കരൂര്‍ ദുരന്തം: ‘ക്രമസമാധാന ചുമതല സംസ്ഥാന പൊലീസിന്റേത്’; സിബിഐ അന്വേഷണത്തില്‍ പറഞ്ഞതില്‍ ഉറച്ച് വിജയ്

കരൂര്‍ ദുരന്തത്തിലെ സിബിഐ അന്വേഷണത്തില്‍ പറഞ്ഞതില്‍ ഉറച്ച് തന്നെ ടിവികെ അധ്യക്ഷന്‍ വിജയ്.ക്രമസമാധാന ചുമതല സംസ്ഥാനത്തെ പോലീസിന്റേതെന്ന് വിജയ് ആവര്‍ത്തിച്ചു. അധികാരികളുമായി എല്ലാവിധത്തിലും സഹകരിച്ചിട്ടുണ്ട് എന്നും സിബിഐയോട് വിജയ് പറഞ്ഞു. മൊഴികളിലെ വ്യക്തതയ്ക്കായാണ് വീണ്ടും വിളിച്ചു വരുത്തിയത് എന്ന് സിബിഐ വൃത്തങ്ങള്‍ അറിയിക്കുന്നു. 

41 പേരുടെ ജീവനെടുത്ത കരൂര്‍ ദുരന്തത്തില്‍ നേരത്തെ നല്‍കിയ മൊഴികള്‍ ആവര്‍ത്തിക്കുകയാണ് വിജയ്.ദുരന്തത്തിന് പിന്നിലെ വീഴ്ച്ച തമിഴ്‌നാട് പോലീസിന്റേത്. അധികാരികളുമായി എല്ലാവിധത്തിലും സഹകരിച്ചിട്ടുണ്ട് എന്നും സിബിഐയ്ക്ക് മുന്നില്‍ വിജയ് വീണ്ടും മൊഴി നല്‍കി. നേരത്തെ നല്‍കിയ മൊഴികളില്‍ കൂടുതല്‍ വ്യക്തതക്കായാണ് വിജയ്യെ വീണ്ടും വിളിച്ചു വരുത്തിയത് എന്ന് സിബിഐ വൃത്തങ്ങള്‍ അറിയിച്ചു. വീണ്ടും മൊഴി നല്‍കേണ്ടിവന്നാല്‍ സംസ്ഥാനത്തെ സിബിഐ ഓഫീസില്‍ ഹാജരാകാന്‍ അനുവദിക്കണമെന്ന് വിജയ് സിബിഐയോട് ആവശ്യപ്പെട്ടതാണ് വിവരം. തെരഞ്ഞെടുപ്പ് കാലം ആയതിനാല്‍ മുന്‍കൂട്ടി നിശ്ചയിച്ച രാഷ്ട്രീയ പരിപാടികള്‍ ഉണ്ടെന്നും വിജയ് സിബിഐയെ അറിയിച്ചു.

ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്ത് ആറുമണിക്കൂറോളം ആണ് വിജയുടെ മൊഴി സിബിഐ രേഖപ്പെടുത്തിയത്.കേസില്‍ ഇത് മൂന്നാം തവണയാണ് ടിവികെ പാര്‍ട്ടി അധ്യക്ഷന്‍ വിജയുടെ മൊഴി സിബിഐ രേഖപ്പെടുത്തുന്നത്.കേസില്‍ ഡിഎംകെ എംഎല്‍എ സെന്തില്‍ ബാലാജിയോട് നാളെ ചോദ്യം ചെയ്യല്‍ ഹാജരാകാന്‍ സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. ടിവികെയെ എന്‍ഡിഎയിലെത്തിക്കാന്‍ സിബിഐ ദൂതന്‍ ആയി പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണം ഡിഎംകെ ഉന്നയിക്കുന്നുണ്ട്. ടിവികെ പാര്‍ട്ടി എന്‍ഡിഎ മുന്നണിയിലേക്ക് എന്ന അഭ്യൂഹങ്ങളും തമിഴ്‌നാട് രാഷ്ട്രീയത്തില്‍ സജീവമാണ്.അടുത്ത മാസം പകുതിയോടെ കരൂര്‍ ദുരന്തത്തില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിക്കും എന്നാണ് വിവരം.

