ഒബാമയെ അറസ്റ്റ് ചെയ്യുന്ന എഐ നിര്‍മിത വീഡിയോ പങ്കുവച്ച് ട്രംപ്; പ്രതിഷേധവുമായി നിരവധി പേര്‍


മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയെ അറസ്റ്റ് ചെയ്യുന്ന എഐ നിര്‍മിത വിഡിയോ ഷെയര്‍ ചെയ്ത് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലാണ് വിഡിയോ പോസ്റ്റ് ചെയ്തത്. ഉത്തരവാദിത്തമില്ലാത്ത നടപടിയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിമര്‍ശിച്ചു.

തന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റിലൂടെ ഏറ്റവും പ്രധാനപ്പെട്ട ഭരണ വിവരങ്ങള്‍ പോലും പങ്കുവച്ച് അതിനൊരു ആധികാരികത ഉണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എന്നാല്‍ എഐ വിഡിയോ എന്ന സൂചന പോലുമില്ലാതെ ട്രംപ് പങ്കുവച്ച ഈ വിഡിയോയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് നിരവധി പേര്‍.

നോ വണ്‍ ഈസ് എബൗ ദ ലോ (ആരും നിയമത്തിന് അതീതരല്ല) എന്ന് പ്രമുഖ അമേരിക്കക്കാര്‍ പറയുന്ന യഥാര്‍ഥ ഭാഗത്തിന് ശേഷമാണ് എഐ നിര്‍മിത വീഡിയോ ആരംഭിക്കുന്നത്. ഓവല്‍ ഓഫിസില്‍ ട്രംപുമായി സംഭാഷണം നടത്തുകയാണ് ഒബാമ. നിയമത്തിന് മുന്നിലുള്ള തുല്യതയെക്കുറിച്ചാണ് അവര്‍ സംസാരിക്കുന്നത്. പെട്ടെന്ന് മുറിയിലേക്ക് കടന്നുവരുന്ന എഫ്ബിഐ ഓഫീസര്‍മാര്‍ ഒബാമയെ അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നത് മുതലാണ് നിര്‍മിത ബുദ്ധി ഉപയോഗിച്ച വിഡിയോ. കൊടും കുറ്റവാളികളെ കൈകാര്യം ചെയ്യുന്നത് പോലെയാണ് മുന്‍പ്രസിഡന്റിനെ എഫ്ബിഐക്കാര്‍ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് കാണുന്ന ദൃശ്യത്തില്‍ ബരാക് ഒബാമ ജയിലിലാണ്. തടവുകാരുടെ ഓറഞ്ച് യൂണിഫോം ധരിച്ചാണ് ജയിലില്‍ ഒബാമയെ കാണാനാകുന്നത്.

സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന വിഡിയോകള്‍ എഐ നിര്‍മിതമെങ്കില്‍ അത് വ്യക്തമാക്കണമെന്ന് നിര്‍ദേശമുള്ളപ്പോഴാണ് അമേരിക്കന്‍ പ്രസിഡന്റ് ജനങ്ങളെ വിഡ്ഢികളാക്കുന്ന തരത്തില്‍ ഈ വിഡിയോ പോസ്റ്റ് ചെയ്തതെന്ന് വിമര്‍ശനം ഉയരുന്നുണ്ട്. തന്റെ ആദ്യ പ്രസിഡന്റ് പദവി മുടക്കാന്‍ ശ്രമിച്ചയാളാണ് ഒബാമയെന്ന് ആരോപണമുന്നയിച്ച ട്രംപിന്റെ പ്രവൃത്തി ഒട്ടും ഔചിത്യമില്ലാത്തതായിപ്പോയെന്നും കമന്റുകളുണ്ട്. ജനങ്ങള്‍ക്ക് തെറ്റായ വിവരം നല്‍കുന്ന വീഡിയോ പോസ്റ്റ് ചെയ്തത് തികച്ചും നിരുത്തരവാദിത്തപരമായ നടപടിയെന്നാണ് അമേരിക്കന്‍ രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.

Related Posts

ഇറാനുമായുള്ള യുദ്ധം അവസാനിച്ചിട്ടില്ലെന്ന് ട്രംപ്; ആണവനിലയം വീണ്ടും ആക്രമിച്ചെന്ന് ഇസ്രയേൽ
  • March 28, 2026

പശ്ചിമേഷ്യൻ യുദ്ധം തുടങ്ങിയിട്ട് ഒരു മാസം. യുദ്ധം അവസാനിച്ചിട്ടില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനിലെ 3554 ലക്ഷ്യങ്ങൾ ഇനിയും ആക്രമിക്കപ്പെട്ടിട്ടില്ലെന്നും ട്രംപ്. ഇറാൻ മിസൈൽ ശേഖരത്തിന്റെ മൂന്നിൽ ഒന്ന് തകർത്തെന്ന് അമേരിക്കൻ ഇന്റലിജൻസ്. സംഘർഷത്തിൽ നയതന്ത്ര പരിഹാരം കാണാൻ സാധ്യതകൾ…

Continue reading
‘മോദിയും ഞാനും കാര്യങ്ങൾ കൃത്യമായി ചെയ്യുന്ന രണ്ടു വ്യക്തികൾ’; മോദിയെ പുകഴ്ത്തി ട്രംപ്
  • March 27, 2026

ഇന്ത്യൻ പ്രധാനമന്ത്രി മോദിയെ പുകഴ്ത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തമായി മുന്നോട്ടുപോകുമെന്ന് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. പ്രധാനമന്ത്രി മോദിയും താനും കാര്യങ്ങൾ കൃത്യമായി ചെയ്യുന്ന രണ്ടു വ്യക്തികളാണെന്നും ട്രംപിനെ ഉദ്ധരിച്ച് ഇന്ത്യയിലെ യുഎസ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി

‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി

‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ് പിഷാരടി

‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ് പിഷാരടി