രാജ്യസഭാ തിരഞ്ഞെടുപ്പ്; നിതീഷ് കുമാർ ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിച്ചേക്കും

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്ന് രാജ്യസഭാ തിരഞ്ഞെടുപ്പിനായി നാമനിർദ്ദേശപത്രിക സമർപ്പിച്ചേക്കും. കഴിഞ്ഞദിവസം തന്നെ അദ്ദേഹം പത്രികയിൽ ഒപ്പുവെച്ചതായാണ് പാർട്ടി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. ആരോഗ്യ കാരണങ്ങളെ തുടർന്നാണ് നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ തീരുമാനിച്ചത്. നിതീഷ് കുമാർ  ഒഴിയുന്ന പശ്ചാത്തലത്തിൽ ബിജെപി മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കും. നിലവിലെ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി മുഖ്യമന്ത്രിയാകുമെന്നാണ് വിവരം. നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുമാറിനെ  ഉപമുഖ്യമന്ത്രിയാക്കാൻ ആണ് ധാരണ. രാജ്യസഭാ തിരഞ്ഞെടുപ്പിനായുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും.

നിതീഷ് കുമാറിന്റെ ഈ മാറ്റം ബിഹാറിലെ രാഷ്ട്രീയ സമവാക്യങ്ങളെ അടിമുടി മാറ്റുമെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. രാജ്യസഭയിലേക്ക് പോകുന്നതോടെ കേന്ദ്ര മന്ത്രിസഭയിൽ അദേഹത്തിന് നിർണായകമായ വകുപ്പുകൾ ലഭിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഇത് ജെഡിയുവിനുള്ളിലെ വലിയൊരു തലമുറമാറ്റത്തിനുള്ള തുടക്കമായാണ് രാഷ്ട്രീയ ലോകം കാണുന്നത്

Related Posts

എ.കെ ശശീന്ദ്രൻ മത്സരിക്കുന്നതിൽ NCP യിൽ എതിർപ്പ്
  • March 5, 2026

എലത്തൂരിൽ വീണ്ടും മത്സരിക്കാൻ ഒരുങ്ങുന്ന എ.കെ.ശശീന്ദ്രന്റെ സ്ഥാനാർഥിത്വത്തിനെതിരെ എൻസിപിയിൽ എതിർപ്പ് ശക്തം. നേതൃയോഗത്തിലും ശശീന്ദ്രൻ മത്സരിക്കുന്നതിനെതിരെ അതൃപ്തി അറിയിച്ച് നേതാക്കൾ. ഇന്നലെ ചേർന്ന പാർലമെന്ററി സമിതിയിൽ 12 പേരിൽ 8 പങ്കെടുത്ത യോഗത്തിൽ രണ്ടുപേർ എ കെ ശശീന്ദ്രന്റെ സ്ഥാനാർഥിത്വത്തിനെതിരെ രംഗത്തുവന്നു.…

Continue reading
സ്ഥാനാർഥി നിർണയ ചർച്ച; സിപിഐഎം സംസ്ഥാന സമിതി യോഗം ഇന്ന് ചേരും
  • March 5, 2026

സ്ഥാനാർഥി നിർണയ ചർച്ചകൾക്കായി സിപിഐഎം സംസ്ഥാന സമിതി യോഗം ഇന്ന് ചേരും. സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാക്കിയ പട്ടിക സമിതിയിൽ വിശദമായി ചർച്ച ചെയ്യും. തർക്കമുള്ള മണ്ഡലങ്ങളിൽ സംസ്ഥാന സമിതിയുടെ തീരുമാനം നിർണായകമാകും. സംസ്ഥാന കമ്മിറ്റി അംഗീകരിക്കുന്ന സ്ഥാനാർഥിപ്പട്ടിക ജില്ലാ കമ്മിറ്റികളിൽ ചർച്ച…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

സംസ്ഥാനത്ത് SSLC, പ്ലസ് വൺ പരീക്ഷകൾക്ക് ഇന്ന് തുടക്കം

സംസ്ഥാനത്ത് SSLC, പ്ലസ് വൺ പരീക്ഷകൾക്ക് ഇന്ന് തുടക്കം

ഇറാൻ – ഇസ്രയേൽ ആക്രമണം; ഗൾഫ് രാജ്യങ്ങളിൽ ആശങ്ക ഒഴിയുന്നു

ഇറാൻ – ഇസ്രയേൽ ആക്രമണം; ഗൾഫ് രാജ്യങ്ങളിൽ ആശങ്ക ഒഴിയുന്നു

ആഗോള അയ്യപ്പ സംഗമം; വരവ് ചെലവ് കണക്കുകളു‌ടെ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും