കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മുഹ്സിന കിദ്വായി അന്തരിച്ചു

കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മുഹ്സിന കിദ്വായി അന്തരിച്ചു. 94ാം വയസില്‍ ആയിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.സംസ്‌കാരം വൈകിട്ട് 5 മണിക്ക് നിസാമുദീനില്‍ നടക്കും.

1930 ജനുവരി ഒന്നിന് ഉത്തര്‍ പ്രദേശിലെ ബാരബാങ്കിയിലായിരുന്നു മുഹ്സിന കിദ്വായിയുടെ ജനനം.1977-ല്‍ ആണ് മീററ്റില്‍നിന്ന് ലോക്സഭാംഗമാകുന്നത്.1982ലാണ് മൊഹ്സിന കേന്ദ്രമന്ത്രിയാകുന്നത്.ഇന്ദിരാഗാന്ധി,രാജീവ്ഗാന്ധി സര്‍ക്കാരുകളില്‍ ഉപരിതല ഗതാഗതം,ആരോഗ്യ_കുടുംബക്ഷേമം ,ഗ്രാമവികസനം തുടങ്ങിയപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യ്തു.മികച്ച കേന്ദ്രമന്ത്രിയെന്ന ഖ്യാതി നേടിയ വനിതാ നേതാവ് കൂടിയാണ് മുഹ്സിനാ കിദ്വായ്. സോണിയാ ഗാന്ധിയുടെ അടുത്ത അനുയായി ആയിരുന്നു മൊഹ്‌സിന.ഹജ്ജ് കമ്മിറ്റി ചെയര്‍പേഴ്സണ്,എഐസിസി ജനറല്‍ സെക്രട്ടറി,സിഡബ്ല്യുസി, സിഇസി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.കോണ്‍ഗ്രസില്‍ നിന്നും തെറ്റിപ്പിരിഞ്ഞ കെ.കരുണാകരനെ തിരികെകൊണ്ടുവരുന്നത് മുഹ്‌സിനാ കിദ്വായിക്ക് കേരളത്തിന്റെ സംഘടനാ ചുമതല ഉണ്ടായിരുന്ന കാലത്താണ്.

ലോയിഡ് മെട്രോ ആശുപത്രിയില്‍ വച്ചായിരുന്നു മുഹ്‌സിനയുടെ അന്ത്യം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുനഖാര്‍ഗെ, ലോക്‌സഭ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ അനുശോചിച്ചു.

Related Posts

തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രികളുടെ സൂക്ഷ്മപരിശോധന ഇന്ന്; സമര്‍പ്പിക്കപ്പെട്ടത് 4574 പത്രികകള്‍
  • April 7, 2026

തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികളുടെ സൂക്ഷ്മപരിശോധന ഇന്ന് നടക്കും.ഇന്നലെ വൈകിട്ട് മൂന്ന് മണി വരെയായിരുന്നു പത്രികാ സമര്‍പ്പണത്തിനുള്ള സമയം. 234 മണ്ഡലങ്ങളിലുമായി 4574 പത്രികകളാണ് സമര്‍പ്പിയ്ക്കപ്പെട്ടത്.ഒന്‍പതാണ് പത്രിക പിന്‍വലിയ്ക്കാനുള്ള അവസാന തീയതി. എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസാമി,…

Continue reading
രാജസ്ഥാനിലെ രണ്ട് ഗ്രാമങ്ങളില്‍ അജ്ഞാതരോഗം; അഞ്ച് ദിവസത്തിനിടെ മരിച്ചത് അഞ്ച് കുട്ടികള്‍
  • April 7, 2026

രാജസ്ഥാനിലെ രണ്ട് ഗ്രാമങ്ങളില്‍ അജ്ഞാതരോഗം പടരുന്നു. അഞ്ച് ദിവസത്തിനിടെ അഞ്ച് കുട്ടികളാണ് മരിച്ചത്. അസുഖത്തിന്റെ കാരണം കണ്ടെത്താന്‍ ഗ്രാമത്തില്‍ ആരോഗ്യവകുപ്പിന്റെ പരിശോധനകള്‍ തുടരുകയാണ്. രാജസ്ഥാനിലെ ഘാട്ട, ലാല്‍പുര ഗ്രാമങ്ങളിലാണ് ഭീതി വിതച്ചുകൊണ്ട് അജ്ഞാതരോഗം പടരുന്നത്. ഈ രണ്ട് ഗ്രാമങ്ങളും സലുമ്പാര്‍ ജില്ലയിലാണ്.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

പിവി അൻവറിന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് 2000 രൂപ വാഗ്ദാനം ചെയ്തു; കോൺഗ്രസ് പ്രാദേശിക നേതാവിനെതിരെ LDF പരാതി

പിവി അൻവറിന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് 2000 രൂപ വാഗ്ദാനം ചെയ്തു; കോൺഗ്രസ് പ്രാദേശിക നേതാവിനെതിരെ LDF പരാതി

‘നികേഷ് കുമാറിന്റെ ചോദ്യങ്ങൾക്ക് എകെജി സെന്ററിലെ പ്യൂൺ മറുപടി നൽകും’; വയനാട് കോണ്‍ഗ്രസ് പുനരധിവാസ പദ്ധതിയിൽ പരിഹാസവുമായി വി ഡി സതീശൻ

‘നികേഷ് കുമാറിന്റെ ചോദ്യങ്ങൾക്ക് എകെജി സെന്ററിലെ പ്യൂൺ മറുപടി നൽകും’; വയനാട് കോണ്‍ഗ്രസ് പുനരധിവാസ പദ്ധതിയിൽ പരിഹാസവുമായി വി ഡി സതീശൻ

ലൈംഗിക അതിക്രമ കേസ്; സംവിധായകൻ രഞ്ജിത്ത് ജയിലിൽ തുടരും

ലൈംഗിക അതിക്രമ കേസ്; സംവിധായകൻ രഞ്ജിത്ത് ജയിലിൽ തുടരും

‘വടക്കേ ഇന്ത്യയില്‍ ശീലിച്ച പരീക്ഷണങ്ങളില്‍ വീണുപോകുന്ന സ്ഥലമല്ല, പാലക്കാട് കോണ്‍ഗ്രസിനെ വിജയിപ്പിക്കുന്നത് നമ്മളുയര്‍ത്തുന്ന രാഷ്ട്രീയം കൊണ്ടാണ്’: ഷാഫി പറമ്പില്‍ MP

‘വടക്കേ ഇന്ത്യയില്‍ ശീലിച്ച പരീക്ഷണങ്ങളില്‍ വീണുപോകുന്ന സ്ഥലമല്ല, പാലക്കാട് കോണ്‍ഗ്രസിനെ വിജയിപ്പിക്കുന്നത് നമ്മളുയര്‍ത്തുന്ന രാഷ്ട്രീയം കൊണ്ടാണ്’: ഷാഫി പറമ്പില്‍ MP

‘പണം നൽകിയ സ്ത്രീ എന്റെ കൂടിയുള്ളതല്ല, കാറിൽ ഉണ്ടായത് എന്റെ നിഴലാണ്, പോയത് കാൻസർ രോഗിയെ കാണാൻ’; ശോഭ സുരേന്ദ്രൻ