13 വർഷമായി കോമയിൽ; ഹരീഷ് റാണയുടെ ദയാവധത്തിന് അനുമതി നൽകി സുപ്രിംകോടതി

13 വർഷമായി കോമയിൽക്കഴിയുന്ന മുപ്പത്തിയൊന്നുകാരൻ ഹരീഷ് റാണയ്ക്ക് ദയാവധത്തിന് സുപ്രിംകോടതി അനുമതി. ദയാവധം നിയമവിധേയമാക്കിയതിന് ശേഷമുള്ള ആദ്യ വിധിയാണിത്. ഘട്ടം ഘട്ടമായി ചികിത്സ അവസാനിപ്പിക്കാമെന്ന് സുപ്രിംകോടതി വ്യക്തമാക്കി. ഹരീഷ് റാണയുടെ ജീവന്‍ രക്ഷാ ചികിത്സ പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക വിധി. ഹരീഷ് റാണയുടെ മാതാപിതാക്കളായിരുന്നു സുപ്രീംകോടതിയെ സമീപിച്ചത്.

2013-ൽ ചണ്ഡീഗഡിലെ പഠനത്തിനിടെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണാണ് ഹരീഷിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. മകന്റെ ദുരിതം കാണാൻ വയ്യെന്നും സാമ്പത്തികമായി തകർന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് മാതാപിതാക്കൾ ദയാവധത്തിന് അനുമതി തേടിയത്. മെഡിക്കല്‌ ബോർഡിന്റെ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് സുപ്രീംകോടതി ദയാവധത്തിന് അനുമതി നൽകിയത്. ആരോ​ഗ്യനിലയിൽ കാര്യമായ പുരോ​ഗതി ഉണ്ടായെന്ന് റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ല.

Related Posts

പ്രധാനമന്ത്രിയെ സ്വാഗതം ചെയ്ത് ബിജെപി സ്ഥാപിച്ച ഫ്ളക്സുകൾ നീക്കം ചെയ്യുന്നു
  • March 11, 2026

കൊച്ചിയിൽ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്ത് ബിജെപി സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യുന്നു. നഗരസഭയാണ് ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യുന്നത്. കഴിഞ്ഞ തവണ തിരുവനന്തപുരത്ത് നഗരസഭ ബിജെപിക്ക് 19 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനായുള്ള പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച്…

Continue reading
ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം
  • February 11, 2026

ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം. ദേശീയപതാക ഉയർത്തൽ, രാഷ്ട്രപതിയുടെ സന്ദർശനം , രാഷ്ട്രപതിയുടെ അഭിസംബോധന തുടങ്ങിയ ചടങ്ങുകളിൽ ആണ് വന്ദേമാതരം നിർബന്ധമാക്കിയത്. ഇത് സംബന്ധിച്ച് ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി. ദേശീയ ഗീതത്തിൻ്റെ 150-ാം വാർഷികത്തോട് അനുബന്ധിച്ചാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ്. വന്ദേമാതരത്തിന്റെ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

നേമത്ത് വൈഷ്ണ സുരേഷ് യുഡിഎഫ് സ്ഥാനാർഥിയായേക്കും; സാധ്യത പട്ടികയിൽ വി എസ് ശിവകുമാറും കെ മുരളീധരനും

നേമത്ത് വൈഷ്ണ സുരേഷ് യുഡിഎഫ് സ്ഥാനാർഥിയായേക്കും; സാധ്യത പട്ടികയിൽ വി എസ് ശിവകുമാറും കെ മുരളീധരനും

വരുന്നൂ, ഞെട്ടിക്കുന്നൂ, പോകുന്നു; വീണ്ടും വിപണിയിൽ എത്തിച്ച BE 6 ബാറ്റ്മാൻ എഡിഷൻ ഏഴ് മിനിറ്റിൽ വിറ്റ് തീർന്നു

വരുന്നൂ, ഞെട്ടിക്കുന്നൂ, പോകുന്നു; വീണ്ടും വിപണിയിൽ എത്തിച്ച BE 6 ബാറ്റ്മാൻ എഡിഷൻ ഏഴ് മിനിറ്റിൽ വിറ്റ് തീർന്നു

13 വർഷമായി കോമയിൽ; ഹരീഷ് റാണയുടെ ദയാവധത്തിന് അനുമതി നൽകി സുപ്രിംകോടതി

13 വർഷമായി കോമയിൽ; ഹരീഷ് റാണയുടെ ദയാവധത്തിന് അനുമതി നൽകി സുപ്രിംകോടതി

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ എത്തി

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ എത്തി

‘മരുമകനെ വിളിക്കാത്തതുകൊണ്ടാണ് മുഖ്യമന്ത്രി വരാത്തത്, റിയാസിന് മാത്രമാണ് പരാതി ഉള്ളത്’; പത്മജ വേണുഗോപാൽ