ഇറാന്റെ ആക്രമണം; കുവൈത്തില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ഇറാന്റെ ആക്രമണത്തില്‍ കുവൈത്തില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു. വൈദ്യുതി നിലയങ്ങളും കടല്‍ വെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റുകളും കേന്ദ്രീകരിച്ചുള്ള ആക്രമണത്തിലാണ് ഇന്ത്യക്കാരന് ജീവന്‍നഷ്ടമായത്. മരിച്ചയാളുടെ വിവരങ്ങള്‍ ലഭ്യമല്ല. കുവൈത്തില്‍ രൂക്ഷമായ ആക്രമണമാണ് നടന്നത്.

യുഎഇയിലും പുലര്‍ച്ചെ ശക്തമായ ആക്രമണമുണ്ടായി. തുടര്‍ സ്‌ഫോടക ശബ്ദങ്ങള്‍ കേട്ടു. എന്നാല്‍, ഫലപ്രദമായി ആക്രമണത്തെ ചെറുക്കാനായെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുദ്ധം തുടങ്ങുന്നതിന് മുന്‍പ് ഇറാന്‍ അയല്‍രാജ്യങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്ന് യുഎഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് അന്‍വര്‍ ഗര്‍ഗാഷ് ആരോപിച്ചു. മുന്‍കൂട്ടി ആസൂത്രണം ചെയ്ത ആക്രമണങ്ങളാണ് ഇറാന്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ബഹ്റൈനില്‍ പുലര്‍ച്ചെ മൂന്ന് തവണ ആക്രമണശ്രമം ഉണ്ടായി. കടല്‍ മാര്‍ഗമുള്ള യാത്ര ഉള്‍പ്പടെ വേണ്ട. മത്സ്യബന്ധനത്തിനുള്‍പ്പടെ നിരോധനമേര്‍പ്പെടുത്തി. വൈകിട്ട് ആറ് മുതല്‍ പുലര്‍ച്ചെ നാല് വരെയാണ് വിലക്ക്.

അതിനിടെ, ഇറാനില്‍ കരയുദ്ധത്തിന് അമേരിക്ക തയാറെടുക്കുന്നതായി സൂചന. ഇറാനില്‍ സൂക്ഷിച്ചിരിക്കുന്ന വന്‍തോതിലുള്ള യുറേനിയം ശേഖരം പിടിച്ചെടുക്കുന്നതിനായി സൈനിക നീക്കത്തിന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്.

Related Posts

‘സഹകരണ മന്ത്രിയുടെ വാദം കള്ളം’; ദിനേശ് ബീഡി സഹകരണ സംഘത്തിന് ടെൻഡർ നൽകിയതിൽ ദുരൂഹത ആവർത്തിച്ച് രമേശ് ചെന്നിത്തല
  • March 28, 2026

ദിനേശ് ബീഡി സഹകരണ സംഘത്തിന് ടെൻഡർ നൽകിയതിൽ ദുരൂഹത ആവർത്തിച്ച് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.ദിനേശ് ബീഡി സഹകരണ സംഘം സമർപ്പിച്ചതിനേക്കാൾ കുറഞ്ഞ തുക ക്വാട്ട് ചെയ്തവരെ ഒഴിവാക്കി. മന്ത്രി വാസവന്റെ നിർദ്ദേശ പ്രകാരമാണ് ഉദ്യോഗസ്ഥർ പ്രവർത്തിച്ചത്. സഹകരണമേഖലയിൽ അഴിമതി ആവർത്തിക്കുന്നുവെന്നും…

Continue reading
ലൈംഗിക പീഡന പരാതി: പ്രശോഭ് വത്സനെ പുറത്താക്കി കോൺഗ്രസ്‌
  • March 28, 2026

ലൈംഗിക പീഡന പരാതിയെ തുടർന്ന് പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് വത്സനെ പുറത്താക്കി കോൺഗ്രസ്‌. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗമാണ് പ്രശോഭ് വത്സൻ. പ്രശോഭിനെതിരെ പൊലീസ് ഇന്ന് കേസെടുത്തേക്കും. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ആയിരിക്കും പോലീസ് കേസെടുക്കുക.സംഭവത്തിനുശേഷം…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘പാര്‍ട്ടിക്കുള്ളില്‍ ജനാധിപത്യത്തിന് വേണ്ടി പോരാടിയ ആളുകളാണ് പികെ ശശിയും താനും; രണ്ടുപേരും അതില്‍ പരാജയപ്പെട്ടു’; ശശി തരൂര്‍

‘പാര്‍ട്ടിക്കുള്ളില്‍ ജനാധിപത്യത്തിന് വേണ്ടി പോരാടിയ ആളുകളാണ് പികെ ശശിയും താനും; രണ്ടുപേരും അതില്‍ പരാജയപ്പെട്ടു’; ശശി തരൂര്‍

ഇറാന്റെ ആക്രമണം; കുവൈത്തില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ഇറാന്റെ ആക്രമണം; കുവൈത്തില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു