രാജ്യത്ത് പെട്രോൾ, ഡീസൽ ക്ഷാമം ഇല്ല; റിപ്പോർട്ടുകൾ തള്ളി പെട്രോളിയം മന്ത്രാലയം

രാജ്യത്ത് പെട്രോൾ, ഡീസൽ ക്ഷാമമെന്ന റിപ്പോർട്ടുകൾ തള്ളി ഭാരത് പെട്രോളിയവും ഇന്ത്യൻ ഓയിൽ കോർപ്പറേഷനും . ഇന്ത്യയിൽ ആവശ്യമായ ഇന്ധന ശേഖരമുണ്ട്. വിതരണ ശൃംഖലകൾ സാധാരണഗതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഭാരത് പെട്രോളിയം തടസ്സമില്ലാത്ത ഇന്ധന വിതരണത്തിന് പ്രതിജ്ഞാബദ്ധമാണെന്നും .അഭ്യൂഹങ്ങളിൽ തെറ്റിദ്ധരിക്കപ്പെടരുതെന്നാണ് ഹിന്ദുസ്ഥാൻ പെട്രോളിയവും നൽകുന്ന മുന്നറിയിപ്പ്.

രാജ്യത്ത് ഗ്യാസ് ബുക്ക് ചെയ്യാനുള്ള സമയപരിധിയിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ഗ്രാമങ്ങളിൽ ഗ്യാസ് ബുക്ക് ചെയ്യാനുള്ള ഇടവേള 45 ദിവസമായും,നഗരത്തിൽ 25 ദിവസമായും തുടരും. ഗ്യാസ് ബുക്ക് ചെയ്യാനുള്ള സമയപരിധി മാറ്റിയെന്നുള്ള റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെയാണ് പെട്രോളിയം മന്ത്രാലയത്തിന്റെ വിശദീകരണം.

അതേസമയം, പശ്ചിമേഷ്യൻ സംഘർഷവും രാജ്യത്തെ ഊർജ്ജ പ്രതിസന്ധിയും ചർച്ചചെയ്യുന്നതിനായി സർക്കാർ വിളിച്ച സർവകക്ഷി യോഗം ഇന്ന് വൈകിട്ട് 5 മണിക്ക് ചേരും. കഴിഞ്ഞ ദിവസങ്ങളിൽ പാർലമെന്റിൽ നടത്തിയ പ്രസ്താവനയിൽ സംഘർഷം രാജ്യത്ത് ദീർഘകാല ആഘാതത്തിന് വഴിവെക്കുമെന്നും കോവിഡിന് സമാനമായി രാജ്യം ഒറ്റക്കെട്ടായി ഇതിനെ നേരിടാൻ തയ്യാറെടുക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. നിയന്ത്രണങ്ങൾ ഉൾപ്പെടെ പ്രതിസന്ധിയെ മറികടക്കാനുള്ള നിർണായക തീരുമാനങ്ങൾ ഈ യോഗത്തിൽ ഉണ്ടാകും എന്നാണ് സൂചന.

എന്നാൽ പ്രസ്താവനയ്ക്ക് അപ്പുറം , ഇന്ത്യയുടെ വിദേശ നയം അടക്കമുള്ള വിഷയങ്ങളിൽ പാർലമെൻറിൽ ചർച്ച വേണമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. രാജ്യത്തെ കാർഷിക മേഖലയിലെ സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു.

Related Posts

‘വന്ദേമാതരം’ സർക്കുലറിൽ ഇടപെടാതെ സുപ്രീംകോടതി; ആഭ്യന്തരമന്ത്രാലയത്തിന്റ നിർദേശത്തിനെതിരായ ഹർജി തള്ളി
  • March 25, 2026

‘വന്ദേമാതരം’ സർക്കുലറിൽ ഇടപെടാതെ സുപ്രീംകോടതി. സർക്കാർ പരിപാടികളിൽ വന്ദേമാതരം ആലപിക്കണമെന്ന നിർദേശത്തിനെതിരായ ഹർജിയിൽ ഇടപെട്ടില്ല. നിർദേശം നിർബന്ധമായി നടപ്പാക്കണമെന്ന് സർക്കുലറിലില്ലെന്ന് കോടതി. ആഭ്യന്തരമന്ത്രാലയത്തിന്റ നിർദേശത്തിനെതിരായ ഹർജി സുപ്രീംകോടതി തള്ളി. ദേശീയപതാക ഉയർത്തൽ, രാഷ്ട്രപതിയുടെ സന്ദർശനം , രാഷ്ട്രപതിയുടെ അഭിസംബോധന തുടങ്ങിയ ചടങ്ങുകളിൽ…

