‘ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടൻ രാജിവെക്കണം’; പരുക്കേറ്റ വിദ്യാര്‍ഥിക്കൊപ്പം വാര്‍ത്താ സമ്മേളനം നടത്തി രാഹുല്‍ ഗാന്ധി

വിദ്യാർത്ഥികൾക്ക് മേൽ പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചു, നരേന്ദ്രമോദി പൊലീസ് അതിക്രമം നടത്തിയ യുവാക്കളോട് മാപ്പ് പറയണമെന്ന് രാഹുൽ ഗാന്ധി.രാജ്യത്തെ പരീക്ഷ ക്രമക്കേടുകള്‍ക്കെതിരായ പ്രതിഷേധത്തിനിടെ പരുക്കേറ്റ വിദ്യാര്‍ഥിക്കൊപ്പം വാര്‍ത്താ സമ്മേളനം നടത്തി രാഹുല്‍ ഗാന്ധി.

വിദ്യാർത്ഥികളെ ആക്രമിക്കുന്നത് അവസാനിപ്പിക്കു. ധർമേന്ദ്രർ പ്രധാൻ രാജിവയ്ക്കണം. അതിക്രമം നടത്തിയവർക്ക് എതിരെ നടപടി എടുക്കണം. പൊലീസ് അതിക്രമം നേരിട്ട ഹരിയാന സ്വദേശിക്ക് ഒപ്പമാണ് രാഹുൽ മാധ്യമങ്ങളെ കണ്ടത്.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ക്രിമിനല്‍ മന്ത്രിയാണെന്നും അദ്ദേഹത്തെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം തകരുന്നതിന്റെ പ്രതീകമാണ് ധര്‍മേന്ദ്ര പ്രധാന്‍. ആയിരക്കണക്കിന് ആളുകളെ തെരുവിലിറക്കിയത് അദ്ദേഹമാണെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

‘പ്രതിഷേധത്തിനിടെ പെല്ലറ്റ് തോക്ക് ഉപയോഗിച്ചിട്ടില്ലെന്നാണ് സര്‍ക്കാരിന്റെ വാദം. എന്നാല്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിപ്പിടിച്ച് സമാധാനപരമായി പ്രതിഷേധിച്ച എന്റെ ഈ സഹോദരന് പെല്ലറ്റ് തോക്കിനാല്‍ പരിക്കേറ്റു. അദ്ദേഹത്തിന്റെ കണ്ണിനാണ് പരിക്കേറ്റത്, കാഴ്ച നഷ്ടപ്പെട്ടു. ആയിരക്കണക്കിന് യുവാക്കള്‍ക്ക് നേരെ ലാത്തി ചാര്‍ജും ഉണ്ടായി. പൊലീസ് വിദ്യാര്‍ഥികൾക്ക് നേരെ പെല്ലറ്റ് തോക്കുകള്‍ ഉപയോഗിച്ചിട്ടുണ്ട്,’ പരിക്കേറ്റ വിദ്യാര്‍ഥിക്കൊപ്പം നിന്നുകൊണ്ട് രാഹുല്‍ പറഞ്ഞു.

വിദ്യാർഥികളെ മർദിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് കേന്ദ്ര സര്‍ക്കാര്‍ നൽകുന്നതെന്നും അദ്ദേഹം ചോദിച്ചു.അതേസമയം കേന്ദ്ര സര്‍ക്കാരും കോക്രോച്ച് ജനത പാര്‍ട്ടിയുടെ പ്രതിനിധികളും തമ്മിലുള്ള ചര്‍ച്ച പൂര്‍ത്തിയായി. മൂന്ന് ആവശ്യങ്ങളാണ് സിജെപി ഉന്നയിച്ചിരുന്നത്. ഇതില്‍ രണ്ടെണ്ണം കേന്ദ്രം അംഗീകരിച്ചു.

Related Posts

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു
  • September 7, 2026

ഡൽഹി: ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി. ഇതുവരെ 12 ഓളം ആളുകളെയാണ് കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് പുറത്തെടുത്തത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ എത്രപേർ കുടുങ്ങിക്കിടക്കുന്നു എന്നതിനെക്കുറിച്ച് കൃത്യമായ കണക്കുകളൊന്നും ലഭ്യമല്ലെന്ന് നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് (NDRF) ഇൻസ്‌പെക്ടർ ജനറൽ (IG)…

Continue reading
മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണം: തീരുമാനം വൈകരുത്; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ
  • September 7, 2026

മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണമെന്ന് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ. രാഹുൽ ഗാന്ധിയുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ച അവസാനിച്ചു. കെപിസിസി അധ്യക്ഷൻ വൈകരുതെന്ന നിലപാട് മുഖ്യമന്ത്രി രാഹുൽ ഗാന്ധിയെ അറിയിച്ചു. തീരുമാനം വൈകില്ലെന്ന് രാഹുൽ മറുപടി…

Continue reading

You Missed

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല

ചാനൽചർച്ചയിലെ പരാമർശം: അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിൽ UDF-ൽ എതിർപ്പ്

ചാനൽചർച്ചയിലെ പരാമർശം: അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിൽ UDF-ൽ എതിർപ്പ്

കൈപ്പമംഗലം വാഹനാപകടം; വിദ്യാർഥികൾ മദ്യലഹരിയിൽ നാട്ടുകാരുമായി തർക്കമുണ്ടായി, അന്വേഷണം പ്രത്യേക സംഘത്തിന്