Related Posts

ഒഡീഷയിൽ ആശുപത്രിയിൽ തീപിടുത്തം; പത്ത് രോ​ഗികൾ മരിച്ചു
  • March 16, 2026

ഒഡീഷയിൽ ആശുപത്രിയിൽ തീപിടുത്ത. പത്ത് രോഗികൾ മരിച്ചു. SCB മെഡിക്കൽ കോളേജിന്റെ ഐസിയുവിൽ ആണ് തീപിടുത്തം. തീപിടുത്തത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു. മുഖ്യമന്ത്രി മോഹൻ ചരൺ മാഞ്ചി ആശുപത്രിയിലെത്തിയിരുന്നു. തിപിടുത്തത്തിൽ 11 ജീവനക്കാർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന…

Continue reading
സോനം വാങ്ചുക്കിന് മോചനം: തടങ്കൽ പിൻവലിക്കാൻ കേന്ദ്ര  ആഭ്യന്തര മന്ത്രാലയം
  • March 14, 2026

ലഡാക്ക് പ്രക്ഷോഭ നായകൻ സോനം വാങ്ചുക്കിന് മോചനം. തടങ്കൽ ഉടനടി പിൻവലിക്കാൻ കേന്ദ്ര  ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. ദേശീയ സുരക്ഷാ നിയമപ്രകാരം ലഭ്യമായ അധികാരങ്ങൾ ഉപയോഗിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനും ചർച്ചകൾക്ക് സാഹചര്യം ഒരുക്കുന്നതിനുമാണ് നടപടിയെന്ന്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

സി സി മുകുന്ദൻ ബിജെപിയിലേക്ക്; നാട്ടികയിൽ സ്ഥാനാർഥിയാകും

സി സി മുകുന്ദൻ ബിജെപിയിലേക്ക്; നാട്ടികയിൽ സ്ഥാനാർഥിയാകും

ഓസ്‌കാറില്‍ അപൂര്‍വ നേട്ടവുമായി ഇന്ത്യന്‍ വംശജ; പക്ഷേ ഫലപ്രഖ്യാപനത്തില്‍ നിരാശ

ഓസ്‌കാറില്‍ അപൂര്‍വ നേട്ടവുമായി ഇന്ത്യന്‍ വംശജ; പക്ഷേ ഫലപ്രഖ്യാപനത്തില്‍ നിരാശ

‘ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ LDFന് പരസ്യ പിന്തുണ, സഭ മുന്നോട്ടുവെച്ച ആവശ്യങ്ങൾ സർക്കാർ പരിഗണിച്ചു’; പെന്തക്കോസ്ത് സഭ

‘ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ LDFന് പരസ്യ പിന്തുണ, സഭ മുന്നോട്ടുവെച്ച ആവശ്യങ്ങൾ സർക്കാർ പരിഗണിച്ചു’; പെന്തക്കോസ്ത് സഭ

എലത്തൂരിൽ എ കെ ശശീന്ദ്രൻ മത്സരിക്കും; സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് എൻസിപി ദേശീയ നേതൃത്വം

എലത്തൂരിൽ എ കെ ശശീന്ദ്രൻ മത്സരിക്കും; സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് എൻസിപി ദേശീയ നേതൃത്വം

കരൂര്‍ ദുരന്തം: ‘ക്രമസമാധാന ചുമതല സംസ്ഥാന പൊലീസിന്റേത്’; സിബിഐ അന്വേഷണത്തില്‍ പറഞ്ഞതില്‍ ഉറച്ച് വിജയ്

കരൂര്‍ ദുരന്തം: ‘ക്രമസമാധാന ചുമതല സംസ്ഥാന പൊലീസിന്റേത്’; സിബിഐ അന്വേഷണത്തില്‍ പറഞ്ഞതില്‍ ഉറച്ച് വിജയ്

തിരഞ്ഞെടുപ്പിൽ സീറ്റ് ആവശ്യപ്പെട്ട് ഐൻഎൻടിയുസി; ഹൈക്കമാൻഡിനെ സമീപിച്ച് ആർ. ചന്ദ്രശേഖരൻ, മല്ലികാർജുൻ ഖർഗെയുടെ ഇടപെടൽ തേടി

തിരഞ്ഞെടുപ്പിൽ സീറ്റ് ആവശ്യപ്പെട്ട് ഐൻഎൻടിയുസി; ഹൈക്കമാൻഡിനെ സമീപിച്ച് ആർ. ചന്ദ്രശേഖരൻ, മല്ലികാർജുൻ ഖർഗെയുടെ ഇടപെടൽ തേടി