സിപിഐഎം പ്രവർത്തകർ ആക്രമിച്ച കാറിന്റെ ഡ്രൈവർക്ക് പരുക്ക്; ജനറൽ ആശുപത്രിയിലേക്ക് മാറ്റി

സിപിഐഎം പ്രവർത്തകർ ആക്രമിച്ച കാറിന്റെ ഡ്രൈവർക്ക് പരുക്ക്. കണ്ണിന് പരിക്കേറ്റ ഡ്രൈവറെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.തകർന്ന വാഹനങ്ങൾ തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുന്നു. ഇ ഡി യുടെ മൂന്ന് വാഹനങ്ങളാണ് സിപിഐഎം പ്രവർത്തകർ അടിച്ചു തകർത്തത്. കാറിന്‍റെ ചില്ല് എറിഞ്ഞുപൊട്ടിച്ചു. റെയ്ഡ് കഴിഞ്ഞ് പുറത്തിറങ്ങിയ ഉദ്യോഗസ്ഥരെ സിപിഐഎം പ്രവര്‍ത്തകര്‍ കൂകിവിളിച്ചാണ് സ്വീകരിച്ചത്.

മൂന്ന് വാഹനത്തിന്‍റെയും ഗ്ലാസ് അടിച്ചുതകര്‍ത്തു. പ്രതിഷേധം പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥയാണ്. അതിനിടെ ബേക്കറി ജങ്ഷനിൽ വീണ്ടും എസ്എഫ്ഐ സംഘർഷം ഉണ്ടായി.സിപിഎം പ്രവർത്തകനെ കസ്റ്റഡിയിൽ എടുത്തതാണ് സംഘർഷത്തിനു കാരണം. SFI പ്രവർത്തക്കരും പൊലീസും ഏറ്റുമുട്ടുന്നു.

ഡൽഹിയിലെ പ്രതിഷേധത്തിലും വൻ സംഘർഷം ഉണ്ടായി .സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. റെയ്ഡ് രാഹുൽ ഗാന്ധിക്ക് സംതൃപ്തി നൽകുന്നതാണെന്ന് പിണറായി വിജയൻ പ്രതികരിച്ചു. വീട്ടിൽ റെയ്ഡ് നടത്താൻ ഇഡി കാത്തിരിക്കുകയായിരുന്നു. ഇഡി നടപടി ചിലർക്കെങ്കിലും മനസംതൃപ്തി ഉണ്ടാക്കിയിട്ടുണ്ടാകും.

ഇത് കൊണ്ടൊന്നും തളരില്ല.തളർത്താമെന്ന് വ്യാമോഹിക്കേണ്ട. ഈ റെയ്ഡ് കുറേക്കാലമായി ആഗ്രഹിക്കുന്നത് ചിലരുണ്ടാകാം.ഒന്നിച്ച് ഒറ്റക്കെട്ടായി മുന്നേറാം എന്ന് പ്രവർത്തകരോട് പിണറായി പറഞ്ഞു. സ്വന്തം പാർട്ടിക്ക് എതിരല്ലെങ്കിൽ ആക്രമണം നടന്നോട്ടെയെന്നാണ് കോൺഗ്രസ് നിലപാട്. പ്രതിപക്ഷത്തിന് നേരെ രാജ്യത്ത് വ്യാപക ആക്രമണമാണ് നടക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.

Related Posts

കെ. സുധാകരന്റെ ‘തൂഫാൻ വാരിയർ’ കൊലപാതക ശ്രമത്തിന് പിടിയിൽ; ബാറില്‍ മദ്യപിച്ച് സംഘര്‍ഷമുണ്ടാക്കി യുവാവിനെതിരെ നടത്തിയത് ക്രൂര ആക്രമണം
  • June 30, 2026

കോൺഗ്രസ് നേതാവ് കെ. സുധാകരന്റെ ‘തൂഫാൻ വാരിയർ’ കൊലപാതക ശ്രമത്തിന് പിടിയിൽ. പിടിയിലായത് കൊച്ചങ്ങാടി സ്വദേശി ഷിബു എന്ന മുഹമ്മദ് റിസ. മട്ടാഞ്ചേരി ബാറിൽ ഇന്നലെയാണ് യുവാവിനെ ഷിബു ക്രൂരമായി അക്രമിച്ചത്. അതിക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. കെ.സുധാകരൻ പങ്കെടുത്ത ഗുണ്ടകളുടെ…

Continue reading
പോഷണ്‍ അഭിയാന്‍ പദ്ധതി; കേന്ദ്ര ഫണ്ട് ലഭിക്കുന്നില്ല; അങ്കണവാടികള്‍ക്ക് 26 കോടി രൂപ കുടിശിക
  • June 29, 2026

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പോഷന്‍ അഭിയാനില്‍ സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് കോടികളുടെ കുടിശിക. 26 കോടി രൂപയാണ് കുടിശിക ആയിട്ടുള്ളത്. ഇന്‍സെന്റിവുകളും കമ്മ്യൂണിറ്റി അധിഷ്ഠിത പരിപാടികളുടെയും തുകയാണ് മാസങ്ങളായി കുടിശികയുള്ളത്. കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന അംഗണവാടികളുടെ കാര്യത്തിലും തുടരുന്നുവെന്നാണ് വിമര്‍ശനം. പോഷന്‍ അഭിയാന്‍ പദ്ധതിയില്‍…

Continue reading

You Missed

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല

ചാനൽചർച്ചയിലെ പരാമർശം: അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിൽ UDF-ൽ എതിർപ്പ്

ചാനൽചർച്ചയിലെ പരാമർശം: അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിൽ UDF-ൽ എതിർപ്പ്

കൈപ്പമംഗലം വാഹനാപകടം; വിദ്യാർഥികൾ മദ്യലഹരിയിൽ നാട്ടുകാരുമായി തർക്കമുണ്ടായി, അന്വേഷണം പ്രത്യേക സംഘത്തിന്

കൈപ്പമംഗലം വാഹനാപകടം; വിദ്യാർഥികൾ മദ്യലഹരിയിൽ നാട്ടുകാരുമായി തർക്കമുണ്ടായി, അന്വേഷണം പ്രത്യേക സംഘത്തിന്

മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണം: തീരുമാനം വൈകരുത്; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ

മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണം: തീരുമാനം വൈകരുത്; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