വിമത കൺവെൻഷനിലെ വിമർശനത്തിന് പിന്നാലെ പി കെ ശശി സിപിഐഎമ്മിൽ നിന്ന് പുറത്തേക്ക്

പാലക്കാട്ടെ സിപിഐഎം വിമതരുടെ കൺവെൻഷനിൽ പങ്കെടുത്തതിന് പിന്നാലെ മുൻ എംഎൽഎ പികെ ശശി പാർട്ടിയിൽ നിന്ന് പുറത്തേക്ക്. കൺവെൻഷനിൽ സിപിഐഎമ്മിനെതിരെയും ജില്ലാ സെക്രെട്ടറി ഇഎൻ സുരേഷ് ബാബുവിനെയും കടന്നാക്രമിക്കുകയായിരുന്നു പി കെ ശശി. (P.K Sasi

സ്പിരിറ്റ് കച്ചവടക്കാരാണ് മഹാരഥന്മാരിരിക്കുന്ന കസേരയിൽ കയറി ഇരിക്കുന്നതെന്നും വിമതരുടെയല്ല, വിപ്ലവകാരികളുടെ കൺവെൻഷനെന്നും 7 ജില്ലാ കമ്മിറ്റി അംഗങ്ങൾ വൈകാതെ ഈ കൂട്ടായ്മയിൽ ചേരും തിരുത്താൻ തയ്യാറായാൽ ഞങ്ങൾ നാളെ ചെങ്കൊടി പിടിക്കുമെന്നും ശശി പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.

പാർട്ടി അംഗത്വത്തിൽ തുടരുന്നതിനിടെ വിമത കൺവെൻഷനിൽ പങ്കെടുത്തതും അതിന്റെ ഉദ്ഘാടകനായി പി കെ ശശി മാറിയത് കടുത്ത അച്ചടക്ക ലംഘനമാണെന്നാണ് സിപിഐഎം നേതാക്കൾ ചൂണ്ടിക്കാണിക്കുന്നത്. സംസ്ഥാന നേത്യത്വവുമായി കൂടിയാലോചിച്ച ശേഷമായിരിക്കും നടപടികളിലേക്ക് കടക്കുക.

കള്ളു കുടിച്ച് ഇരിക്കുമ്പോഴാണ് ലോക്കൽ സെക്രട്ടറിയെ തീരുമാനിക്കുന്നത്. സ്പിരിറ്റ് കേസിലെ പ്രതികൾ പാർട്ടിയിലേക്ക് വരുന്നു. ശരിയായ പാർട്ടിക്ക് വേണ്ടി നടപടി എടുത്തവർ, തരംതാഴ്ത്തപ്പെട്ടവർ, ജോലിയിൽ നിന്നും പിരിച്ചുവിട്ടവർ എന്നിവരാണ് കൺവെൻഷനിൽ പങ്കെടുക്കുന്നതെന്നും പി കെ ശശി വിമർശിച്ചിരുന്നു.

തന്നോട് ഒരു DYFi ക്കാരനായ യുവാവ് പറഞ്ഞു. കഞ്ചാവ് ആദ്യം വലിച്ചത് DYFI ജില്ലാ യൂത്ത് സെന്ററിൽ വെച്ചനാണെന്ന്. കഞ്ചാവ് നൽകിയത് DYFI സെക്രട്ടറിയും. തെമ്മാടിത്തരം അനുസരിക്കുന്നവർക്ക് സിപിഐഎമ്മിൽ നിൽക്കാം. നിങ്ങൾക്ക് വാലാട്ടി നിൽക്കാൻ നായ്ക്കളെ കിട്ടും, ഉശിരുള്ള കമ്മ്യുണിസ്റ്റുകാരനെ കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Posts

‘വിവാഹത്തിന് മുന്‍പേ ശ്യാമള പാര്‍ട്ടി പദവികളില്‍ സജീവം; എന്റെ ഭാര്യ എന്നത് ഇപ്പോള്‍ പൊട്ടിമുളച്ചത് എങ്ങനെ’?; എം വി ഗോവിന്ദന്‍
  • March 5, 2026

തളിപ്പറമ്പ് സീറ്റ് പികെ ശ്യാമളയ്ക്ക് നല്‍കിയതിനെ ചൊല്ലിയുള്ള വിവാദത്തില്‍ പ്രതിരോധം തീര്‍ത്ത് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. വിവാഹത്തിന് മുന്‍പേ ശ്യാമള പാര്‍ട്ടി പദവികളില്‍ സജീവമാണെന്നും, തന്റെ ഭാര്യ എന്നത് ഇപ്പോള്‍ പൊട്ടിമുളച്ചത് എങ്ങനെയെന്നും സംസ്ഥാന സമിതിയില്‍ എംവി ഗോവിന്ദന്‍…

Continue reading
പികെ ശശിയെ പുറത്താക്കി സിപിഐഎം, പോരാട്ടം തുടരുക തന്നെ ചെയ്യുമെന്ന് ശശി
  • March 5, 2026

പി കെ ശശിയെ സിപിഐഎം പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. പാലക്കാട് നടന്ന വിമത കൺവെൻഷനിൽ പങ്കെടുത്തതിന് തൊട്ടുപിന്നാലെയാണ് ശശിക്കെതിരെ നടപടിയെടുത്തത്. ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനമാണ് ശശി നടത്തിയത്. ഇതിന് പിന്നാലെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. ശശി ഉന്നയിച്ച ആരോപണത്തിൽ എന്തെങ്കിലും…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

കേരള സ്‌റ്റോറി’യുടെ പേര് മാറ്റണം; ഹര്‍ജിക്കാരന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

കേരള സ്‌റ്റോറി’യുടെ പേര് മാറ്റണം; ഹര്‍ജിക്കാരന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

‘വിവാഹത്തിന് മുന്‍പേ ശ്യാമള പാര്‍ട്ടി പദവികളില്‍ സജീവം; എന്റെ ഭാര്യ എന്നത് ഇപ്പോള്‍ പൊട്ടിമുളച്ചത് എങ്ങനെ’?; എം വി ഗോവിന്ദന്‍

‘വിവാഹത്തിന് മുന്‍പേ ശ്യാമള പാര്‍ട്ടി പദവികളില്‍ സജീവം; എന്റെ ഭാര്യ എന്നത് ഇപ്പോള്‍ പൊട്ടിമുളച്ചത് എങ്ങനെ’?; എം വി ഗോവിന്ദന്‍

അസർബൈജാനിലും ഇറാൻ ആക്രമണം; നഖ്ചിവാൻ വിമാനത്താവളത്തിന് നേരെ ഇറാനിയൻ ഡ്രോൺ ആക്രമണം

അസർബൈജാനിലും ഇറാൻ ആക്രമണം; നഖ്ചിവാൻ വിമാനത്താവളത്തിന് നേരെ ഇറാനിയൻ ഡ്രോൺ ആക്രമണം

ആയത്തുല്ല അലി ഖമനയിയുടെ വധം, അനുശോചനം രേഖപ്പെടുത്തി ഇന്ത്യ; അനുശോചന പുസ്തകത്തിൽ ഒപ്പിട്ട് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി

ആയത്തുല്ല അലി ഖമനയിയുടെ വധം, അനുശോചനം രേഖപ്പെടുത്തി ഇന്ത്യ; അനുശോചന പുസ്തകത്തിൽ ഒപ്പിട്ട് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി

നവകേരള സര്‍വേ ദീര്‍ഘിപ്പിച്ച് സര്‍ക്കാരിന്റെ ഉത്തരവ്; മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചു