സന്ദീപ് വാര്യരും LDF ബൂത്ത്‌ ഏജന്റുമാരും തമ്മിൽ വാക്കുതർക്കം; ബോധപൂർവം പ്രശ്നമുണ്ടാക്കാനുള്ള ശ്രമമെന്ന് LDF

സന്ദീപ് വാര്യരും എൽഡിഎഫ് ബൂത്ത്‌ ഏജന്റുമാരും തമ്മിൽ ബൂത്തിനകത്ത് വാക്കുതർക്കം .തൃക്കരിപ്പൂർ പുത്തിലോട്ട് ബൂത്ത്‌ 137ലാണ് സംഭവം. കള്ളവോട്ട് ആരോപണവുമായാണ് സന്ദീപ് ബൂത്തിലെത്തിയത്. ബോധപൂർവം പ്രശ്നമുണ്ടാക്കാനുള്ള ശ്രമമെന്ന് എൽഡിഎഫ് പ്രവർത്തകർ പ്രതികരിച്ചു.

പൊലീസ് ഇടപെട്ടിട്ടും ബൂത്തിൽ നിന്ന് പോവാതെ സന്ദീപ് വാര്യർ അവിടെ തുടർന്നു. കള്ളവോട്ട് ചോദ്യം ചെയ്ത യുഡിഎഫ് ബൂത്ത്‌ ഏജന്റുമാരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് സന്ദീപ് വാര്യർ ആരോപിച്ചു. യു.ഡി.എഫ്. ഏജന്റ് കള്ളവോട്ട് ആരോപിച്ചതിനെ തുടർന്നാണ് തർക്കം ഉടലെടുത്തത്. വോട്ട് ചെയ്യാനെത്തിയ ആൾ തന്റെ വോട്ട് തന്നെയാണെന്ന് ഉറപ്പിച്ചു പറഞ്ഞതോടെ ബൂത്തിനുള്ളിൽ വാക്കുതർക്കം രൂക്ഷമായി.

സ്ഥാനാർത്ഥിയുടെ ഇടപെടൽ ബൂത്തിനുള്ളിൽ വലിയ തോതിലുള്ള അസ്വസ്ഥതയ്ക്കും വാക്കേറ്റത്തിനും കാരണമായി. സംഭവത്തെ തുടർന്ന് എൽ.ഡി.എഫ്. പ്രവർത്തകരും മറ്റ് ഏജന്റുമാരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ബൂത്തിലെ സമാധാനപരമായ അന്തരീക്ഷം തകർക്കാനുള്ള ശ്രമമാണ് നടന്നതെന്ന് എൽ ഡി എഫ് പ്രവർത്തകർ ആരോപിച്ചു

Related Posts

പാലക്കാട് LDF സ്ഥാനാർഥിക്ക് വോട്ട് അഭ്യർഥിച്ച് BJP സ്ഥാനാർഥി; വിവാദം ആയതോടെ പോസ്റ്റ്‌ പിൻവലിച്ചു
  • April 9, 2026

പാലക്കാട്‌ ചിറ്റൂർ മണ്ഡലത്തിൽ LDF സ്ഥാനാർഥിക്ക് വേണ്ടി വോട്ട് ചോദിച് NDA സ്റ്റാനാർഥിയിടെ ഫേസ്ബുക്ക്‌ പോസ്റ്റ്‌. വിവാദം ആയതോടെ പോസ്റ്റ്‌ പിൻവലിച്ചു. മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി പ്രണേഷ് രാജേന്ദ്രന്റെ ഫേസ്ബുക്ക് പേജിലാണ് എൽഡിഎഫ് സ്ഥാനാർഥി അഡ്വ. വി. മുരുകദാസിന് വോട്ട് അഭയാർഥിച്ചുകൊണ്ടുള്ള…

