‘ഇ ഡി ആക്രമണത്തിൽ പാർട്ടി പ്രവർത്തകർ ഇല്ല, എത്തിയത് പിണറായി ആരാധകർ; പാർട്ടി ഓഫീസിൽ കയറി അറസ്റ്റ് നടക്കില്ല, പ്രതികൾ ഇവിടെയില്ല’: വി ജോയ്

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വീട്ടിലെ ഇഡി റെയ്ഡിന് പിന്നാലെയുണ്ടായ സിപിഐഎം പ്രതിഷേധത്തിൽ മറുപടിയുമായി സിപിഐഎം നേതാവ് വി ജോയ്. പ്രതികളെ ആരെന്ന് കണ്ടുപിടിച്ച് അറസ്റ്റ് ചെയ്യുന്നതിൽ കുഴപ്പമില്ല. പക്ഷെ പാർട്ടി ഓഫീസിൽ കയറി അത് നടക്കില്ല. ഇതിനകത്ത് പ്രതികൾ ഇല്ല. എസ്എഫ്‌ഐക്കാർ പ്രകടനം നടത്തിവരുമ്പോഴാണ് പ്രകോപനം സൃഷ്‌ടിച്ച്‌ അവർ പ്രതിഷേധത്തിനിടയിൽ കയറുന്നത്.

ഇതിനകത്ത് നിൽക്കുന്നതിൽ ആരും തന്നെ പ്രതികൾ ഇല്ല. ഞങ്ങൾക്ക് ജീവനുള്ളപ്പോൾ ഒരു പൊലീസുകാരും പാർട്ടി ഓഫീസിൽ കയറില്ല. ഇ ഡി ആക്രമണത്തിൽ ഉണ്ടായിരുന്നത് പാർട്ടി പ്രവർത്തകർ അല്ല. പിണറായിയെ സ്നേഹിക്കുന്ന കമ്മ്യൂണിസ്റ് പാർട്ടിയെ സ്നേഹിക്കുന്ന ആരധകരാണ്. ആ വലിയൊരു മോബിനെ ഞങ്ങൾക്ക് തടയാൻ കഴിഞ്ഞില്ല.

അല്ലാതെ പാർട്ടി പ്രവർത്തകർ നേരിട്ട് അഹ്വാനം ചെയ്‌തത്‌ അല്ല. ഒരു വലിയ ജനക്കൂട്ടം ഉണ്ടായിരുന്നു. അവർ പ്രകോപനം സൃഷ്‌ടിച്ചു. പാർട്ടി പ്രവർത്തകർ വലയൻറ് ആയപ്പോൾ അവരെ നേരത്തെ തന്നെ പാർട്ടി ഓഫീസിലേക്ക് പറഞ്ഞുവിട്ടു. വന്നുകൂടിയ ആളുകൾ പ്രകോപനം ഉണ്ടാക്കി അക്രമം അഴിച്ചിവിട്ടുവെന്നും വി ജോയ് വ്യക്തമാക്കി.

തിരുവനന്തപുരത്തെ പിണറായിയുടെ വീട്ടിൽ നിന്ന് ഇഡി ഉദ്യോഗസ്ഥർ മടങ്ങുമ്പോഴാണ് പാർട്ടി പ്രവർത്തകർ ആക്രമാസക്തരായത്. ഇഡി ഉദ്യോഗസ്ഥരുടെ കാറിന്റെ ചില്ലുകൾ പ്രവർത്തകർ അടിച്ച് തകർക്കുകയായിരുന്നു. ഒരു വനിതാ ഉദ്യോഗസ്ഥയടക്കം നാലംഗ ഇഡി ഉദ്യോഗസ്ഥർക്കും എട്ടംഗ സിആർപിഎഫ് സംഘത്തിനും നേരെയാണ് ആക്രമണമുണ്ടായത്. പ്രതികൾ പാർട്ടി ഓഫീസിലുണ്ട് അവരെ അറസ്റ്റ് ചെയ്യണമെന്നാണ് പൊലീസ് നിലപാട്.

ആക്രമണത്തിൽ ടാക്സി ഡ്രൈവർ ശ്രീകാര്യം സ്വദേശി ശ്യാമിന് പരിക്കേറ്റു. ഇഡി ഉദ്യോഗസ്ഥർ പുറത്തേക്കിറങ്ങുമ്പോൾ കൂവി വിളിച്ചും സിപിഐഎം പ്രവർത്തകർ പ്രതിഷേധിച്ചു. സംഘർഷത്തിൽ തകർന്ന വാഹനം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്.

Related Posts

കെ. സുധാകരന്റെ ‘തൂഫാൻ വാരിയർ’ കൊലപാതക ശ്രമത്തിന് പിടിയിൽ; ബാറില്‍ മദ്യപിച്ച് സംഘര്‍ഷമുണ്ടാക്കി യുവാവിനെതിരെ നടത്തിയത് ക്രൂര ആക്രമണം
  • June 30, 2026

കോൺഗ്രസ് നേതാവ് കെ. സുധാകരന്റെ ‘തൂഫാൻ വാരിയർ’ കൊലപാതക ശ്രമത്തിന് പിടിയിൽ. പിടിയിലായത് കൊച്ചങ്ങാടി സ്വദേശി ഷിബു എന്ന മുഹമ്മദ് റിസ. മട്ടാഞ്ചേരി ബാറിൽ ഇന്നലെയാണ് യുവാവിനെ ഷിബു ക്രൂരമായി അക്രമിച്ചത്. അതിക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. കെ.സുധാകരൻ പങ്കെടുത്ത ഗുണ്ടകളുടെ…

Continue reading
പോഷണ്‍ അഭിയാന്‍ പദ്ധതി; കേന്ദ്ര ഫണ്ട് ലഭിക്കുന്നില്ല; അങ്കണവാടികള്‍ക്ക് 26 കോടി രൂപ കുടിശിക
  • June 29, 2026

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പോഷന്‍ അഭിയാനില്‍ സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് കോടികളുടെ കുടിശിക. 26 കോടി രൂപയാണ് കുടിശിക ആയിട്ടുള്ളത്. ഇന്‍സെന്റിവുകളും കമ്മ്യൂണിറ്റി അധിഷ്ഠിത പരിപാടികളുടെയും തുകയാണ് മാസങ്ങളായി കുടിശികയുള്ളത്. കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന അംഗണവാടികളുടെ കാര്യത്തിലും തുടരുന്നുവെന്നാണ് വിമര്‍ശനം. പോഷന്‍ അഭിയാന്‍ പദ്ധതിയില്‍…

Continue reading

You Missed

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല

ചാനൽചർച്ചയിലെ പരാമർശം: അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിൽ UDF-ൽ എതിർപ്പ്

ചാനൽചർച്ചയിലെ പരാമർശം: അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിൽ UDF-ൽ എതിർപ്പ്

കൈപ്പമംഗലം വാഹനാപകടം; വിദ്യാർഥികൾ മദ്യലഹരിയിൽ നാട്ടുകാരുമായി തർക്കമുണ്ടായി, അന്വേഷണം പ്രത്യേക സംഘത്തിന്

കൈപ്പമംഗലം വാഹനാപകടം; വിദ്യാർഥികൾ മദ്യലഹരിയിൽ നാട്ടുകാരുമായി തർക്കമുണ്ടായി, അന്വേഷണം പ്രത്യേക സംഘത്തിന്

മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണം: തീരുമാനം വൈകരുത്; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ

മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണം: തീരുമാനം വൈകരുത്; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