48 സെക്കന്റ് ഗോള്‍ തിളക്കത്തില്‍ റൂബന്‍ അമോറിമിന് ആദ്യ ജയം

ജോണി ഇവാന്‍സിന് അന്ന് മൂന്ന് വയസ്സ് മാത്രമായിരുന്നു പ്രായം. കാസെമിറോയാകട്ടെ ജനിച്ചിട്ടു പോലുമില്ല. സര്‍ അലക്‌സാണ്ടര്‍ ചാപ്മാന്‍ ഫെര്‍ഗൂസന്‍ മാഞ്ചസ്റ്റര്‍ യൂണൈറ്റഡിനെ പരിശീലിപ്പിക്കുന്ന കാലത്തണ് ആ റെക്കോര്‍ഡ് പിറന്നത്. കൃത്യമായി പറഞ്ഞാല്‍ 1991 മാര്‍ച്ചില്‍ യുവേഫ കപ്പ് അഞ്ചാം സീസണില്‍ മോണ്ട്‌പെല്ലിയറിനെതിരെ ബ്രയാന്‍ മക്ക്ലെയര്‍ മത്സരം തുടങ്ങി 60 സെക്കന്റില്‍ നേടിയ ഗോള്‍ മൂന്ന് പതിറ്റാണ്ടിലധികം കാലം തകര്‍ക്കപ്പെടാത്ത റെക്കോര്‍ഡ് ആയി നിന്നു. എന്നാല്‍ കഴിഞ്ഞ ദിവസം യുണൈറ്റഡിന്റെ ഈ റെക്കോര്‍ഡ് അവര്‍ തന്നെ തിരുത്തി.

പുതിയ പരിശീലകനായ റൂബന്‍ അമോറിമിന്റെ കീഴില്‍ ടീമിന്റെ ആദ്യ വിജയം കൂടിയായിരുന്നു ബോഡോ ഗ്ലിംറ്റിനെതിരെ സ്വന്തം മൈതാനത്ത് നേടിയത്. 3-2 സ്‌കോറിങ് നടന്ന മത്സരത്തില്‍ കളി തുടങ്ങി 48-ാം സെക്കന്റില്‍ തന്നെ യൂണൈറ്റഡ് ലീഡെടുത്തു. 1991-ല്‍ 60 സെക്കന്റ് ഗോള്‍ നേടിയ ബ്രയാന്‍ മക്ക്ലെയറിന് ഇന്ന് 60 വയസ് ആണ് പ്രായം. നീണ്ട 26 വര്‍ഷം പരിശീലക കുപ്പായത്തില്‍ ചുവന്ന ചെകുത്താന്മാരെ നയിച്ച അലക്‌സാണ്ടര്‍ ഫെര്‍ഗൂസന്‍ ഇന്ന് വിശ്രമജീവിതത്തിലാണ്.

82-കാരനായ ഫെര്‍ഗൂസന്‍ പുതിയ റെക്കോര്‍ഡ് നേട്ടത്തെ കുറിച്ച് അറിഞ്ഞിരിക്കാം.റെക്കോര്‍ഡ് ഗോള്‍ പിറന്ന വഴി ഇപ്രകാരമായിരുന്നു. ബോഡോ ഗ്ലിംറ്റിന്റെ ടച്ചോട് കൂടിയാണ് മത്സരം തുടങ്ങിയത്. പ്രതിരോധനിരയിലേക്ക് എത്തിയ പന്ത് കീപ്പര്‍ നികിറ്റ ഹെയ്ക്കിന് മൈനസ് നല്‍കിയ നിമിഷം തന്നെ ഓടിയെത്തിയ റാസ്മസ് ഹോജ്ലണ്ട് പന്ത് തട്ടിയെടുക്കാനുള്ള ശ്രമത്തില്‍ പന്തിലുള്ള നിയന്ത്രണം കീപ്പര്‍ നഷ്ടപ്പെടുന്നു. അവസരം നോക്കിയ ഇടതുസൈഡില്‍ നിന്ന് ഓടിയെത്തിയ അലജാന്‍ഡ്രോ ഗാര്‍നാച്ചോ തുറന്ന വലയിലേക്ക് നോ-ലുക്ക് ഗോള്‍ നേടുന്നു.റെക്കോര്‍ഡ് ബ്രേക്കര്‍ ഗോള്‍ പിറന്നെങ്കിലും മത്സരം ഏകപക്ഷീയമായിരുന്നില്ല. 3-2 സ്‌കോറില്‍ വെറും ഒരു ഗോളിന്റെ മുന്‍തൂക്കത്തില്‍ മാത്രമാണ് യുണൈറ്റഡ് വിജയിച്ചു കയറിയത്.