Continue reading
രാജ്യത്ത് പോലീസ് കസ്റ്റഡി മരണങ്ങളിൽ വൻ വർധന; ഈ വർഷംറിപ്പോർട്ട്‌ ചെയ്തത് 170 മരണങ്ങൾ
  • March 25, 2026

രാജ്യത്ത് പോലീസ് കസ്റ്റഡി മരണങ്ങളിൽ വൻ വർധന. ഈ വർഷം ഇതുവരെ രാജ്യത്ത് റിപ്പോർട്ട്‌ ചെയ്തത് 170 കസ്റ്റഡി മരണങ്ങൾ. ബിഹാറിലാണ് ഏറ്റവും അധികം പോലീസ് കസ്റ്റഡി മരണങ്ങൾ റിപ്പോർട്ട്‌ ചെയ്തത്. രാജസ്ഥാനിലെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട ചോദ്യത്തിലാണ് കേന്ദ്ര ആഭ്യന്തര…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘വന്ദേമാതരം’ സർക്കുലറിൽ ഇടപെടാതെ സുപ്രീംകോടതി; ആഭ്യന്തരമന്ത്രാലയത്തിന്റ നിർദേശത്തിനെതിരായ ഹർജി തള്ളി

‘വന്ദേമാതരം’ സർക്കുലറിൽ ഇടപെടാതെ സുപ്രീംകോടതി; ആഭ്യന്തരമന്ത്രാലയത്തിന്റ നിർദേശത്തിനെതിരായ ഹർജി തള്ളി

സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരം, ഡോക്ടർമാരുടെ പ്രത്യേക സംഘം സൂക്ഷ്മമായി നിരീക്ഷിക്കുന്നു

സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരം, ഡോക്ടർമാരുടെ പ്രത്യേക സംഘം സൂക്ഷ്മമായി നിരീക്ഷിക്കുന്നു

എംബാപെക്ക് കാല്‍ മാറി സ്‌കാനിങ്, തെറ്റായ പരിക്ക് നിര്‍ണയത്തില്‍ വെട്ടിലായി സൂപ്പര്‍ സ്‌ട്രൈക്കര്‍

എംബാപെക്ക് കാല്‍ മാറി സ്‌കാനിങ്, തെറ്റായ പരിക്ക് നിര്‍ണയത്തില്‍ വെട്ടിലായി സൂപ്പര്‍ സ്‌ട്രൈക്കര്‍

കൊച്ചി ബിനാലെയിൽ നിന്ന് ബോസ് കൃഷ്ണമാചാരിയുടെ രാജി ലൈംഗികാരോപണത്തെ തുടർന്ന്‌

കൊച്ചി ബിനാലെയിൽ നിന്ന് ബോസ് കൃഷ്ണമാചാരിയുടെ രാജി ലൈംഗികാരോപണത്തെ തുടർന്ന്‌

രാജ്യത്ത് പെട്രോൾ, ഡീസൽ ക്ഷാമം ഇല്ല; റിപ്പോർട്ടുകൾ തള്ളി പെട്രോളിയം മന്ത്രാലയം

രാജ്യത്ത് പെട്രോൾ, ഡീസൽ ക്ഷാമം ഇല്ല; റിപ്പോർട്ടുകൾ തള്ളി പെട്രോളിയം മന്ത്രാലയം

മുസ്ലീം ലീ​ഗ് നേതാവ് വിദേശയാത്ര ഓഫർ ചെയ്ത സംഭവം; നടന്നത് ചട്ടലംഘനമെന്ന് കെടി ജലീൽ

മുസ്ലീം ലീ​ഗ് നേതാവ് വിദേശയാത്ര ഓഫർ ചെയ്ത സംഭവം; നടന്നത് ചട്ടലംഘനമെന്ന് കെടി ജലീൽ