Continue reading
ഒന്നാം പിണറായി സർക്കാർ നിപയും പ്രളയവും അടക്കം നേരിട്ടത് രണ്ടാം ഭരണത്തിലേക്ക് നയിച്ചു, ഇത്തവണ അങ്ങനെയുണ്ടായില്ല’; ജഗദീഷ്
  • April 9, 2026

ഒന്നാം പിണറായി സർക്കാർ നിപയും പ്രളയവും അടക്കം നേരിട്ടത് രണ്ടാം ഭരണത്തിലേക്ക് നയിച്ചു, ഇത്തവണ അങ്ങനെയുണ്ടായില്ലെന്ന് നടൻ ജഗദീഷ്. നേമം മണ്ഡലത്തിലെ കാലടി സ്കൂളിലെ ബൂത്തിലെത്തിയാണ് നടന്‍ ജഗദീഷ് വോട്ട് ചെയ്തത്. ഒരു പ്രവചനവും നടത്താനില്ലെന്ന് ജഗദീഷ് മാധ്യമങ്ങളോട് പറഞ്ഞു. ഒരു…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

പാലക്കാട് വോട്ടിനു പണം: NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു

പാലക്കാട് വോട്ടിനു പണം: NDA പ്രതിനിധികൾക്കെതിരെ കേസെടുത്തു

സന്ദീപ് വാര്യരും LDF ബൂത്ത്‌ ഏജന്റുമാരും തമ്മിൽ വാക്കുതർക്കം; ബോധപൂർവം പ്രശ്നമുണ്ടാക്കാനുള്ള ശ്രമമെന്ന് LDF

സന്ദീപ് വാര്യരും LDF ബൂത്ത്‌ ഏജന്റുമാരും തമ്മിൽ വാക്കുതർക്കം; ബോധപൂർവം പ്രശ്നമുണ്ടാക്കാനുള്ള ശ്രമമെന്ന് LDF

പാലക്കാട് LDF സ്ഥാനാർഥിക്ക് വോട്ട് അഭ്യർഥിച്ച് BJP സ്ഥാനാർഥി; വിവാദം ആയതോടെ പോസ്റ്റ്‌ പിൻവലിച്ചു

പാലക്കാട് LDF സ്ഥാനാർഥിക്ക് വോട്ട് അഭ്യർഥിച്ച് BJP സ്ഥാനാർഥി; വിവാദം ആയതോടെ പോസ്റ്റ്‌ പിൻവലിച്ചു

‘തൃക്കാക്കരയിൽ അഖിൽ മാരാർ തരംഗം: മാധ്യമങ്ങൾക്ക് മനസിലാകില്ല’; അഖിൽ മാരാർ

‘തൃക്കാക്കരയിൽ അഖിൽ മാരാർ തരംഗം: മാധ്യമങ്ങൾക്ക് മനസിലാകില്ല’; അഖിൽ മാരാർ

വെടിനിര്‍ത്തലിന് പിന്നാലെ പശ്ചിമേഷ്യയിലെ സാഹചര്യം സൂക്ഷമമായി നിരീക്ഷിച്ച് ഇന്ത്യ; ഇന്ത്യക്കാര്‍ ഉടനടി ഇറാന്‍ വിടണമെന്ന് എംബസി

വെടിനിര്‍ത്തലിന് പിന്നാലെ പശ്ചിമേഷ്യയിലെ സാഹചര്യം സൂക്ഷമമായി നിരീക്ഷിച്ച് ഇന്ത്യ; ഇന്ത്യക്കാര്‍ ഉടനടി ഇറാന്‍ വിടണമെന്ന് എംബസി

വോട്ടര്‍മാരെ പത്തുകാര്യങ്ങള്‍ ഓര്‍മിപ്പിച്ച് പിണറായിക്ക് ബൈ ബൈ പറഞ്ഞ് കെസി വേണുഗോപാൽ

വോട്ടര്‍മാരെ പത്തുകാര്യങ്ങള്‍ ഓര്‍മിപ്പിച്ച് പിണറായിക്ക് ബൈ ബൈ പറഞ്ഞ് കെസി വേണുഗോപാൽ