ആദ്യമിനിറ്റിലെ ഗോളില്‍ പതറാതെ കളിയിലേക്ക് തിരിച്ചെത്തിയ ബോഡോ ഗ്ലിമിറ്റ് 19-ാം മിനിറ്റില്‍ മറുപടി നല്‍കി. സോണ്ട്‌റെ ബേണ്‍സ്റ്റഡ് ഫെറ്റിന്റെ അസിസ്റ്റില്‍ ഹകോണ്‍ എവ്‌ജെന്‍ ആണ് സമനിലഗോള്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ 23-ാം മിനിറ്റിലും യുണൈറ്റഡിന്റെ വല ചലിപ്പിക്കാന്‍ ബോഡോ ഗ്ലിമിറ്റ് കഴിഞ്ഞു. പാട്രിക് ബെര്‍ഗിന്റെ പാസില്‍ ഫിലിപ്പ് സിങ്കര്‍നാഗല്‍ ആണ് രണ്ടാം ഗോള്‍ കണ്ടെത്തിയത്. രണ്ട് ഗോള്‍ വഴങ്ങിയതോടെ ഉണര്‍ന്നുകളിച്ച മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് ആദ്യപകുതിയുടെ അവസാന നിമിഷത്തില്‍ സമനില പിടിച്ചു. സ്‌കോര്‍ 2-2. മസ്രോയി നല്‍കിയ പാസില്‍ റാസ്മസ് ഹോജ്ലണ്ട് ആയിരുന്നു സ്‌കോറര്‍. രണ്ടാം പകുതി തുടങ്ങി അഞ്ച് മിനിറ്റ് പിന്നിട്ടപ്പോള്‍ യൂണൈറ്റഡ് വിജയഗോളും കണ്ടെത്തി. ഇത്തവണ ഹോജ്‌ലണ്ട് നല്‍കിയ പാസില്‍ മാനുവല്‍ ഉഗാര്‍ട്ടെയാണ് ലക്ഷ്യം കണ്ടത്. സ്‌കോര്‍ 3-2.

Related Posts

ഇന്ത്യയ്ക്കെതിരായ മത്സരം ബഹിഷ്കരിച്ച നടപടി; പാകിസ്താനെതിരെ കടുത്ത നടപടിക്ക് ഐസിസി
  • February 2, 2026

ട്വന്റി 20 ലോകകപ്പിലെ ഇന്ത്യയ്ക്കെതിരായ മത്സരം ബഹിഷ്കരിച്ച പാക്കിസ്ഥാൻ തീരുമാനത്തിൽ കടുത്ത നടപടിക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. മതിയായ കാരണങ്ങൾ ഇല്ലാതെ മത്സരം ബഹിഷ്കരിച്ച പാകിസ്താനെ ലോകക്രിക്കറ്റിൽ നിന്ന് സസ്പെൻഡ് ചെയ്യുന്നതടക്കം ആലോചനയിലുണ്ട്. നിർണായക തീരുമാനം നാളെയോ മറ്റന്നാളോ ചേരുന്ന ഐസിസി…

Continue reading
ഒടുവില്‍ ചിന്നസ്വാമി സ്‌റ്റേഡിയം ഹോം ഗ്രൗണ്ടാക്കാമെന്ന് ആര്‍സിബി; കര്‍ണാടക സര്‍ക്കാരുമായി അവസാനവട്ട ചര്‍ച്ചയില്‍
  • January 28, 2026

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കിരീടം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു സ്വന്തമാക്കിയതിന് പിന്നാലെ നടന്ന വിജയാഘോഷ പ്രകടനത്തിനിടെ ഉണ്ടായ ദുരന്തവും ഫ്രാഞ്ചൈസിക്കെതിരെ വന്ന നിയമനടപടികളും അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് ഇനി ചിന്നസ്വാമി സ്റ്റേഡിയം ഹോം ഗ്രൗണ്ട് ആയി…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

സംസ്ഥാനത്ത് SSLC, പ്ലസ് വൺ പരീക്ഷകൾക്ക് ഇന്ന് തുടക്കം

സംസ്ഥാനത്ത് SSLC, പ്ലസ് വൺ പരീക്ഷകൾക്ക് ഇന്ന് തുടക്കം

ഇറാൻ – ഇസ്രയേൽ ആക്രമണം; ഗൾഫ് രാജ്യങ്ങളിൽ ആശങ്ക ഒഴിയുന്നു

ഇറാൻ – ഇസ്രയേൽ ആക്രമണം; ഗൾഫ് രാജ്യങ്ങളിൽ ആശങ്ക ഒഴിയുന്നു

ആഗോള അയ്യപ്പ സംഗമം; വരവ് ചെലവ് കണക്കുകളു‌ടെ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും

ആഗോള അയ്യപ്പ സംഗമം; വരവ് ചെലവ് കണക്കുകളു‌ടെ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും

എ.കെ ശശീന്ദ്രൻ മത്സരിക്കുന്നതിൽ NCP യിൽ എതിർപ്പ്

എ.കെ ശശീന്ദ്രൻ മത്സരിക്കുന്നതിൽ NCP യിൽ എതിർപ്പ്

സ്ഥാനാർഥി നിർണയ ചർച്ച; സിപിഐഎം സംസ്ഥാന സമിതി യോഗം ഇന്ന് ചേരും

സ്ഥാനാർഥി നിർണയ ചർച്ച; സിപിഐഎം സംസ്ഥാന സമിതി യോഗം ഇന്ന് ചേരും

രാജ്യസഭാ തിരഞ്ഞെടുപ്പ്; നിതീഷ് കുമാർ ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിച്ചേക്കും

രാജ്യസഭാ തിരഞ്ഞെടുപ്പ്; നിതീഷ് കുമാർ ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിച്ചേക്കും