നാട്ടികയിലെ സ്ഥാനാർഥി പ്രഖ്യാപനത്തിൽ CPIൽ പൊട്ടിത്തെറി; ‘ഗീത ഗോപിക്ക് എന്താണ് പ്രത്യേകത?’ അതൃപ്തിയുമായി സിസി മുകുന്ദൻ

തൃശൂർ നാട്ടികയിലെ സ്ഥാനാർഥി പ്രഖ്യാപനത്തിൽ സിപിഐയിൽ പൊട്ടിത്തെറി. തന്നെ ഒഴിവാക്കി ഗീതാ ഗോപിയെ സ്ഥാനാർഥി ആക്കിയതിനെതിരെ സിറ്റിങ് എംഎൽഎ സി സി മുകുന്ദൻ രംഗത്തെത്തി. രണ്ടാമതും മത്സരത്തിന് അവസരം നല്കാത്തത്തിലും അതൃപ്തി സി സി മുകുന്ദൻ സ്വതന്ത്ര സ്ഥാനാർഥിയാകാൻ സാധ്യത.

ഗീതാ ഗോപിക്കെതിരെ പൊട്ടിത്തെറിച്ച് സിസി മുകുന്ദൻ. ഗീത ഗോപിക്ക് എന്താണ് പ്രത്യേകതയെന്ന് അദേഹം ചോദിച്ചു. മറ്റാരെ നിർത്തിയാലും തനിക്ക് കുഴപ്പമില്ല. മേൽഘടകത്തിൽ നിന്ന് ഒരു അറിയിപ്പും തനിക്ക് വന്നിട്ടില്ല. സ്ഥാനാർത്ഥിയെ അംഗീകരിക്കില്ലെന്ന് സിസി മുകുന്ദൻ ട്വന്റിഫോറിനോ പ്രതകരിച്ചു. മണ്ഡലം കമ്മിറ്റിയിൽ സിസി മുകുന്ദനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. മണ്ഡലം നോക്കുന്നില്ലെന്നതുൾപ്പെടെയുള്ള വിമർശനമാണ് ഉയർന്നിരുന്നത്.

ചേരിതിരിഞ്ഞും സിസി മുകുന്ദനായി വാദം നടന്നു. ജില്ലയില്‍ നിന്ന് ഒരു വനിതാ സ്ഥാനാര്‍ഥി വേണമെന്നും നാട്ടികയില്‍ ഗീത ഗോപിയെ പരിഗണിക്കണമെന്നുമായിരുന്നു ഒരു വിഭാഗം നേതാക്കള്‍ നിലപാടെടുക്കുകയായിരുന്നു. ഈ വിഷയത്തിലാണ് സിസി മുകുന്‍ അതൃപ്തിയുമായി രംഗത്തെത്തിയത്. ഒരു ഘട്ടത്തിൽ പോലും പാർട്ടി പരി​ഗണിച്ചില്ലെന്നും അനാരോ​ഗ്യമുണ്ടായപ്പോൾ പോലും പാർട്ടിക്കും മണ്ഡലത്തിനും വേണ്ടി കൃത്യമായി ഇടപെട്ട ആളാണ് സിസി മുകുന്ദനെന്ന് അനുകൂലികൾ പറയുന്നു.

അതേസമയം പാർട്ടി ഏൽപ്പിച്ച ചുമതല നിർവഹിക്കുമെന്ന് നാട്ടികയിലെ സിപിഐ സ്ഥാനാർഥി ഗീത ഗോപി വ്യക്തമാക്കി. സി സി മുകുന്ദന്റെ ആരോപണങ്ങൾക്ക് പാർട്ടി മറുപടി പറയുമെന്നും ഗീത ഗോപി പ്രതികരിച്ചു.

Related Posts

പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം ഇന്ന് ആരംഭിക്കും; സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കും
  • March 9, 2026

പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം ഇന്ന് ആരംഭിക്കും. ചൂടേറിയ ചർച്ചകൾക്കും ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടലിനും ഈ സമ്മേളനം സാക്ഷ്യം വഹിക്കും. ലോക്സഭാ സ്പീക്കർ ഓം ബിർളക്ക് എതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും കോൺഗ്രസ് എംപിമാരായ കൊടിക്കുന്നിൽ സുരേഷ്,മുഹമ്മദ് ജാവേദ്…

Continue reading
‘പുതുയുഗ യാത്ര ജനം ഏറ്റെടുത്തു; സമാപന സമ്മേളനത്തിൽ സർപ്രൈസ് ഉണ്ടാകും’; വിഡി സതീശൻ
  • March 7, 2026

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത്. സമാപന സമ്മേളനത്തിൽ സർപ്രൈസ് ഉണ്ടാകുമെന്ന് വി ഡി സതീശൻ ട്വന്റിഫോറിനോട് പറഞ്ഞു. പുതുയുഗ യാത്ര ജനം ഏറ്റെടുത്തു. യുഡിഎഫ് കേരളത്തെ പുനർനിർമ്മിക്കുമെന്നും വി ഡി…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ചേട്ടന്റെ ചിറകില്‍ ഇന്ത്യയ്ക്ക് കിരീടം; ന്യൂസിലന്‍ഡിനെ തകര്‍ത്തത് 96 റണ്‍സിന്

ചേട്ടന്റെ ചിറകില്‍ ഇന്ത്യയ്ക്ക് കിരീടം; ന്യൂസിലന്‍ഡിനെ തകര്‍ത്തത് 96 റണ്‍സിന്

‘ന്യൂസിലന്‍ഡിനോട് അവന്‍ പ്രതികാരം തീര്‍ക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു, അതാണെന്റെ മകന്‍… ഇതാണവന്റെ കളി’; സഞ്ജുവിന്റെ പിതാവ്

‘ന്യൂസിലന്‍ഡിനോട് അവന്‍ പ്രതികാരം തീര്‍ക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു, അതാണെന്റെ മകന്‍… ഇതാണവന്റെ കളി’; സഞ്ജുവിന്റെ പിതാവ്

‘യുദ്ധത്തിൽ റഷ്യ സഹായിക്കുന്നുണ്ട്; സൈനിക സഹകരണം പുതിയ കാര്യമല്ല’; ഇറാൻ വിദേശകാര്യ മന്ത്രി

‘യുദ്ധത്തിൽ റഷ്യ സഹായിക്കുന്നുണ്ട്; സൈനിക സഹകരണം പുതിയ കാര്യമല്ല’; ഇറാൻ വിദേശകാര്യ മന്ത്രി

പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം ഇന്ന് ആരംഭിക്കും; സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കും

പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം ഇന്ന് ആരംഭിക്കും; സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കും

ജാസ്‍ലിയ കാറിടിച്ച് മരിച്ച കേസ്; പ്രതിയെ പിടികൂടുന്നതിൽ പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് റിപ്പോർട്ട്

ജാസ്‍ലിയ കാറിടിച്ച് മരിച്ച കേസ്; പ്രതിയെ പിടികൂടുന്നതിൽ പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് റിപ്പോർട്ട്

അതിവേഗ റെയിൽപ്പാത: പ്രവർത്തനങ്ങളുമായി ഇ. ശ്രീധരൻ മുന്നോട്ട്