്‍ക്കുള്ള എയര്‍ ഇന്ത്യയുടെ പുതുക്കിയ ഇന്ധന സര്‍ചാര്‍ജ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് വിമാന ഇന്ധനവില ഉയര്‍ന്നതോടെയാണ് ഇന്ധന സര്‍ചാര്‍ജ് എയര്‍ ഇന്ത്യ വര്‍ദ്ധിപ്പിച്ചത്. മുമ്പ് ദൂരവ്യത്യാസമില്ലാതെ എല്ലാ റൂട്ടുകള്‍ക്കും 399 രൂപയായിരുന്നു സര്‍ചാര്‍ജ്. എന്നാല്‍ ഇനി മുതല്‍ യാത്ര ചെയ്യുന്ന ദൂരത്തിനനുസരിച്ച് നിരക്ക് മാറും.

എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആഭ്യന്തര യാത്രകള്‍ക്ക് 299 രൂപ മുതല്‍ 899 രൂപ വരെയാണ് ഈടാക്കുക.500 km വരെ 299 രൂപയും,, 2000 km ന് മുകളില്‍ 899 രൂപയും യാത്രക്കാര്‍ അധികമായി നല്‍കേണ്ടി വരും.രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് 24 ഡോളര്‍ മുതല്‍ 280 ഡോളര്‍ വരെയാണ് ഈടാക്കുക .വരും ദിവസങ്ങളില്‍ മറ്റ് വിമാനക്കമ്പനികളും സമാനമായ രീതിയില്‍ നിരക്ക് വര്‍ധിപ്പിക്കുമെന്നാണ് സൂചന.

അതിനിടെ, പൈലറ്റുമാരുടെ ജോലിസമയത്തിനുള്ള നിബന്ധനകളില്‍ ഡിജിസിഎ താല്‍ക്കാലിക ഇളവ് നല്‍കി. സര്‍വീസുകളെ പ്രതികൂലമായി
ബാധിക്കാതിരിക്കാനാണ് പൈലറ്റുമാരുടെ ജോലി സമയത്തില്‍ ഇളവ് നല്‍കിയതെന്ന് മന്ത്രാലയം അറിയിച്ചു.

Related Posts

പശ്ചിമേഷ്യയിലെ താത്കാലിക വെടിനിർത്തൽ; പിന്നിൽ പാകിസ്താന്റെ മധ്യസ്ഥതയിൽ നടന്ന സമാധാന ശ്രമങ്ങൾ; നിർണായക ഇടപെടൽ നടത്തി ചൈനയും
  • April 8, 2026

പശ്ചിമേഷ്യയിലെ താത്കാലിക വെടിനിർത്തലിന് വഴിവെച്ചത് പാകിസ്താന്റെ മധ്യസ്ഥതയിൽ നടന്ന സമാധാന ശ്രമങ്ങൾ. ചൈനയുടെ ഇടപെടലും നിർണായകമായി. 10 ഇന നിർദേശങ്ങൾ ഇറാൻ മുന്നോട്ട് വെച്ചു. വെടിനിർത്തലുമായി സഹകരിക്കാനാണ് ഇസ്രയേലിന്റെയും തീരുമാനം. എന്നാൽ ഇസ്രയേലിന് കടുത്ത അതൃപ്തിയെന്നും സൂചനയുണ്ട്. ഗൾഫ് രാജ്യങ്ങളിൽ ആക്രമണ…

Continue reading
സംസ്ഥാനം നാളെ പോളിങ്ങ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം; അവസാനവോട്ടും ഉറപ്പിക്കാന്‍ സ്ഥാനാര്‍ഥികള്‍
  • April 8, 2026

സംസ്ഥാനം നാളെ പോളിങ്ങ് ബൂത്തിലെത്താനിരിക്കെ ഇന്ന് നിശബ്ദപ്രചാരണം. വോട്ടര്‍മാരെ നേരിട്ട് കണ്ട് അവസാനവട്ട വോട്ടുറപ്പിക്കാനുള്ള തീരക്കിലായിരിക്കും ഇന്ന് സ്ഥാനാര്‍ഥികള്‍. ഇതിനിടെ വിവിധ ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന് നടക്കും. അതത് മണ്ഡലങ്ങളില്‍ സജ്ജീകരിച്ചിട്ടുള്ള വിതരണ കേന്ദ്രങ്ങളില്‍ രാവിലെ എട്ട്മണി മുതലാണ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘സിപിഐഎം പരിപ്പ് എടുക്കും എന്ന് പറഞ്ഞ ഒരു നേതാവ് ഉണ്ടായിരുന്നു; നികേഷ് കുമാറിന്റെ പിതാവായിട്ട് വരും’; ദീപ്തി മേരി വര്‍ഗീസ്

‘സിപിഐഎം പരിപ്പ് എടുക്കും എന്ന് പറഞ്ഞ ഒരു നേതാവ് ഉണ്ടായിരുന്നു; നികേഷ് കുമാറിന്റെ പിതാവായിട്ട് വരും’; ദീപ്തി മേരി വര്‍ഗീസ്

‘നേമത്ത് മദ്യവും പണവും ഒഴുക്കി തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നു’; ആരോപണവുമായി എല്‍ഡിഎഫ്

‘നേമത്ത് മദ്യവും പണവും ഒഴുക്കി തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നു’; ആരോപണവുമായി എല്‍ഡിഎഫ്

യുഡിഎഫ് കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ കാറിടിച്ച് രണ്ട് പെണ്‍കുട്ടികള്‍ക്ക് പരുക്കേറ്റ സംഭവം; വാഹനം ഓടിച്ചയാള്‍ക്കെതിരെ കേസ്

യുഡിഎഫ് കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ കാറിടിച്ച് രണ്ട് പെണ്‍കുട്ടികള്‍ക്ക് പരുക്കേറ്റ സംഭവം; വാഹനം ഓടിച്ചയാള്‍ക്കെതിരെ കേസ്

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; പ്രതി വിനോദ് തൂങ്ങിമരിച്ച നിലയില്‍

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; പ്രതി വിനോദ് തൂങ്ങിമരിച്ച നിലയില്‍

‘ജി സുധാകരന്‍ ഇപ്പോഴും കമ്യൂണിസ്റ്റ്; അച്ഛനെതിരായ അധിക്ഷേപങ്ങളില്‍ വിഷമം’; മകന്‍ നവനീത് സുധാകരന്‍