INS വിക്രാന്തിന്റെ ലൊക്കേഷൻ തേടി ഫോൺ കോൾ എത്തിയ സംഭവം; കോഴിക്കോട് സ്വദേശി കസ്റ്റഡിയിൽ

കൊച്ചി നേവൽ ബേസിൽ ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ തേടി ഫോൺ കോൾ എത്തിയ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. വെരിഫിക്കേഷന്റെ ഭാഗമായാണ് കോഴിക്കോട് സ്വദേശിയെയാണ് കസ്റ്റഡിയിലെടുത്തത്. കൊച്ചി ഹാർബർ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. നാവിക സേനയുടെ വിശദമായ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഒരാൾ കസ്റ്റഡിയിലായിരിക്കുന്നത്.

മൊബൈല്‍ ഫോണ്‍ നമ്പര്‍ അടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വ്യാജ പേരിലായിരുന്നു ഫോൺ കോൾ എത്തിയിരുന്നത്. പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നാണെന്ന വ്യാജേന വിളിച്ച് ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാനായിരുന്നു ശ്രമം.

രാത്രിയിൽ വിളിച്ച വ്യക്തി ‘രാഘവൻ’ എന്ന് പരിചയപ്പെടുത്തിയാണ് ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാൻ ശ്രമിച്ചത്. വെള്ളിയാഴ്ച രാത്രി ഒൻപതോടെയായിരുന്നു ഫോൺ വിളിയെത്തിയത്. ഇന്ത്യ-പാക് സംഘർഷത്തിനിടെയാണ് വ്യാജ ഫോൺ കോൾ വഴി ഐഎൻഎസിന്റെ ലൊക്കേഷൻ വിവരങ്ങൾ തേടിയത്. ഫോൺ കോളിൽ സംശയം തോന്നിയ നേവി അധികൃതർ ഉടൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

Related Posts

പഹൽഗാം ഭീകരാക്രമണം; ഭീകരരെ സഹായിച്ച രണ്ട് പേരെ NIA കസ്റ്റഡിയിൽ വിട്ടു
  • June 24, 2025

രാജ്യത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കുള്ള രണ്ട് പേരെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. ആക്രമണത്തിൽ പങ്കെടുത്ത ഭീകരരെ സഹായിച്ച രണ്ട് പേരെയാണ് അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടത്. ഇവരെ എൻഐഎ വിശദമായി ചോദ്യം ചെയ്യും. പാകിസ്താൻ പൗരന്മാരായ മൂന്ന് ലഷ്കർ തൊയ്ബ…

Continue reading
സ്വര്‍ണവില ഒറ്റയടിക്ക് 600 രൂപ കുറഞ്ഞു; ഇന്നത്തെ നിരക്കുകള്‍ അറിയാം
  • June 24, 2025

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് ഒറ്റയടിക്ക് കുറഞ്ഞത് 600 രൂപയാണ്. 73,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 75 രൂപയാണ് കുറഞ്ഞത്. 9155 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒന്നിടവിട്ട ദിവസങ്ങളില്‍ കൂടിയും കുറഞ്ഞും നില്‍ക്കുന്ന…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഒരു കോടി നിങ്ങളെടുത്ത ടിക്കറ്റിനോ? സ്ത്രീ ശക്തി SS 473 ലോട്ടറി ഫലമറിയാം

ഒരു കോടി നിങ്ങളെടുത്ത ടിക്കറ്റിനോ? സ്ത്രീ ശക്തി SS 473 ലോട്ടറി ഫലമറിയാം

‘ബോംബ് വര്‍ഷിക്കരുത്, യുദ്ധവിമാനങ്ങള്‍ തിരിച്ചുവിളിക്കൂ’; ഇസ്രയേലിനോട് ട്രംപ്

‘ബോംബ് വര്‍ഷിക്കരുത്, യുദ്ധവിമാനങ്ങള്‍ തിരിച്ചുവിളിക്കൂ’; ഇസ്രയേലിനോട് ട്രംപ്

വെടിനിർത്തൽ പാലിക്കാതെ ഇറാൻ; ആക്രമണം നടത്തിയാൽ തിരിച്ചടിക്കുമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി

വെടിനിർത്തൽ പാലിക്കാതെ ഇറാൻ; ആക്രമണം നടത്തിയാൽ തിരിച്ചടിക്കുമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി

‘ഖത്തറിനെതിരായ ഒരു തരത്തിലുള്ള ആക്രമണവും നിയമ ലംഘനങ്ങളും അനുവദിക്കില്ല’; ഖത്തർ പ്രധാനമന്ത്രി

‘ഖത്തറിനെതിരായ ഒരു തരത്തിലുള്ള ആക്രമണവും നിയമ ലംഘനങ്ങളും അനുവദിക്കില്ല’; ഖത്തർ പ്രധാനമന്ത്രി

മൂന്നാറിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയർ ഊരി തെറിച്ചു

മൂന്നാറിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയർ ഊരി തെറിച്ചു

ട്രംപിന് വഴങ്ങി ഇസ്രയേൽ; തിരിച്ചടിയില്ല, യുദ്ധവിമാനങ്ങളെ തിരിച്ചുവിളിച്ചു

ട്രംപിന് വഴങ്ങി ഇസ്രയേൽ; തിരിച്ചടിയില്ല, യുദ്ധവിമാനങ്ങളെ തിരിച്ചുവിളിച്ചു