ഓട്ടോ ഡ്രൈവർ, കർഷകൻ, റബർ ടാപ്പിങ്ങ് തൊഴിലാളി എന്നിവർക്കൊപ്പം എത്തി; പി.വി അൻവർ നാമനിർദേശപത്രിക സമർപ്പിച്ചു


നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി.വി അൻവർ നാമനിർദേശപത്രിക സമർപ്പിച്ചു. ഒരു കർഷകനും ഓട്ടോറിക്ഷാ തൊഴിലാളിയും റബ്ബർ ടാപ്പിങ്ങ് തൊഴിലാളിയുമായിരുന്നു നാമനിർദ്ദേശ പത്രിക സമർപ്പിക്കുമ്പോൾ അൻവറിനൊപ്പം ഉണ്ടായിരുന്നത്. സാധാരണക്കാരുടെ സ്ഥാനാർത്ഥിയായാണ് മത്സരിക്കുന്നത് എന്ന് പ്രഖ്യാപിച്ചാണ് അൻവർ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ എത്തിയത്.

റോഡ് ഷോക്ക് ശേഷമാണ് നിലമ്പൂർ താലൂക്ക് ഓഫീസിൽ അന്‍വര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനെത്തിയത്. നിലമ്പൂർ ചന്തക്കുന്നിൽ നിന്നാണ് റോഡ് ഷോയുമായി അന്‍വറെത്തിയത്. ഉപവരണാധികാരി നിലമ്പൂർ തഹസിൽദാർ എം പി ബിന്ദുവിനു മുൻപാകെയാണ് പത്രിക സമർപ്പിച്ചത്.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജ് ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. സിപിഐ.എം പോളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവൻ,സിപിഐ സംസ്ഥാന അസി.സെക്രട്ടറി പി.പി സുനീർ എം.പി,പി.കെ സൈനബ, മന്ത്രി വി അബ്ദുറഹ്മാൻ എന്നിവർക്കൊപ്പം എത്തിയാണ് പത്രിക നൽകിയത്. യുഡി എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് കഴിഞ്ഞദിവസം നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു.

Related Posts

‘വിദ്യാർഥി സംഘടനാ നേതാക്കൾ പലരും ലഹരിക്ക് അടിമകൾ; ഇത്തരം തെമ്മാടികളല്ല നാടിൻ്റെ കരുത്ത്’; കേരള സർവകലാശാല VC
  • March 13, 2026

വിവാദ പരാമർശവുമായി കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ. വിദ്യാർത്ഥി സംഘടനാ നേതാക്കൾ പലരും ലഹരിക്ക് അടിമകളാണ്. പരിശോധന നടത്തിയാൽ എത്ര പേർ ലഹരിക്ക് അടിമകളാണെന്ന് അറിയാനാകും. തെമ്മാടികളെ ചെറുക്കുന്നവരിലൂടെയാണ് രാജ്യം വളരുകയെന്നും ഡോ. മോഹനൻ കുന്നുമ്മൽ പറഞ്ഞു. ലഹരി…

Continue reading
യുദ്ധം അടുക്കളയെ പോലും ബാധിച്ചിരിക്കുന്നു, അമേരിക്കയുടെ ദാസ്യന്മാരായി ഇന്ത്യ മാറുന്നു; ആദ്യമേ ഇടതുപക്ഷം മുന്നറിയിപ്പ് നൽകിയതാണ്’: എം.വി.ഗോവിന്ദൻ
  • March 13, 2026

ചേരിചേരാ നയമുണ്ടായിരുന്ന ഇന്ത്യ ഇന്ന് അമേരിക്കയ്ക്ക് പൂർണമായി വിധേയപ്പെട്ടുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അമേരിക്കയുടെ ജൂനിയർ പങ്കാളിയായി ഇന്ത്യ മാറുന്നു. കോൺഗ്രസ് പിന്തുടർന്നുവന്ന നയവും ബിജെപിയുടെ നയവും ഒന്ന്. ഇന്ത്യൻ മാർക്കറ്റ് അമേരിക്കയ്ക്ക് തുറന്നു കൊടുത്തതോടെ കർഷകർ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

കോന്നിയില്‍ ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനെത്തിയ ബന്ധു തലയ്ക്കടിയേറ്റ് മരിച്ചു

കോന്നിയില്‍ ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനെത്തിയ ബന്ധു തലയ്ക്കടിയേറ്റ് മരിച്ചു

മുജ്തബ ഖമനയി ഉള്‍പ്പെടെയുള്ള ആറ് പ്രമുഖ നേതാക്കളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 92,47,48,000 രൂപ പാരിതോഷികം; പ്രഖ്യാപനവുമായി അമേരിക്ക

മുജ്തബ ഖമനയി ഉള്‍പ്പെടെയുള്ള ആറ് പ്രമുഖ നേതാക്കളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 92,47,48,000 രൂപ പാരിതോഷികം; പ്രഖ്യാപനവുമായി അമേരിക്ക

നാവിക് പ്രതിസന്ധിയിൽ; ഒരു ഉപഗ്രഹം കൂടി നിലച്ചതായി ISRO

നാവിക് പ്രതിസന്ധിയിൽ; ഒരു ഉപഗ്രഹം കൂടി നിലച്ചതായി ISRO

ശബരിമല യുവതി പ്രവേശനം; സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയില്‍ നിലപാടറിയിക്കും

ശബരിമല യുവതി പ്രവേശനം; സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയില്‍ നിലപാടറിയിക്കും

പാചകവാതക പ്രതിസന്ധിയിൽ വലഞ്ഞ് ജനം; സംസ്ഥാനത്ത് പകുതിയോളം ഹോട്ടലുകൾ അടച്ചു

പാചകവാതക പ്രതിസന്ധിയിൽ വലഞ്ഞ് ജനം; സംസ്ഥാനത്ത് പകുതിയോളം ഹോട്ടലുകൾ അടച്ചു

നിര്‍ബന്ധിത ആര്‍ത്തവ അവധി: ‘സ്ത്രീകളെ ജോലിക്കെടുക്കാന്‍ കമ്പനികള്‍ മടിച്ചേക്കാം, അത് അവരുടെ കരിയറിനെ ബാധിക്കും’: സുപ്രീംകോടതി