ഫുട്‌ബോള്‍ ലോകകപ്പിലെ അമേരിക്കയിലെ മത്സരങ്ങള്‍ മാറ്റണമെന്ന ഇറാന്റെ ആവശ്യം തള്ളി ഫിഫ

ഫുട്‌ബോള്‍ ലോകകപ്പിലെ അമേരിക്കയിലെ മത്സരങ്ങള്‍ മാറ്റണമെന്ന ഇറാന്റെ ആവശ്യം തള്ളി ഫിഫ. നിശ്ചയിച്ച ഷെഡ്യൂളില്‍ മാറ്റം വരുത്താന്‍ ആകില്ലെന്ന് വിശദീകരിച്ചാണ് ഇറാന്റെ ആവശ്യം ഫിഫ തള്ളിയിരിക്കുന്നത്. രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഫിഫയ്ക്ക് ആകില്ല. ഫുട്‌ബോളിലൂടെ സമാധാനം കൊണ്ടുവരാനാണ് ഫിഫയുടെ ശ്രമമെന്നും പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ വ്യക്തമാക്കി.

യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയില്‍ കളിക്കാനാവില്ല എന്നായിരുന്നു ഇറാന്റെ നിലപാട്. ഇറാന്‍ താരങ്ങള്‍ക്ക് സുരക്ഷ ഉറപ്പു പറയാന്‍ ആവില്ല എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷമായിരുന്നു ആവശ്യവുമായി ഇറാന്‍ ഫിഫയെ സമീപിച്ചത്. ഇറാന്റെ രണ്ടു മത്സരങ്ങളാണ് അമേരിക്കയില്‍ നടക്കുക.

ഫെബ്രുവരി 28 മുതല്‍ ഇറാനും അമേരിക്കയും തമ്മില്‍ കടുത്ത സംഘര്‍ഷവും യുദ്ധ സാഹചര്യവും നിലനില്‍ക്കുമ്പോള്‍ അമേരിക്കയിലേക്ക് ഇറാന്‍ കളിക്കാരെ അയയ്ക്കുക എന്നത് പ്രായോഗികമല്ലെന്നാണ് ഇറാന്‍ ഭരണകൂടത്തിന്റേയും ഇറാന്‍ ഫുട്‌ബോള്‍ ടീം തലപ്പത്തുള്ളവരുടേയും നിലപാട്. ഇംഗിള്‍വുഡിലെ ലോസ് ഏഞ്ചല്‍സ് റാംസ് സ്റ്റേഡിയത്തില്‍ രണ്ട് മത്സരങ്ങളും സിയാറ്റിലില്‍ ഒരു മത്സരത്തിലുമാണ് ഇറാന്‍ പങ്കെടുക്കേണ്ടത്.

Related Posts

പശ്ചിമേഷ്യയിലെ സംഘര്‍ഷം; അര്‍ജന്റീന- സ്‌പെയിന്‍ ഫൈനലിസിമ മത്സരം റദ്ദാക്കി
  • March 16, 2026

ലിയോണല്‍ മെസി – ലമീന്‍ യമാല്‍ പോരാട്ടം കാണാന്‍ കാത്തിരുന്ന ഫുട്‌ബോള്‍ ആരാധകര്‍ക്ക് കടുത്ത നിരാശ. ഈ മാസം 27ന് ഖത്തറില്‍ നടക്കേണ്ടിയിരുന്ന അര്‍ജന്റീന- സ്‌പെയിന്‍ ഫൈനലിസിമ മത്സരം റദ്ദാക്കി. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. പകരം വേദി കണ്ടെത്തുന്നതില്‍ അര്‍ജന്റീന…

Continue reading
ലിയോണല്‍ മെസി – ലമീന്‍ യമാല്‍ പോരാട്ടം നടക്കുമോ? ഫൈനലിസിമ പോരാട്ടം നടക്കുമോയെന്ന് ഇന്നറിയാം
  • March 14, 2026

