‘ഖത്തറിനെതിരായ ഒരു തരത്തിലുള്ള ആക്രമണവും നിയമ ലംഘനങ്ങളും അനുവദിക്കില്ല’; ഖത്തർ പ്രധാനമന്ത്രി

ഖത്തറിനെതിരായ ഒരു തരത്തിലുള്ള ആക്രമണവും നിയമ ലംഘനങ്ങളും അനുവദിക്കില്ലെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽതാനി. മേഖലയിലെ എല്ലാ രാജ്യങ്ങളുമായും സമാധാനപരമായ പരസ്പരബന്ധമാണ് ഖത്തർ ആഗ്രഹിക്കുന്നതെന്നും ഖത്തർ പ്രധാനമന്ത്രി വ്യക്തമാക്കി. ഖത്തറിലെ യു.എസ് സൈനിക താവളം ആക്രമിക്കേണ്ടി വന്നതിൽ ഇറാൻ പ്രസിഡന്റ് ഖേദം പ്രകടിപ്പിച്ചതായി ഖത്തർ പ്രധാനമന്ത്രി അറിയിച്ചു.

ആണവകേന്ദ്രങ്ങളിലേക്ക് അമേരിക്ക നടത്തിയ ബങ്കർ ബസ്റ്റർ ബോംബാക്രമണത്തിനുള്ള മറുപടിയായിരുന്നു, ഇന്നലെ വൈകിട്ട് ഖത്തറിലെ അമേരിക്കൻ സേനാതാവളങ്ങളിലേക്കുള്ള ഇറാന്റെ മിസൈലാക്രമണം ഉണ്ടായത്. മിസൈലുകളിലേറെയും വെടിവച്ചിട്ടതായി ഖത്തർ പ്രതിരോധമന്ത്രാലയം അറിയിച്ചു. നാശനഷ്ടങ്ങളുണ്ടായില്ലെങ്കിലും പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷഭീതി ഉയർത്തുന്നതായിരുന്നു ആക്രമണം.

പശ്ചിമേഷ്യയിലെ ഏറ്റവും വലിയ അമേരിക്കന സൈനിക താവളമായ അൽ ഉദൈദ് എയർബേസ് ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ മിസൈലാക്രമണം. മേഖലയിലെ യു. എസ് സെൻട്രൽ കമാൻഡ് ആസ്ഥാനം കൂടിയായ താവളത്തിൽ പതിനായിരത്തോളം സൈനികരുമുണ്ട്. സമാധാന നീക്കങ്ങൾക്ക് മുൻകയ്യെടുക്കുന്ന ഖത്തറിൽ നടത്തിയ ആക്രമണം പശ്ചിമേഷ്യയെ മുഴുവൻ ആശങ്കയിലാക്കി. ആക്രമണത്തെ ഖത്തർ ശക്തമായി അപലപിച്ചിരുന്നു.

Related Posts

‘കരാറിൽ എത്താനായില്ലെങ്കിൽ കടുത്ത നടപടി’; ഇറാന് ട്രംപിന്റെ ഭീഷണി
  • February 11, 2026

ആണവ കരാറിൽ എത്താനായില്ലെങ്കിൽ ഇറാനെതിരെ കടുത്ത നടപടി സ്വീകരിക്കേണ്ടി വരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യു എസ് എസ് എബ്രഹാം ലിങ്കണു പുറമേ പശ്ചിമേഷ്യയിലേക്ക് മറ്റൊരു വിമാനവാഹിനിക്കപ്പൽ കൂടി അയക്കാൻ ട്രംപ് ആലോചിച്ചുവരികയാണെന്ന് അമേരിക്കൻ മാധ്യമങ്ങൾ. ഒമാനിൽ യുഎസ്, ഇറാൻ…

Continue reading
ഇസ്ലാമാബാദ് ചാവേർ ആക്രമണം; മരണം 69 ആയി
  • February 7, 2026

ഇസ്ലാമാബാദ് ചാവേർ ആക്രമണത്തിൽ മരണം 69 ആയി.169 പേർക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്. പാകിസ്താൻ പാർലമെന്ററി കാര്യ മന്ത്രി താരിഖ് ഫസൽ ചൗധരി ആക്രമണത്തിൽ ദുഃഖം രേഖപ്പെടുത്തി. ഭീരുത്വപരമായ പ്രവർത്തനമാണ് നടന്നിരിക്കുന്നതെന്നും ഇത്തരം ആക്രമണങ്ങളിലൂടെ രാജ്യത്തിൻറെ മനോവീര്യം കെടുത്താൻ കഴിയില്ലെനും പാക് പാർലമെൻററി…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

തീ തുപ്പിയുള്ള കാറിൻ്റെ അഭ്യാസ പ്രകടനം: ഉടമയുടെ ലൈൻസ് സസ്പെൻഡ് ചെയ്യും; മോഡിഫിക്കേഷൻ നടത്തിയത് വരുമാനം നേടാനായി

തീ തുപ്പിയുള്ള കാറിൻ്റെ അഭ്യാസ പ്രകടനം: ഉടമയുടെ ലൈൻസ് സസ്പെൻഡ് ചെയ്യും; മോഡിഫിക്കേഷൻ നടത്തിയത് വരുമാനം നേടാനായി

ശബരിമല സ്വർണക്കൊള്ള: എസ് ജയശ്രീക്ക് മുൻകൂർ ജാമ്യമില്ല

ശബരിമല സ്വർണക്കൊള്ള: എസ് ജയശ്രീക്ക് മുൻകൂർ ജാമ്യമില്ല

ആഗോള അയ്യപ്പസംഗമം; തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം?

ആഗോള അയ്യപ്പസംഗമം; തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം?

ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം

ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം

ശബരിമല സ്വർണകൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; കൂടുതൽ പേർക്ക് നോട്ടീസ് അയക്കാൻ ED

ശബരിമല സ്വർണകൊള്ള; എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; കൂടുതൽ പേർക്ക് നോട്ടീസ് അയക്കാൻ ED

സംസ്ഥാനത്ത് പകൽ സമയത്തെ താപനിലയിൽ ഗണ്യമായ വർധനവ്; ജാ​ഗ്രത നിർദേശം

സംസ്ഥാനത്ത് പകൽ സമയത്തെ താപനിലയിൽ ഗണ്യമായ വർധനവ്; ജാ​ഗ്രത നിർദേശം