ഇസ്ലാമാബാദ് ചാവേർ ആക്രമണം; മരണം 69 ആയി

ഇസ്ലാമാബാദ് ചാവേർ ആക്രമണത്തിൽ മരണം 69 ആയി.169 പേർക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്. പാകിസ്താൻ പാർലമെന്ററി കാര്യ മന്ത്രി താരിഖ് ഫസൽ ചൗധരി ആക്രമണത്തിൽ ദുഃഖം രേഖപ്പെടുത്തി. ഭീരുത്വപരമായ പ്രവർത്തനമാണ് നടന്നിരിക്കുന്നതെന്നും ഇത്തരം ആക്രമണങ്ങളിലൂടെ രാജ്യത്തിൻറെ മനോവീര്യം കെടുത്താൻ കഴിയില്ലെനും പാക് പാർലമെൻററി കാര്യമന്ത്രി വ്യക്തമാക്കി. പരുക്കേറ്റ നിരവധി പേരുടെ നില അതീവ ഗുരുതരമാണെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല.

ഇസ്ലാമാബാദിലെ തർലായ് പ്രദേശത്തെ ഖാദിജത്തുൽ കുബ്ര പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെയാണ് ചാവേർ ആക്രമണം ഉണ്ടായത്. ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയും പാകിസ്ഥാൻ സേനയും തമ്മിൽ നടന്ന വലിയ ഏറ്റുമുട്ടലിന് പിന്നാലെയാണ് രാജ്യത്തെ ഞെട്ടിച്ച ഈ ആക്രമണം. ഇസ്ലാമാബാദിൽ അടുത്ത കാലത്ത് റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ സ്ഫോടനമാണിത്. കഴിഞ്ഞ നവംബറിൽ ചാവേറാക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടിരുന്നു.

Related Posts

കെ സുധാകരൻ KPCC അധ്യക്ഷ ചുമതലയിലേക്ക്?; ഡൽഹിയിലേക്ക് വിളിപ്പിച്ച് നേത്യത്വം
  • March 28, 2026

കെ സുധാകരന് കെ പി സി സി താത്കാലിക അധ്യക്ഷ ചുമതല നൽകിയേക്കുമെന്ന് സൂചന.അടിയന്തിരമായി ഡൽഹിയിലേക്ക് എത്താൻ എ ഐ സി സി നിർദേശം നൽകി.ഇന്നലെ രാത്രി 10.30 ഓടെയാണ് കെ സുധാകരന് ഡൽഹിയിലേക്ക് എത്താനുള്ള നിർദേശം ലഭിച്ചത്. അദ്ദേഹം ഇന്ന്…

Continue reading
ഇറാനുമായുള്ള യുദ്ധം അവസാനിച്ചിട്ടില്ലെന്ന് ട്രംപ്; ആണവനിലയം വീണ്ടും ആക്രമിച്ചെന്ന് ഇസ്രയേൽ
  • March 28, 2026

പശ്ചിമേഷ്യൻ യുദ്ധം തുടങ്ങിയിട്ട് ഒരു മാസം. യുദ്ധം അവസാനിച്ചിട്ടില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനിലെ 3554 ലക്ഷ്യങ്ങൾ ഇനിയും ആക്രമിക്കപ്പെട്ടിട്ടില്ലെന്നും ട്രംപ്. ഇറാൻ മിസൈൽ ശേഖരത്തിന്റെ മൂന്നിൽ ഒന്ന് തകർത്തെന്ന് അമേരിക്കൻ ഇന്റലിജൻസ്. സംഘർഷത്തിൽ നയതന്ത്ര പരിഹാരം കാണാൻ സാധ്യതകൾ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

അടിച്ചോ കോടി? പത്ത് കോടി നേടിയതരാണെന്ന് അറിയാം; സമ്മർ ബമ്പർ BR-108 നറുക്കെടുപ്പ് ഫലം പുറത്ത്

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പെട്രോളിയം ഉത്പന്നങ്ങളുമായി രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി ഹോർമുസ് കടന്നു

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ; പിണറായി വിജയന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ താരപ്പട; വിഡി സതീശന്റെ നൈറ്റ് റോഡ് ഷോ ഇന്ന്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

നോയിഡയിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി

‘എന്ത് ഡീൽ ചെയ്താലും യുഡിഫ് ഡീൽ ജനങ്ങൾക്കൊപ്പമാണ്’; ശശി തരൂർ എംപി

‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ് പിഷാരടി

‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം’; ലൈംഗിക പീഡന പരാതി നേരിടുന്ന പ്രശോഭുമായി അടുപ്പമില്ലെന്ന് രമേഷ് പിഷാരടി