അര്‍ജന്റീനയും സ്‌പെയിനും മുഖാമുഖമെത്തുന്ന ഫൈനലിസിമ പോരാട്ടം നടക്കുമോയെന്ന് ഇന്നറിയാം. വേദിയുടെ കാര്യത്തില്‍ ധാരണയിലെത്തിയില്ലെങ്കില്‍ ഫുട്‌ബോള്‍ ലോകം കാത്തിരുന്ന ലിയോണല്‍ മെസി – ലമീന്‍ യമാല്‍ പോരാട്ടം നടക്കില്ല. കോപ്പ അമേരിക്ക – യൂറോ കപ്പ് ചാമ്പ്യന്മാര്‍ പോരടിക്കുന്ന അള്‍ട്ടിമേറ്റ് ഫൈനല്‍ അഥവ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘ടീം യുഡിഎഫ് എന്നാൽ ടീം കേരളം, കേരളം ജയിക്കും യുഡിഎഫ് നയിക്കും’; രാഹുൽ ഗാന്ധി

‘ടീം യുഡിഎഫ് എന്നാൽ ടീം കേരളം, കേരളം ജയിക്കും യുഡിഎഫ് നയിക്കും’; രാഹുൽ ഗാന്ധി

‘ഗുരുവായൂർ ക്ഷേത്രത്തിൻ്റെ വീഡിയോ ഉപയോഗിച്ച് വർഗീയ പരാമർശം’; ബി. ഗോപാലകൃഷ്ണനെതിരെ KSU പരാതി

‘ഗുരുവായൂർ ക്ഷേത്രത്തിൻ്റെ വീഡിയോ ഉപയോഗിച്ച് വർഗീയ പരാമർശം’; ബി. ഗോപാലകൃഷ്ണനെതിരെ KSU പരാതി

‘ചിറയിൻകീഴിൽ രമ്യാഹരിദാസിന് സീറ്റ് കൊടുത്തു’; യൂത്ത്കോൺഗ്രസ് നേതാക്കളായ ബി എസ് അനൂപും ആർ എസ് അരുൺരാജും ബിജെപിയിൽ ചേർന്നു

‘ചിറയിൻകീഴിൽ രമ്യാഹരിദാസിന് സീറ്റ് കൊടുത്തു’; യൂത്ത്കോൺഗ്രസ് നേതാക്കളായ ബി എസ് അനൂപും ആർ എസ് അരുൺരാജും ബിജെപിയിൽ ചേർന്നു

കെ സുധാകരന്റെ വീട്ടിലെത്തി കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർഥി ടി ഓ മോഹനൻ; സുധാകരൻ മറ്റന്നാൾ പ്രചാരണത്തിനിറങ്ങും

കെ സുധാകരന്റെ വീട്ടിലെത്തി കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർഥി ടി ഓ മോഹനൻ; സുധാകരൻ മറ്റന്നാൾ പ്രചാരണത്തിനിറങ്ങും

ഫുട്‌ബോള്‍ ലോകകപ്പിലെ അമേരിക്കയിലെ മത്സരങ്ങള്‍ മാറ്റണമെന്ന ഇറാന്റെ ആവശ്യം തള്ളി ഫിഫ

ഫുട്‌ബോള്‍ ലോകകപ്പിലെ അമേരിക്കയിലെ മത്സരങ്ങള്‍ മാറ്റണമെന്ന ഇറാന്റെ ആവശ്യം തള്ളി ഫിഫ

എഫ്ബി പോസ്റ്റ് വിവാദത്തില്‍ പ്രതികരിച്ച് അടൂര്‍ പ്രകാശ്; ‘ചില കണ്‍ഫ്യൂഷന്‍സ് വന്നപ്പോഴാണ് പിന്‍വലിച്ചത്, ഇപ്പോള്‍ പോസ്റ്റ് വീണ്ടുമിട്ടു’

എഫ്ബി പോസ്റ്റ് വിവാദത്തില്‍ പ്രതികരിച്ച് അടൂര്‍ പ്രകാശ്; ‘ചില കണ്‍ഫ്യൂഷന്‍സ് വന്നപ്പോഴാണ് പിന്‍വലിച്ചത്, ഇപ്പോള്‍ പോസ്റ്റ് വീണ്ടുമിട്ടു’